Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ആലപ്പുഴയിലെ പോരാട്ടം സാമൂഹ്യനീതിക്കായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2016, 09:08 pm IST
inAlappuzha

ആലപ്പുഴ: കടലും കായലും അതിര്‍ത്തി പങ്കിടുന്ന ആലപ്പുഴ മണ്ഡലത്തിലെ എന്‍ഡിഎയുടെ പോരാട്ടം പണക്കൊഴുപ്പിനോടും വര്‍ഗീയ പ്രീണനത്തോടും. ഇടതുവലതു മുന്നണികളുടെ സ്ഥാനാര്‍ത്ഥി നിര്‍ണയം അടിസ്ഥാനജനവിഭാഗത്തെ തഴഞ്ഞ് ന്യൂനപക്ഷ മതന്യൂനപക്ഷങ്ങളുടെ വോട്ട് നേടുന്നതിന് വേണ്ടിയായിരുന്നു. എന്നാല്‍ കാലങ്ങളായി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മാത്രമല്ല, സാമൂഹ്യനീതി പങ്കുവെയ്‌ക്കുന്നതിലും അവഗണിക്കപ്പെടുന്ന ജനവിഭാഗത്തിന്റെ പ്രതിനിധിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. രണ്‍ജിത് ശ്രീനിവാസ്. അവകാശവാദങ്ങളുമായി വീണ്ടും മത്സരരംഗത്തെത്തുകയാണ് സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റുളള ടി.എം തോമസ് ഐസക്. ആലപ്പുഴ രൂപതയുടെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് കൊച്ചിയില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി അഡ്വ. ലാലി വിന്‍സെന്റ് രംഗപ്രവേശം ചെയ്തത്.

ആലപ്പുഴ സ്വദേശിയായ അഡ്വ. രണ്‍ജിത്ത് ശ്രീനിവാസാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ഭാരതീയ വിചാരകേന്ദ്രം, ആര്‍എസ്എസ്, എന്നിവയിലൂടെയാണ് പൊതുരംഗത്തെത്തുന്നത്. ആര്‍എസ്എസ് തോണ്ടന്‍കുളങ്ങര മണ്ഡലം ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ്, മുല്ലയ്‌ക്കല്‍ മണ്ഡലം കാര്യവാഹ്, യുവമോര്‍ച്ച ആലപ്പുഴ മണ്ഡലം പ്രസിഡന്റ്, ബിജപി അലപ്പുഴ മുനിസിപ്പല്‍ കമ്മറ്റി വൈസ്പ്രസിഡന്റ് എന്നീ നിലകകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

2006ല്‍ ഭാരതീയ അഭിഭാഷക പരിഷത്തിന്റെ ജില്ലാ സെക്രട്ടറിയായി. ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം, കേരള ധീവരമഹാസഭ എന്നിവയുടെ ജില്ലാ സെക്രട്ടറിയാണ്. രാഷ്‌ട്രീയ, സാമുദായിക മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ജില്ലയിലെ വിവിധ കോടതികളിലും ഹൈക്കോടതിയിലുമായി അഭിഭാഷക വൃത്തി ചെയ്തുവരുന്നു. മത്സ്യത്തൊഴിലാളി മേഖലയുമായി ബന്ധപ്പെട്ട് നിരവധി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. ജലവിമാന പദ്ധതി, തീരക്കടലിലൂടെ വാതകപൈപ്പുലൈന്‍ സ്ഥാപിക്കുന്ന പദ്ധതി തുടങ്ങി മത്സ്യത്തൊഴിലാളികളെ പൊതുവായി ബാധിക്കുന്ന പ്രശ്‌നങ്ങളിലും മറ്റ് സംഘടനകള്‍ക്കൊപ്പവും രണ്‍ജിത്തിന്റെ നേതൃത്വത്തില്‍ മത്സ്യപ്രവര്‍ത്തക സംഘം സമരരംഗത്തുണ്ടായിരുന്നു.

തുടര്‍ച്ചയായ നാലാം വിജയം തേടിയിറങ്ങിയിരിക്കുന്ന തോമസ് ഐസക് എറണാകുളം മഹാരാജാസ് കോളജില്‍ യൂണിറ്റ് സെക്രട്ടറിയായി. എസ്എഫ്‌ഐയുടെ സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ പ്രഫസറായിരുന്നു. മാരാരിക്കുളം മണ്ഡലത്തിലും പിന്നീട് ആലപ്പുഴ മണ്ഡലം രൂപീകരിച്ചപ്പോഴും എംഎല്‍എയായി തുടരുന്നു. നിലവില്‍ സിപിഎം കേന്ദ്രകമ്മിറ്റിയംഗമാണ്. മാരാരിക്കുളത്തെ വി. എസ്. അച്യുതാനന്ദന്റെ പരാജയത്തെ തുടര്‍ന്നാണ് ഐസക്ക് സ്ഥാനാര്‍ത്ഥിയായി രംഗപ്രവേശം ചെയ്തത്. ശാസ്ത്രസാഹിത്യ പരിഷത്തുമായി ബന്ധപ്പെട്ട ഐസക്കിന്റെ പ്രവര്‍ത്തനങ്ങള്‍ ദുരൂഹമായിരുന്നു. സിപിഎമ്മിലും, പൊതുസമൂഹത്തിലും ഇതു സംബന്ധിച്ച് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

അഭിഭാഷക വൃത്തിയിലും രാഷ്‌ട്രീയത്തിലും ഒരുപോലെ സജീവമാണ് യുഡിഎഫ് സ്ഥാനാര്‍ഥി ലാലി വിന്‍സന്റ്. കെഎസ്‌യുവിലൂടെ രാഷ്‌ട്രീയത്തിലെത്തി. എറണാകുളം മഹാരാജാസ് കോളജിലും ലോകോളജിലും യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സണായിരുന്നു. കൊച്ചി ഡെപ്യൂട്ടി മേയറായും കാത്തലിക് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ എസ്‌സി/എസ്റ്റി വിഭാഗം ഗവ. പ്ലീഡറാണ്. കെപിസിസി വൈസ് പ്രസിഡന്റാണ്.ലാലി ആലപ്പുഴയില്‍ മത്സരിക്കുന്നതിനെതിരെ ആലപ്പുഴ രൂപത പരസ്യമായി രംഗത്ത് വന്നത് വിവാദമായിരുന്നു. ഇടഞ്ഞു നില്‍ക്കുന്ന ആലപ്പുഴയിലെ നേതാക്കളെ അനുനയിപ്പിക്കുക എന്നതാണ് ലാലിയുടെ മുന്നിലെ ആദ്യ വെല്ലുവിളി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

India

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

Kerala

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

News

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി; ചരിത്ര വിജയം 44 വർഷത്തിനുശേഷം

Kerala

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

പുതിയ വാര്‍ത്തകള്‍

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.