Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബംഗ്ലാദേശില്‍ ജമാ അത്തേ ഇസ്ലാമി നേതാവിനെ തൂക്കിലേറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2016, 11:21 am IST
in World

ധാക്ക: ബംഗ്ലാദേശില്‍ ജമാ അത്തേ ഇസ്ലാമി നേതാവ് മൊതിയുര്‍ റഹ്മാന്‍ നിസാമിയെ(73) തൂക്കിലേറ്റി. 1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധവുമായി ബന്ധപ്പെട്ടാണ് വധശിക്ഷ. ബുധനാഴ്ച പുലര്‍ച്ചെ 12.10ന് ധാക്ക സെന്‍ട്രല്‍ ജയിലില്‍ അതിസുരക്ഷയിലായിരുന്നു വധശിക്ഷ നടപ്പാക്കിയതെന്ന് ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി അസദുസമന്‍ ഖാന്‍ പറഞ്ഞു. ഇയാളുടെ റിവ്യൂ ഹര്‍ജി സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. എന്നാല്‍, നിസാമി പ്രസിഡന്റിന് ദയാഹര്‍ജി നല്‍കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് ശിക്ഷ നടപ്പാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

വിമോചന പോരാട്ടത്തിനിടെ പാക് സൈന്യവും അനുകൂല സംഘടനകളും നടത്തിയ കൂട്ടക്കൊലകളുമായി ബന്ധപ്പെട്ട കേസിലാണ് വധശിക്ഷ. കൊലപാതകം, ബലാത്സംഗം തുടങ്ങിയവയ്‌ക്ക് ഉത്തരവിട്ടത് സംബന്ധിച്ച കുറ്റങ്ങളാണ് നിസാമിയ്‌ക്കെതിരെ ചുമത്തിയത്.

1971ല്‍ ജമാ അത്തേ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി സംഘടന നേതാവായിരുന്ന നിസാമിയുടെ അല്‍ ബദര്‍ എന്ന സായുധ സംഘം പാകിസ്ഥാന്‍ സൈന്യവുമായി ചേര്‍ന്ന് ബുദ്ധിജീവികള്‍, എഴുത്തുകാര്‍, ഡോക്ടര്‍മാര്‍, മാദ്ധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരെ കൊലപ്പെടുത്തുന്നതിലും വലിയ തോതിലുള്ള കൂട്ടക്കൊലകളിലും ബലാത്സംഗങ്ങളിലും പങ്ക് വഹിച്ചുവെന്നാണ് കേസ്. 2014 ഒക്ടോബറില്‍ അന്താരാഷ്‌ട്ര കോടതി ശിക്ഷിച്ച നിസാമിയുടെ ശിക്ഷ ഷേഖ് ഹസീന സര്‍ക്കാരും ശരിവയ്‌ക്കുകയായിരുന്നു.

2000 മുതല്‍ ജമാ അത്തേ ഇസ്ലാമി തലവനായ നിസാമി 2001-06ല്‍ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുമായി ചേര്‍ന്നുള്ള സഖ്യസര്‍ക്കാരില്‍ മന്ത്രിയായിരുന്നു. 1971ലെ യുദ്ധക്കുറ്റങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് മുതിര്‍ന്ന ജമാ അത്ത് നേതാക്കളേയും ഒരു ബി.എന്‍.പി നേതാവിനേയും ബംഗ്ലാദേശില്‍ നേരത്തെ തൂക്കിലേറ്റിയിരുന്നു.

നിസാമിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. വടക്ക് പടിഞ്ഞാറന്‍ മേഖലയിലെ പബ്‌ന ജില്ലയില്‍ നിസാമിയുടെ അന്ത്യകര്‍മങ്ങള്‍ നടക്കും. വധശിക്ഷ നടപ്പാക്കിയതിന് പിന്നാലെ സുപ്രധാന നഗരങ്ങളില്‍ സുരക്ഷ ശക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

India

മാലേഗാവ് സ്ഫോടനം: നാല് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി, കുറ്റപത്രം റദ്ദാക്കി ബോംബെ ഹൈക്കോടതി

India

ജയിലിൽ ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസ് ; തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

Vicharam

ഇണ്ടിയുടെ പൊറുക്കാനാകാത്ത ചതി

Kerala

കേരളത്തിലെ അറബിക് റെസ്റ്റോറന്റുകൾക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടോ ? സാമ്പത്തിക സ്രോതസ്സും രാജ്യ വിരുദ്ധ ബന്ധവും അന്വേഷിക്കണം ; എൻഐഎക്ക് കത്ത്

പുതിയ വാര്‍ത്തകള്‍

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; പട്ടാമ്പി സ്വദേശി മരിച്ചു, മരണസംഖ്യ 14 ആയി, പ്രവീൺ ജോലി ചെയ്തത് മിന്നൽ ഇനങ്ങൾ ഉണ്ടാക്കുന്നിടത്ത്

സിഐടിയു ഓഫിസ് പൂട്ടി സീൽ വെച്ചത് ശരിയായില്ല ; യുപി പോലീസിന് കത്തയച്ച് ജോൺ ബ്രിട്ടാസ്

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടകാരണം കനത്ത ചൂടല്ലെന്ന് പെസോ; ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് റിപ്പോർട്ട് ഉടൻ

ബംഗാളിലാണോ?പേ ടി എമ്മും പേ ടു ടിഎംസിയും തമ്മിൽ തെറ്റരുതെ; തെരഞ്ഞെടുപ്പ് പരസ്യം ഹിറ്റായി

ദുര്‍മന്ത്രവാദ നിരോധനത്തിന്റെ മറവില്‍ ഹിന്ദുത്വത്തെ വേട്ടയാടുന്നു: ഭാരതീയ ജ്യോതിഷ വിചാര സംഘം

അളവിൽ കൂടുതൽ വെടിമരുന്ന്; പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ

നോട്ട് നിരോധനം കഴിഞ്ഞ് വര്‍ഷം എട്ട് കഴിഞ്ഞിട്ടും ജിഹാദികള്‍ വളര്‍ത്തിയിരുന്ന പോമറേനിയന്‍ നായകള്‍ കുര നിർത്തുന്നില്ല ; യുവരാജ് ഗോകുൽ

ഇന്ത്യ മറക്കില്ല , പൊറുക്കില്ല : പഹൽഹാമിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരവ് അർപ്പിച്ച് ഉണ്ണി മുകുന്ദൻ

തന്റെ പരാതിക്ക് ആദ്യം പരിഹാരം വേണം; തൃശൂരിൽ മന്ത്രിമാരുടെ വാർത്താസമ്മേളനം തടസപ്പെടുത്തി യുവതിയുടെ പ്രതിഷേധം

കണ്ണിമവെട്ടുന്ന നേരത്തിൽ ഹെലികോപ്റ്ററുകളെ തകർക്കും ; മിനിറ്റിൽ 2,000 റൗണ്ട് വെടിയുതിർക്കുന്ന ZU-23 തോക്കുകൾ ; അതിർത്തി ആയുധസജ്ജമാക്കി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.