Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

മഹാഭാരതം ധര്‍മ്മരക്ഷാസംഗമത്തിന് വിപുലമായ ഒരുക്കങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2016, 03:02 pm IST
inKozhikode

കോഴിക്കോട്: ഏപ്രി ല്‍ 6ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മഹാഭാരതം ധര്‍മ്മരക്ഷാസംഗമത്തിന്റെ ഒരുക്കങ്ങള്‍ ചിട്ടയോടെ മുന്നേറുന്നു. മലബാറിലെ ഹിന്ദുസമൂഹത്തിന്റെ മഹാസംഗമമായി മഹാഭാരതം ധര്‍മ്മരക്ഷാസംഗമത്തിന് വിവിധ ആശ്രമങ്ങള്‍, ആദ്ധ്യാത്മിക ആചാര്യന്മാര്‍, സാംസ്‌ക്കാരിക-സാമുദായിക സംഘടനകള്‍ എന്നിവയാണ് നേതൃത്വം കൊടുക്കുന്നത്.

കോഴിക്കോട് മഹാനഗരത്തെ 18 മേഖലകളായി തിരിച്ചാണ് പ്രവര്‍ത്തനം നടക്കുന്നത്. മേഖലാസമിതികള്‍ക്ക് കീഴില്‍ 179 പ്രാദേശിക സമിതികള്‍ രൂപീകരിച്ചാണ് സംഗമത്തിന് ആളുകളെ പങ്കെടുപ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നത്. കക്കോവില്‍ 25 പ്രാദേശിക സമിതികള്‍ ഇതിനായി രൂപീകരിച്ചു. പന്തീരാങ്കാവില്‍ എട്ടും ഒളവണ്ണയില്‍ ആറും പ്രാദേശികസമിതികള്‍ രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു. പെരുമണ്ണയില്‍ എട്ടു പ്രാദേശിക സമിതികള്‍ പ്രവര്‍ത്തനം ആരംഭിച്ചു. കുന്നത്ത് പാലത്ത് ആറ് പ്രാദേശിക സമിതികളാണ് മഹാഭാരതത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നത്. ബേപ്പൂരില്‍ 31 സ്ഥാനീയസമിതികള്‍ രൂപീകരിച്ചു. രണ്ട് മേഖലകളിലായി ക്ഷേത്രസമിതികള്‍ യോഗം ചേര്‍ന്ന് മഹാഭാരതം വിജയിപ്പിക്കാന്‍ തീരുമാനിച്ചു. ബേപ്പൂരില്‍ മാതൃസമിതിയും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

കല്ലായിയില്‍ 13 പ്രാദേശികസമിതികള്‍ രൂപീകരിച്ചു. 14 ക്ഷേത്രസമിതികള്‍ രൂപീകരിച്ചു. 14 ക്ഷേത്രസമിതികള്‍ പങ്കെടുത്ത യോഗം ചേര്‍ന്നു. ചാലപ്പുറത്ത് 11 പ്രാദേശിക കണ്‍വീനര്‍മാരെ തെരഞ്ഞെടുത്തു. ചേവായൂരില്‍ 21 സ്ഥനീയ സമിതികളില്‍ നിന്നായി 25 ബസുകളില്‍ മഹാഭാരതത്തിലേക്ക് ആളുകള്‍ എത്തും. വെള്ളയില്‍, പുതിയാപ്പ മേഖലകളില്‍ വിപുലമായ യോഗങ്ങള്‍ ചേര്‍ന്നു. വെള്ളയില്‍ മേഖലയില്‍ പത്ത് സമിതികളാണ് പ്രവര്‍ത്തിക്കുക. രണ്ട് സത്‌സം ഗങ്ങള്‍ നടന്നു. മാതൃസമിതിയും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

പുതിയാപ്പയില്‍ എട്ട് പ്രാദേശിക സമിതികള്‍ രൂപീകരിച്ചു. 128 അമൃത സ്വാശ്രയസംഘങ്ങളുടെ വിപുലമായ യോഗം ധര്‍മ്മരക്ഷാസംഗമത്തിന്റെ വിജയത്തിനായി യോഗം ചേരും. കാരപ്പറമ്പില്‍ 11 പ്രാദേശിക സമിതികളും ഫറോക്കില്‍ ഏഴ് പ്രാദേശിക സമിതികളും പാറോപ്പടിയില്‍ 14 പ്രാദേശികസമിതികളും പ്രവര്‍ത്തനം ആരംഭിച്ചു.

പ്രാദേശികസമിതികളുടെ ആഭിമുഖ്യത്തില്‍ 28 വരെ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. ഭജനസന്ധ്യ, പ്രഭാഷണങ്ങള്‍, സെമിനാറുകള്‍ എന്നിവ ഇതിന്റെ ഭാഗമായി നടക്കും. ബൈക്കുറാലികള്‍, വാദ്യഘോഷപ്രചാരണം എന്നിവയും നടക്കും.

31ന് നടക്കുന്ന കൂട്ടയോട്ടത്തില്‍ ആയിരങ്ങള്‍ പങ്കെടുക്കും. റണ്‍ ഫോര്‍ നാഷന്‍ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് കൂട്ടയോട്ടം. പ്രമുഖ വ്യക്തികളും ആബാലവൃദ്ധം ജനങ്ങളും കൂട്ടയോട്ടത്തില്‍ അണിനിരക്കും. സമാപനത്തില്‍ മുതലക്കുളം മൈതാനിയില്‍ സാംസ്‌കാരിക സദസ്സും നടക്കും.

മൂന്നിന് വിവിധ പ്രാദേശിക സമിതികളുടെ ആഭിമുഖ്യത്തില്‍ മഹാസമ്പര്‍ക്കം നടക്കും. തെരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകര്‍ മൂന്നിന് സമ്പൂര്‍ണ്ണ സമ്പര്‍ക്കത്തിലണിചേരും. കോഴിക്കോട് നഗരത്തിന് പുറമേ, വടകര, കൊയിലാണ്ടി, നാദാപുരം, പേരാമ്പ്ര, ബാലുശ്ശേരി, കുന്ദമംഗലം, താമരശ്ശേരി എന്നീ പ്രധാന മേഖലകള്‍ കേന്ദ്രീകരിച്ചും പ്രവര്‍ത്തനം മുന്നേറുന്നു.

പരിപാടിയുടെ പ്രചരണത്തിന്റെ ഭാഗമായി നഗരത്തിലും ഗ്രാമങ്ങളിലും ചുമരെഴുത്തും ഫ്‌ളക്‌സ് ബോര്‍ഡുകളും നിരന്നുകഴിഞ്ഞു.

മഹാഭാരതം ധര്‍മ്മരക്ഷാ സംഗമത്തിന്റെ മുന്നോടിയായി എലത്തൂര്‍ ഭട്ട് റോഡ് മേഖലക്ക് കീഴിലുള്ള അമൃത സ്വാശ്രയസംഘം പ്രതിനിധികളുടെ യോഗം പുതിയാപ്പ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നു. ബ്രഹ്മചാരി വിവേകാമൃത ചൈതന്യ സംസാരിച്ചു. അരുന്ധതീമാധവന്‍ അദ്ധ്യക്ഷത വഹിച്ചു. ആശാജനാര്‍ദ്ദനന്‍, മേഖലാ കണ്‍വീനര്‍ എം. കെ. ജിതേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

മഹാഭാരതം ധര്‍മ്മരക്ഷാ സംഗമത്തിന്റെ മുന്നോടിയായി നടന്ന അമൃത സ്വാശ്രയസംഘം പ്രതിനിധികളുടെ യോഗത്തില്‍ ബ്രഹ്മചാരി വിവേകാമൃത ചൈതന്യ സംസാരിക്കുന്നു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

Kerala

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

World

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

പുതിയ വാര്‍ത്തകള്‍

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.