Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ബലിദാനികളുടെ മണ്ണില്‍ സദാനന്ദന്‍ മാസ്റ്ററുടെ സ്ഥാനാര്‍ത്ഥിത്വം : ആവേശത്തോടെ ബിജെപി അണികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2016, 09:25 pm IST
inKannur

കണ്ണൂര്‍: കമ്മ്യൂണിസ്റ്റ് ക്രൂരതയില്‍ നിരവധി സംഘപ്രവര്‍ത്തകര്‍ക്ക് പ്രസ്ഥാനത്തിനു വേണ്ടി ജീവന്‍ ബലിനല്‍കേണ്ടിവന്നിട്ടുളള പാനൂരുള്‍പ്പെടെയുളള കൂത്തുപറമ്പ് മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പു പോരാട്ടം ഇത്തവണ കനക്കും. തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ അക്രമ-കൊലപാതക രാഷ്‌ട്രീയത്തിന്റെ ജീവിക്കുന്ന ഇരകളിലൊരാളായ സി.സദാനന്ദന്‍ മാസ്റ്ററെ കൂത്തുപറമ്പ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റി കഴിഞ്ഞ ദിവസം തീരുമാനിച്ചതോടെയാണ് മണ്ഡലത്തില്‍ ശക്തമായ ത്രികോണ മത്സരം ഉറപ്പായിരിക്കുന്നത്. സദാനന്ദന്‍ മാസ്റ്ററാണ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെന്നറിഞ്ഞതോടെ മണ്ഡലത്തിലെ സംഘപരിവാര്‍പ്രവര്‍ത്തകരെല്ലാം വര്‍ദ്ധിത ആവേശത്തിലും സന്തോഷത്തിലുമാണ്. സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് ഏതാനും നാളുകള്‍ക്കിടയില്‍ മണ്ഡലത്തില്‍ ഉണ്ടായ അഭൂതപൂര്‍വ്വമായ വളര്‍ച്ചയും കാലങ്ങള്‍ക്കു മുമ്പേ ഉളള ശക്തമായ അടിത്തറയും ഇത്തവണ മണ്ഡലത്തില്‍ സദാനന്ദന്‍ മാസ്റ്ററിലൂടെ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി നേതൃത്വവും സംഘപ്രസ്ഥാനങ്ങളും. എല്ലാ കാലത്തും അക്രമങ്ങളും കൊലപാതകങ്ങളും നടത്തി മണ്ഡലത്തിലുടനീളം അരക്ഷിതാവസ്ഥ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സിപിഎമ്മിനെതിരേയുളള വിധിയെഴുത്തായി തെരഞ്ഞെടുപ്പ് മാറ്റാനുളള തയ്യാറെടുപ്പുകള്‍ മണ്ഡലത്തിലുടനീളം ബിജെപി പ്രവര്‍ത്തകര്‍ ആരംഭിച്ചുകഴിഞ്ഞു. നിലവില്‍ യുഡിഎഫിലെ ജനതാദള്‍(യു) നേതാവും കൃഷി മന്ത്രിയുമായ കെ.പി.മോഹനനാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. സിപിഎം കഴിഞ്ഞതവണ ഐഎന്‍എല്ലിന് നല്‍കിയ മണ്ഡലത്തില്‍ ഇത്തവണ എല്‍ഡിഎഫിനു വേണ്ടി ആരു മത്സരിക്കുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബിജെപി കണ്ണൂര്‍ ജില്ലയില്‍ ശക്തമായ മുന്നേറ്റം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കുന്ന രണ്ട് മണ്ഡലങ്ങളില്‍ ഒന്നു കൂടിയാണ് കൂത്തുപറമ്പ്.

ആര്‍എസ്എസിന്റെ കണ്ണൂര്‍ ജില്ലാ സഹകാര്യവാഹകായിരിക്കെ 1994 ജനുവരി 26 സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട കാര്യത്തിനായി മട്ടന്നൂര്‍ ഉരുവച്ചാല്‍ ടൗണില്‍ ബസ്സ് കാത്തുനില്‍ക്കവേ സിപിഎമ്മുകാരായ അക്രമിസംഘം രണ്ടുകാലുകളും വെട്ടിമാറ്റിയതിനെ തുടര്‍ന്ന് 20 വര്‍ഷക്കാലമായി കൃത്രിമ കാലുകളില്‍ ജീവിതം മുന്നോട്ട് നയിക്കുന്ന വ്യക്തിയാണ് തൃശൂരിലെ പേരാമംഗലം ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ അധ്യാപകനായി ജോലി ചെയ്യുന്ന സി.സദാനന്ദന്‍ മാസ്റ്റര്‍. ഏറെക്കാലം ജന്മഭൂമി സബ്ബ് എഡിറ്ററായി ജോലി ചെയ്യുകയുണ്ടായി.

കൂത്തുപറമ്പ്, പാനൂര്‍ നഗരസഭകളും, കോട്ടയം മലബാര്‍, പാട്യം, മൊകേരി, തൃപ്പങ്ങോട്ടൂര്‍, കുന്നോത്ത്പറമ്പ്, പെരിങ്ങളം എന്നീ പഞ്ചായത്തുകളും ഉള്‍പ്പെട്ടതാണ് കൂത്തുപറമ്പ് മണ്ഡലം. 2011 ല്‍ 3303 വോട്ടുകള്‍ക്കാണ് വീറുറ്റ പോരാട്ടത്തില്‍ എല്‍ഡിഎഫിലെ ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥി ലീഗിലെ മുടിചൂടാമന്നനായിരുന്ന സി.കെ.പി.ചെറിയ മമ്മുക്കേയിയുടെ മകന്‍ എസ്.എ.പുതിയവളപ്പിലിനെ കെ.പി.മോഹനന്‍ പരാജയപ്പെടുത്തുന്നത്. പാനൂര്‍ പൊയിലൂര്‍ സ്വദേശിയായ വി.പി.സത്യപ്രകാശാണ് ബിജെപിയുടെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്നതും മേഖലയിലെ പ്രവര്‍ത്തകര്‍ക്ക് പുത്തനുണര്‍വ്വ് പകര്‍ന്നിട്ടുണ്ട്. കഴിഞ്ഞതവണ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ഒ.കെ.വാസു 11835 വോട്ടുകളാണ് നേടിയിരുന്നത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി.സി.മോഹനന്‍ മാസ്റ്റര്‍ 16,000ത്തോളം വോട്ട് മണ്ഡലത്തില്‍ നേടിയിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ മണ്ഡലത്തിന്റെ ഭാഗമായ പ്രദേശങ്ങളില്‍ നിന്നും 22,000ത്തിലധികം വോട്ടുകള്‍ നേടുകയുണ്ടായി. ഇത്തവണ സദാനന്ദന്‍ മാസ്റ്ററിലൂടെ കണ്ണൂരിലെ ബിജെപിയുടെ സാന്നിധ്യം നിയമസഭയിലെത്തിക്കാനുളള ഒരുക്കത്തില്‍ത്തന്നെയാണ് ബിജെപി.

മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം ആദ്യമായി മണ്ഡലത്തിലെത്തിയ സദാനന്ദന്‍ മാസ്റ്റര്‍ക്ക് ഇന്നലെ പാനൂരില്‍ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ആവേശ്വോജ്ജ്വല സ്വീകരണം നല്‍കി. നൂറകണക്കിന് ജനങ്ങളാണ് സ്വീകരണ പരിപാടിയില്‍ സംബന്ധിച്ചത്. സ്വീകരണ പരിപാടി യഥാര്‍ത്ഥത്തില്‍ സദാനന്ദന്‍മാസ്റ്ററുടെ സ്ഥാനാര്‍ത്ഥിത്വം മണ്ഡലത്തില്‍ ബിജെപിക്കുണ്ടാക്കാന്‍ പോകുന്ന മുന്നേറ്റം വ്യക്തമാക്കുന്നതായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Gulf

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

India

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

‘സംശയം എന്നത് തെളിവാവില്ല’, രാഹുല്‍ ഗാന്ധിയെ തള്ളി, തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 124 മുൻ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ചുറ്റിച്ചത്രേ ; അന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചുറ്റിച്ചത് സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.