കാഞ്ഞാര്‍: മൂലമറ്റം ജലന്തര്‍ സിറ്റിയിലെ കള്ളുഷാപ്പ് ജീവനക്കാരന്‍ കാഞ്ഞാര്‍ ചെറുകര പറമ്പില്‍ വേലായുധനെ (58) ആക്രമിച്ച കേസ്സില്‍ മൂന്ന് പേര്‍ പിടിയില്‍. മുട്ടം സ്വദേശി ഷൈന്‍, അനൂപ് കേശവന്‍, ബിനോയി എന്നിവരെയാണ് ചൊവ്വാഴ്ച രാത്രി ആലുവായില്‍ നിന്നും കാഞ്ഞാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മര്‍ദ്ദനമേറ്റ വേലായുധന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.വി.സുനിതയുടെ പിതാവാണ്. മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ കുടയത്തൂര്‍ സ്വദേശി ബേബി ഒളിവിലാണ്.പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് പ്രത്യക്ഷ സമരത്തിനൊരുങ്ങുകയായിരുന്നു സി വി സുനിത.മുഖ്യ പ്രതിയെ അന്വേഷിച്ച് വരുകയാണെന്ന് പോലീസ് പറഞ്ഞു.
















