Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പാര്‍ട്ടിക്കുളളില്‍ വ്യാപക പ്രതിഷേധം ജയരാജനെ മത്സരിപ്പിക്കാന്‍ സിപിഎം നീക്കം : എംഎല്‍എയെന്ന പരിരക്ഷ ഉപയോഗിച്ച് മുതലെടുപ്പ് ലക്ഷ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2016, 09:36 pm IST
inKannur

കണ്ണൂര്‍: ആര്‍എസ്എസ് നേതാവായിരുന്ന കതിരൂരിലെ ഇളന്തോട്ടത്തില്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായി റിമാന്റിലാവുകയും കഴിഞ്ഞ ദിവസം ഉപാധികളോടെ ജാമ്യം ലഭിക്കുകയും ചെയ്ത പി.ജയരാജനെ ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ പാര്‍ട്ടിയിലെ ഒരുവിഭാഗം നേതാക്കള്‍ നീക്കമാരംഭിച്ചു. എന്നാല്‍ മത്സരിപ്പിക്കാനുളള നീക്കം പാര്‍ട്ടിക്കുളളിലും ചില നേതാക്കളിലും പ്രതിഷേധത്തിനും അഭിപ്രായ ഭിന്നതക്കും വഴിയൊരുക്കിയിട്ടുണ്ട്. വിജയിപ്പിച്ച് എംഎല്‍എയെന്ന പരിരക്ഷ ഉപയോഗിച്ച് മനോജ് വധക്കേസുമായി ബന്ധപ്പെട്ട ജാമ്യവ്യവസ്ഥകളില്‍ നിന്നുള്‍പ്പെടെ ജയരാജനെ രക്ഷപ്പെടുത്താനുളള നീക്കത്തിന്റെ ഭാഗമാണ് മത്സരിപ്പിക്കാനുളള ശ്രമമെന്നാണ് സൂചന. എന്നാല്‍ ഫസല്‍ വധക്കേസില്‍ പ്രതിചേര്‍ത്ത് നാടുകടത്തപ്പെട്ട കാരായിമാരുടെ അനുഭവം മുന്നിലുണ്ടെന്നും ഇരുവരേയും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് ജയിപ്പിച്ച് അധ്യക്ഷ പദവിയിലെത്തിയ ശേഷം രാജിവെപ്പിക്കേണ്ടി വന്ന സംഭവം പാര്‍ട്ടിക്കുണ്ടാക്കിയ അവമതിപ്പ് ചില്ലറയല്ലെന്നും ഇതേ രീതിയില്‍ മറ്റൊരു കൊലക്കേസ് പ്രതിയും നാടുകടത്തപ്പെട്ടയാളുമായ ജയരാജനെ നിയമസഭയിലേക്ക് മത്സരിപ്പിക്കുക വഴി പാര്‍ട്ടിക്ക് കനത്തവില നല്‍കേണ്ടി വരുമെന്നും ജയരാജനെ മത്സരിപ്പിക്കേണ്ടതില്ലെന്നുമാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. ഇക്കാര്യം കഴിഞ്ഞദിവസം കണ്ണൂരിലെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ജയരാജനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ എതിര്‍ക്കുന്ന ജില്ലയിലെ ചില ഉന്നത നേതാക്കള്‍ അറിയിച്ചതായും അറിയുന്നു. ജയരാജന്റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും കൊലപാതകികളുടെ പാര്‍ട്ടിയെന്ന മുഖച്ഛായ ഒരിക്കല്‍ കൂടി ഊട്ടിയുറപ്പിക്കപ്പെടുമെന്നും ഇത് കണ്ണൂരിലെ ചില മേഖലകളില്‍ പാര്‍ട്ടി അണികളെ ആവേശം കൊളളിക്കാന്‍ സാധിക്കുമെങ്കിലും സംസ്ഥാന തലത്തില്‍ കോണ്‍ഗ്രസും ബിജെപിയും വലിയ പ്രചരണായുധമാക്കുമെന്നും സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ എതിര്‍ക്കുന്ന വിഭാഗം കണക്കുകൂട്ടുന്നു. എന്നാല്‍ എം.വി.ജയരാജനുള്‍പ്പെടെയുളള ജില്ലയിലെ പ്രബല വിഭാഗം ജയരാജനെ മത്സരിപ്പിച്ചെ മതിയാകൂവെന്ന ഉറച്ച നിലപാടിലാണെന്നറിയുന്നു.

ഫസല്‍ വധക്കേസില്‍ പ്രതികളായി നാടുകടത്തപ്പെട്ട് ഏറണാകുളത്ത് കഴിയുന്ന കാരായി രാജനെ കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലേക്കും ചന്ദ്രശേഖരനെ തലശ്ശേരി നഗരസഭയിലേക്കും മത്സരിപ്പിച്ച് ജയിപ്പിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ തലപ്പത്ത് പ്രതിഷ്ഠിച്ച് കേസില്‍ നാടുകടത്തപ്പെട്ട കോടതിവിധിയെ മറികടക്കാമെന്നും കണ്ണൂരിലെത്താമെന്നുമായിരുന്നു നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ഇതിന് നേതൃത്വം നല്‍കിയത് ജില്ലാ സെക്രട്ടറിയായിരുന്ന ജയരാജനായിരുന്നു. മനോജ് വധക്കേസിനു പുറമെ ഷൂക്കൂര്‍ വധക്കേസിലും ജയരാജന്‍ പ്രതിയാണ്. കണ്ണൂരില്‍ പ്രവേശിക്കാന്‍ പ്രത്യേക അനുമതി ആവശ്യമാണെന്നിരിക്കെ അതിനായി അപേക്ഷ നല്‍കി അനുമതി ലഭിച്ചാല്‍ കൂത്തുപറമ്പില്‍ മത്സരിപ്പിക്കാനാണ് നീക്കം. ശിക്ഷിക്കപ്പെടാത്തതിനാലും കുറ്റപത്രം നല്‍കാത്തതിനാലും ജില്ലയ്‌ക്ക് പുറത്ത് മത്സരിപ്പിച്ച് സംസ്ഥാന രാഷ്‌ട്രീയത്തില്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുവേണ്ടി ഉപയോഗിക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ടെന്നറിയുന്നു. എന്നാല്‍ ഇത്തരം സ്ഥലങ്ങളില്‍ മത്സരിപ്പിക്കാന്‍ പാര്‍ട്ടിഘടകങ്ങള്‍ അനുവദിക്കുമോയെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. സംസ്ഥാനത്തെ പാര്‍ട്ടി പട്ടിക പോളിറ്റ്ബ്യൂറോയുടെ അംഗീകാരത്തിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കൂവെന്നും ജയരാജനെ സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യം പാര്‍ട്ടി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ഒരു സ്ഥാനാര്‍ത്ഥിയേയും കേരളത്തില്‍ പ്രഖ്യാപിച്ചിട്ടില്ലെന്നും പാര്‍ട്ടിക്കു വേണ്ടി ഏത് സഖാവിനും മത്‌സരിക്കാന്‍ യോഗ്യതയുണ്ടെന്നുമാണ് ഇന്നലെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കണ്ണൂരില്‍ പറഞ്ഞത്. ജയരാജനും മത്സരിക്കാന്‍ അയോഗ്യനല്ലെന്നുളള പരോക്ഷ സൂചന നല്‍കിയ കോടിയേരിയും ജയരാജനെ മത്സരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നതിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Gulf

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

India

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

‘സംശയം എന്നത് തെളിവാവില്ല’, രാഹുല്‍ ഗാന്ധിയെ തള്ളി, തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 124 മുൻ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ചുറ്റിച്ചത്രേ ; അന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചുറ്റിച്ചത് സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.