ചൊക്ലി: സിഗരറ്റുമായി ആളൊഴിഞ്ഞ കടകളിലെത്തി മേശവലിപ്പുകളില്‍ നിന്നും പണം കവരുന്ന മോഷ്ടാവിനെ ചൊക്ലി പോലീസ് പിടികൂടി. ചോമ്പാലയിലെ മഠം വച്ച കുനിയില്‍ സുനിലിനെയാണ് ചൊക്ലി എസ്‌ഐ കെ.സതീഷ് കുമാര്‍ അറസ്റ്റ് ചെയ്തത്. കതിരൂര്‍, കസബ, കൊളവല്ലൂര്‍, എടക്കാട് സ്‌റ്റേഷന്‍ പരിധിയിലെ നിരവധി കടകളില്‍ നിന്നും സമാന രീതിയിലുള്ള മോഷണം നടന്നിട്ടുണ്ട് എന്ന് പോലീസ് അറിയിച്ചു. നേരത്തെ കതിരൂര്‍ പോലീസ് പണം മോഷ്ടിച്ചതിന് സുനിലിനെ അറസ്റ്റു ചെയ്തിരുന്നു. മറ്റു പലതിലും പരാതിക്കാര്‍ ഇല്ലാത്തതിനാല്‍ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. മുമ്പ് ഒരു സിഗരറ്റ് കമ്പനിയില്‍ ജോലി ചെയ്തിരുന്നതായും അവിടുന്നുള്ള പഴകിയ സിഗരറ്റുകളാണ് വില്‍പ്പനക്കെന്ന വ്യാജേന ഇയാള്‍ കൊണ്ടുപോവുന്നതെന്നും പോലീസ് പറഞ്ഞു.കഴിഞ്ഞ ദിവസം വൈകീട്ട് കാട്ടിമുക്കിലെ കുഞ്ഞിക്കണ്ടിയില്‍ സുരേഷ് ബാബുവിന്റെ കെ കെ.സ്‌റ്റോറില്‍ നിന്നും 6500 രൂപ ഇയാള്‍ മോഷ്ടിച്ചിരുന്നു. സുരേഷ് ബാബുവിന്റെ പരാതി പ്രകാരം ചൊക്ലി പോലീസ് പ്രതിയെ കണ്ടെത്തി അറസ്റ്റു ചെയ്യുകയായിരുന്നു.ഇയാളെ കൂത്തുപറമ്പ് കോടതിയില്‍ ഹാജരാക്കി പതിനാലു ദിവസത്തേക്ക് റിമാന്റ് ചെയ്തു.ചൊക്ലി പ്രിന്‍സിപ്പല്‍ എസ് ഐ.കെ.സതീഷ് കുമാര്‍, അഡീഷണല്‍ എസ്‌ഐ രാമദാസ്, സിപിഒ മാരായ ഷാജു, വേണു, സുധീര്‍, ഗിരീഷ് എന്നിവര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കി.
















