ഡമാസ്‌കസ്: ഐഎസ് തീവ്രവാദികള്‍ പിടിച്ചെടുത്ത, സിറിയയിലെ ഡെയിര്‍ അല്‍സോര്‍ നഗരത്തിലെ അല്‍ അസാദ് ആശുപത്രിയുടെ നിയന്ത്രണം സൈന്യം തിരിച്ചുപിടിച്ചു.
ഏറ്റുമുട്ടലില്‍ 20 സര്‍ക്കാര്‍ സൈനികരും ആറ് ഐഎസ് ഭീകരരും കൊല്ലപ്പെട്ടെന്നു ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി പറഞ്ഞു.
ഐഎസ് ബന്ദികളാക്കിയിരുന്ന നിരവധി ഡോക്ടര്‍മാരെയും നഴ്‌സുമാരെയും സൈന്യം മോചിപ്പിച്ചു.സര്‍ക്കാരിന്റെ അധീനതയിലുള്ള സൈനിക വിമാനത്താവളത്തിലും ഐഎസ് ഭീകരര്‍ എത്തിയിരുന്നു.
















