ഇരിട്ടി : തുരുത്തിക്കാട് ബിഷപ്പ് എബ്രഹാം മെമ്മോറിയല്‍ കോളേജ് സ്ഥാപകന്‍ ഡോ. ടി.സി. ജോര്‍ജ്ജിന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ പുരസ്കാരം കൊളക്കാട് ഗവ.എല്‍.പി. സ്കൂള്‍ പ്രധാനാദ്ധ്യാപകന് എ. മൊയ്തീന് സമ്മാനിച്ചു. കോളേജ് ഓടിറ്റൊറിയത്തില്‍ നടന്ന ചടങ്ങില്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസ്റ്റോസ്റ്റം മാര്‍ത്തോമ്മ വലിയ മെത്രാപോലീത്ത പുരസ്കാര വിതരണം നടത്തി. ബി.എം. കോളേജ് മാനേജര്‍ പ്രൊഫ.തോമസ് അബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ഡോ.ജോസ് പാറക്കടവില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ.ബിനോ തോമസ് പ്രശസ്തി പത്രം വായിച്ചു. റവ.എം.ചെറിയാന്, പ്രിന്‍സിപ്പാള്‍ ഡോ.അലക്സ് മാത്യു, കണ്ണൂര്‍ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. അലക്സാണ്ടര്‍ കാരക്കല്‍, എ.മൊയ്തീന്, ഡോ.ബിജു ടി.ജോര്‍ജ്ജ്, എന്നിവര്‍ പ്രസംഗിച്ചു. ഗ്രാമീണ മേഖലയില്‍ സേവനം ചെയ്യുന്ന വിദ്യാഭ്യാസമേഖലയിലുള്ളവര്ക്കാണ് 25001രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന ഈ അവാര്‍ഡു നല്കി വരുന്നത്. സെന്‍സസ് രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള രാഷ്ട്ര പതിയുടെ വിശിഷ്ടസേവാ പുരസ്കാരം ഉള്‍പ്പെടെ വിവിധ പുരസ്കാരങ്ങള്‍ ഇതിനു മുന്‍പും മൊയ്തീന് മാസ്റ്റര്‍ നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: