ചിറക്കല്‍: നമ്പ്യാര്‍ മഹാസഭയുടെ ചിറക്കല്‍ യൂണിറ്റ് രൂപീകരിച്ചു. അഞ്ച് മെമ്പര്‍മാരെ ഉള്‍പ്പെടുത്തി മാതൃസമിതിയും 12 മെമ്പര്‍മാരെ ഉള്‍പ്പെടുത്തി എക്‌സിക്യൂട്ടീവ് കമ്മറ്റിയും രൂപീകരിച്ചു. ഭാരവാഹികളായി സി.കെ.രാമദാസ്-പ്രസിഡണ്ട്, കെ.വി.രവീന്ദ്രന്‍-സെക്രട്ടറി, എം.വി.ഉണ്ണികൃഷ്ണന്‍-വൈസ് പ്രസിഡണ്ട്, കെ.രമണി-വൈസ് പ്രസിഡണ്ട്, സി.ജയചന്ദ്രന്‍, വി.വി.സുധീഷ്-ജോയന്റ് സെക്രട്ടറിമാര്‍, കെ.കെ.ഗോപാലകൃഷ്ണന്‍-ട്രഷറര്‍, വി.വി.നാരായണന്‍ നമ്പ്യാര്‍-രക്ഷാധികാരി എന്നിവരെ തെരഞ്ഞെടുത്തു. പുഴാതി രാമഗുരു യുപി സ്‌കൂളില്‍ ചേര്‍ന്ന യൂണിറ്റ് രൂപീകരണച്ചടങ്ങില്‍ കെ.നാരായണന്‍ നമ്പ്യാര്‍, രാജന്‍ തീയ്യറേത്ത്, എം.തുളസി നമ്പ്യാര്‍, രമേശന്‍ കാളിയത്ത്, ഇ.കെ.രാജാമണി ടീച്ചര്‍, അഡ്വ.എം.കെ.പ്രസാദ്, പി.എം.രാജന്‍, പ്രഭാകരന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രവീണ്‍ പനോന്നേരിയുടെ പ്രഭാഷണവും കുടുംബസംമവും നടന്നു.
















