ചെറുതോണി: ജില്ലാ ആസ്ഥാന പഞ്ചായത്തായ വാഴത്തോപ്പ് പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് പിളര്‍പ്പ് പൂര്‍ണ്ണമായി. കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി വി തോമസിന്റെ നേതൃത്വത്തിലുള്ള പഴയ ജോസഫ് ഗ്രൂപ്പ് വിഭാഗമാണ് പിളര്‍പ്പ് പൂര്‍ണ്ണമാക്കിയത്.
ഇവരോടൊപ്പം മാണി ഗ്രൂപ്പില്‍പെട്ട നേതാക്കളും ഉള്‍പ്പെടും. ഇന്നലെ നടന്ന യോഗത്തില്‍ വിന്‍സെന്റ് വള്ളാടി, ജോണി അടിച്ചമാക്കല്‍, എം ഡി രഞ്ചിത്ത് എന്നീ നേതാക്കള്‍ ഫ്രാന്‍സീസ് ജോര്‍ജ് നേതൃത്വം നല്‍കുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.
വരും ദിവസങ്ങളില്‍ ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നിന്ന് നൂറ് കണക്കിന് പാര്‍ട്ടി നേതാക്കളും അണികളും തങ്ങളോടൊപ്പം വരുമെന്നും ഇവര്‍ പറഞ്ഞു.
















