മട്ടന്നൂര്‍: ശ്രീ കൊട്ടിയൂര്‍ പെരുമാള്‍ നെയ്യമൃത് ഭക്തസംഘത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന നെയ്യമൃത് ഭക്തസംഗമവും കുടുംബ കൂട്ടായ്‌മയും 27 ന് തലശ്ശേരി കണ്ണൂക്കര ശ്രീ വടക്കന്‍ കോട്ടം ഭഗലതി ക്ഷേത്രാങ്കണത്തില്‍ നടക്കും. പ്രസിഡണ്ട് കെ.പി.ദാമോദരന്‍ നമ്പ്യാരുടെ അധ്യക്ഷതയില്‍ രവിലെ 10 മണിക്ക് നടക്കുന്ന സംഗമം അര്‍ജ്ജുന്‍ അമരാവതി ചിട്ടിക്കമ്പനി എംഡി രാധാകൃഷ്ണക്കുറുപ്പ് ഉദ്ഘാടനം ചെയ്യും. എ.രാമന്‍ നമ്പ്യാര്‍ അനുസ്മരണ പ്രഭാഷണവും ഇരുവനാട്ട് വില്ലിപ്പാലന്‍ വലിയകുറുപ്പ്, കുറ്റിയാട്ടൂര്‍ തമ്മേങ്ങാടന്‍ മൂത്ത നമ്പ്യാര്‍, വിലങ്ങര നാരായണന്‍ ഭട്ടതിരപ്പാട് എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. പഴശ്ശി തമ്പുരാന്‍ ടി.കെ.കേരളവര്‍മ്മ രാജ ആദരിക്കല്‍ ചടങ്ങ് നടത്തും. കൊട്ടിയൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി.ബാലന്‍ നായര്‍, ദേവസ്വം ട്രസ്റ്റിമാരായ കൊളങ്ങരത്ത് ശങ്കരന്‍ നായര്‍, കെ.സി.വേലായുധന്‍ നായര്‍, ആക്കല്‍ ശ്രീധരന്‍ നായര്‍, എന്‍എസ്എസ് തലശ്ശേരി താലൂക്ക് യൂണിയന്‍ പ്രസിഡണ്ട് എം.പി.ഉദയഭാനു, രാജന്‍ തീയ്യറേത്ത്, പരമേശ്വരന്‍ നമ്പീശന്‍, പി.കെ.നരേന്ദ്രം നാരായണന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ സംസാരിക്കും. കലാപരിപാടികളും ഉണ്ടായിരിക്കും.
















