ചെറുപുഴ: ബിജെപിയുടെ ആഭിമുഖ്യത്തില്‍ തിരുമേനിയില്‍ ദേശഭക്തസംഗമവും പയ്യന്നൂര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ഥി ആനിയമ്മ രാജേന്ദ്രന് സ്വീകരണവും നല്‍കി. ദേശഭക്ത സംഗമം ബിജെപി കണ്ണൂര്‍ ജില്ലാ തിരഞ്ഞെടുപ്പ് സെല്‍ കണ്‍വീനറും തളിപറമ്പ് മണ്ഡലം സ്ഥാനാര്‍ഥിയുമായ ബാലകൃഷ്ണന്‍ മാസ്റ്റര്‍ പടപ്പേങ്ങാട് ഉദ്ഘാടനം ചെയ്തു. എം.ആര്‍.രതീഷ് അധ്യക്ഷത വഹിച്ചു. പയ്യന്നുര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ഥി ആനിയമ്മ രാജേന്ദ്രന്‍, കെ.കെ.സുകുമാരന്‍, പ്രസാദ് ചട്ടിവയാല്‍, കെ.കെ.ജെയ്‌മോന്‍ എന്നിവര്‍ സംസാരിച്ചു.
















