കാഞ്ഞാര്‍: മാനത്ത് കാര്‍മേഘം കണ്ടാല്‍ വൈദ്യുതി മുടങ്ങുന്നു. വേനല്‍ ചൂടിന് കുളിരേകി കഴിഞ്ഞ ദിവസം മൂലമറ്റം കുടയത്തൂര്‍ മുട്ടം മേഖലകളില്‍ മഴ ലഭിച്ചു.ശക്തമായ ചൂടിന് അല്‍പം ശമനമുണ്ടായി. മഴക്കോള്‍ കണുമ്പോള്‍ തന്നെ ഈ പ്രദേശത്തെ വൈദ്യുതി നിലക്കും. പരീക്ഷാ കാലമായതിനാല്‍ വൈദ്യുതി മുടക്കം വിദ്യാര്‍ത്ഥികളെ വലച്ചു.വൈകിട്ട് 6നും 10 നും ഇടയില്‍ 20 പ്രാവശ്യം വൈദ്യുതി നിലച്ചു.വൈദ്യുതി വരും പോകും എന്നതായിരുന്നു സ്ഥിതി.എസ് എസ് എല്‍ സി പരീക്ഷ ഉള്‍പ്പെടെ ഉള്ള പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികളെ വൈദ്യുതി മുടക്കം വട്ടം കറക്കി. ലൈനുകളിലെ അറ്റകുറ്റപണി വേണ്ട സമയത്ത് ചെയ്യാത്തതുമൂലമാണ് വൈദ്യുതി മുടക്കം പതിവാകുന്നത്. വൈദ്യുതി ഉത്പാദന മേഖലയുടെ വിളിപ്പാടകലെ പോലും മുടക്കമില്ലാതെ വൈദ്യുതി നല്‍കുവാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇരുട്ടടിയാകുകയാണ് പതിവായ വൈദ്യുതി മുടക്കം.
















