മ്യൂണിക്: ജര്‍മ്മനിയില്‍ മുസ്ലിം ഭീകരനെന്ന് സംശയിക്കുന്ന അജ്ഞാതന്‍ യാത്രക്കാരെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചു. അക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
ചൊവ്വാഴ്ച രാവിലെ ജര്‍മ്മന്‍ നഗരമായ മ്യൂണിക്കിലെ തിരക്കേറിയ റെയില്‍വേ സ്‌റ്റേഷനിലാണ് അജ്ഞാതന്‍ ആക്രമണം അഴിച്ചു വിട്ടത്. അക്രമി അല്ലാഹു അക്ബര്‍ എന്ന് വിളിച്ചുകൊണ്ട് കത്തിയുമായി ജനക്കൂട്ടത്തിലേക്ക് ഓടിയടുക്കുകയും സമീപത്ത് നിന്നിരുന്ന യാത്രക്കാരെ ക്രൂരമായി കത്തികൊണ്ട് കുത്തുകയുമായിരുന്നു. ആക്രമണത്തിനുശേഷം ഓടിമറഞ്ഞ ഇയാളെ പോലീസ് പിന്തുടര്‍ന്ന് പിടികൂടി.
മുസ്ലീം ഭീകരവാദത്തിനെതിരെ കടുത്ത നിലപാടെടുക്കുന്ന ജര്‍മ്മനിക്കെതിരെ ഇതുവരെ ഭീകരാക്രമണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. എന്നാല്‍ ബെല്‍ജിയം, ഫ്രാന്‍സ് തുടങ്ങിയ അയല്‍രാജ്യങ്ങള്‍ ഇതിനോടകം ഭീകരാക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് കനത്ത സുരക്ഷ ക്രമീകരണങ്ങളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.
















