ദുബൈ: പതിനേഴാമത് ഷിഫാ അല്‍ജസീറ രാജ്യാന്തര പുരസ്‌ക്കാരം ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്റര്‍ കമാല്‍ വരദൂരിന്. കായിക മാധ്യമ രംഗത്തെ രാജ്യാന്തര മികവിനാണ് അഞ്ച് ലക്ഷം രൂപയുടെ പുരസ്‌ക്കാരമെന്ന് ഷിഫ അല്‍ ജസീറ ചെയര്‍മാന്‍ ഡോ.കെ.ടി റബിബുല്ല അറിയിച്ചു.
ഡിസംബര്‍ 30ന് മസ്‌ക്കറ്റില്‍ നടക്കുന്ന ചടങ്ങില്‍ നടന്‍ മമ്മുട്ടി അവാര്‍ഡ് വിതരണം ചെയ്യും
. മറ്റ് പുരസ്‌ക്കാരങ്ങള്‍ക്ക് പത്മശ്രീ ഡോ.കെ.ജെ യേശുദാസ്, ക്യാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ. പി.വി ഗംഗാധരന്‍, സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍, സംവിധായകന്‍ സലീം അഹമ്മദ്, നടന്‍ സിദ്ദിഖ്, ഡോ.ഉമാ പ്രേമന്‍, വ്യവസായി അനില്‍ പിള്ള, അന്‍വര്‍ മൊയ്തീന്‍ എന്നിവര്‍ അര്‍ഹരായി.
















