Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹിലരിയും ബില്‍ ക്ലിന്റണും കഴിഞ്ഞവര്‍ഷം പ്രസംഗിച്ച് നേടിയത് 67 ലക്ഷം ഡോളര്‍!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2016, 10:54 pm IST
in World

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാനൊരുങ്ങുന്ന ഹിലരിയും ഇവരുടെ ഭര്‍ത്താവും മുന്‍ പ്രസിഡന്റുമായ ബില്‍ ക്ലിന്റണും കഴിഞ്ഞവര്‍ഷം പ്രസംഗിച്ച് സമ്പാദിച്ചത് അറുപത്തേഴ് ലക്ഷം ഡോളര്‍. തൊട്ട് മുന്‍ വര്‍ഷത്തെക്കാള്‍ കുറവാണ് ഇതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രസംഗങ്ങള്‍ക്ക് ഹിലരി കാശ് വാങ്ങുന്നതിനെതിരെ രാജ്യത്ത് കനത്ത പ്രതിഷേധമാണ് ഉയര്‍ന്നിട്ടുളളത്.

വാള്‍ സ്ട്രീറ്റ് ജേര്‍ണലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ആദ്യം വിമര്‍ശനമുയര്‍ത്തിയത്. വിദേശകാര്യ സെക്രട്ടറി പദം ഒഴിഞ്ഞശേഷം വന്‍കിട ബാങ്കുകളില്‍ പ്രസംഗിക്കുന്നതിന് ഇവര്‍ വലിയ തുക പ്രതിഫലം വാങ്ങിയിരുന്നു. ആരോപണം വന്നതോടെ പ്രസംഗത്തിന്റെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടി ഒപ്പം മത്സരിക്കുന്ന ഹിലരിയുടെ മുഖ്യ എതിരാളി ബെര്‍ണി സാന്‍ഡേഴ്‌സും ആവശ്യപ്പെട്ടു. എന്നാല്‍ അന്ന് അവര്‍ അതിന് തയാറായില്ല.

ഇപ്പോള്‍ ഹിലരിയുടെ പ്രചാരണവിഭാഗമാണ് കണക്കുകള്‍ പുറത്ത് വിട്ടിട്ടുളളത്. കഴിഞ്ഞ വര്‍ഷം ആറ് പ്രസംഗങ്ങള്‍ക്കാണ് ഹിലരി കാശ് വാങ്ങിയത്. ഇതിലൂടെ ഇവര്‍ക്ക് ഇരുപത് ലക്ഷത്തോളം ഡോളര്‍ ലഭിച്ചു. ഇബേയില്‍ 2015 മാര്‍ച്ച് മൂന്നിന് നടത്തിയ പ്രസംഗത്തിനാണ് ഏറ്റവും കൂടുതല്‍ പണം വാങ്ങിയത്, 315000 ഡോളര്‍. കനേഡിയന്‍ ഇംപീരിയല്‍ ബാങ്ക് ഓഫ് കൊമേഴ്‌സില്‍ നിന്നാണ് ഏറ്റവും കുറഞ്ഞ പ്രതിഫലം വാങ്ങിയിട്ടുളളത്. ഒന്നരലക്ഷം ഡോളര്‍. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ഇവര്‍ ഒരു ബാങ്കിന് വേണ്ടിയും പ്രസംഗിക്കാന്‍ പോയിട്ടുമില്ല. പണം വാങ്ങിയിട്ടുമില്ല.

കഴിഞ്ഞ കൊല്ലം ബില്‍ ക്ലിന്റണ്‍ 22 പ്രസംഗങ്ങള്‍ക്ക് പ്രതിഫലം കൈപ്പറ്റി. ഇതിനായി അമ്പത്തൊന്ന് ലക്ഷത്തോളം ഡോളര്‍ പ്രതിഫലം വാങ്ങി. ഇതില്‍ പതിനൊന്നെണ്ണം ഹിലരി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് പ്രചാരണം തുടങ്ങിയ ശേഷമാണ്. ഇതിന് മുമ്പ് യുബിഎസില്‍ നിന്ന് ഒരു പ്രസംഗത്തിന് വേണ്ടി 225000 ഡോളര്‍ ഇദ്ദേഹം കൈപ്പറ്റി. പ്രഖ്യാപനത്തിന് ശേഷം അപ്പോളോ ഗ്ലോബല്‍ മാനേജ്‌മെന്റ് എന്ന സ്വകാര്യ ഇക്വിറ്റി കമ്പനിയില്‍ പ്രസംഗിച്ചതിന് 250000 ഡോളറും കൈപ്പറ്റി.

ഹിലരി സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് എത്തിയതോടെ പ്രതിഫലം വാങ്ങുന്ന പ്രസംഗങ്ങള്‍ ഇരുവരും കാര്യമായി കുറച്ചിട്ടുണ്ട്. 2014ല്‍ ഇരുവരും കൂടി ഏകദേശം നൂറോളം വേദികളില്‍ പ്രസംഗിച്ച് പതിനെട്ട് മില്യന്‍ ഡോളറോളം സമ്പാദിച്ചു. ഇതിലേറെയും ബാങ്കുകള്‍ക്ക് വേണ്ടി ആയിരുന്നു. പ്രസംഗത്തിന് പുറമെ ഇവരുടെ പുസ്തകങ്ങളില്‍ നിന്ന് റോയല്‍റ്റി ഇനത്തിലും വന്‍തുകകള്‍ ലഭിക്കുന്നുണ്ട്. ഹാര്‍ഡ് ചോയ്‌സ് എന്ന ഏറ്റവും പുതിയ പുസ്തകത്തിന് അമ്പത് ലക്ഷം ഡോളറാണ് റോയല്‍റ്റി ഇനത്തില്‍ ലഭിച്ചത്.

ഈ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ടെങ്കിലും നികുതി അടച്ച കണക്കുകള്‍ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ പതിനാല് വര്‍ഷത്തെ ഹിലരിയുടെ നികുതി കണക്കുകള്‍ അവരുടെ വെബ്‌സൈറ്റില്‍ കഴിഞ്ഞ വേനല്‍ക്കാലത്ത് പ്രസിദ്ധീകരിച്ചിരുന്നു. ഈ കണക്കുകള്‍ പ്രകാരം 2014ല്‍ ഹിലരിയും ഭര്‍ത്താവും കൂടി 35.7ശതമാനം നികുതി അടച്ചിട്ടുണ്ട്. ഇത്തരമൊന്ന് 2015ല്‍ പ്രസിദ്ധപ്പെടുത്തിയിട്ടില്ല.

ഇത് കൂടി പ്രസിദ്ധപ്പെടുത്തിയാല്‍ ഡൊണാള്‍ഡ് ട്രംപിനെതിരെയുളള നല്ലൊരു പ്രചാരണായുധമാകും. കാരണം തന്റെ നികുതി കണക്കുകള്‍ വെളിപ്പെടുത്തില്ലെന്ന് കോടീശ്വരനായ അയാള്‍ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ പ്രസിഡന്റ് പദത്തിലേക്ക് മത്സരിക്കുന്ന ഒരാളുടെ നികുതി കണക്കുകള്‍ വെളിപ്പെടുത്തേണ്ടത് നിയമപരമായ ആവശ്യമാണ്. മുന്‍പേ പോയവരുടെ പാത പിന്തുടര്‍ന്ന് ട്രംപ് നികുതി കണക്കുകള്‍ വെളിപ്പെടുത്തുമോ എന്നാണ് ഇനി അറിയേണ്ടതെന്ന് ഹിലരിയുടെ വക്താവ് ക്രിസ്റ്റീന റിനോള്‍ഡ്‌സ് പറഞ്ഞു. ഹിലരിയുടെ വെബ്‌സൈറ്റിലെ നികുതി കണക്കുകള്‍ പരിശോധിക്കാന്‍ തുടങ്ങുമ്പോള്‍ ആദ്യം കാണാനാകുക ട്രംപ് നികുതി അടവുകളുടെ കണക്കുകള്‍ പ്രഖ്യാപിക്കണമെന്ന ഒരു സന്ദേശമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

Kerala

കനത്ത മഴ: അരുവിക്കര ഡമിന്റെ ഷട്ടറുകൾ ഉയർത്തും

Kerala

കനത്ത മഴ: എട്ട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

Kerala

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള വാടക ഹെലികോപ്റ്റര്‍; കരാര്‍ നീട്ടാന്‍ സര്‍ക്കാര്‍ ചെലവ് 45 കോടി, 2.40 കോടി കുടിശ്ശിക

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം
Kerala

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

പുതിയ വാര്‍ത്തകള്‍

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

അദ്ധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്: വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.