മറയൂര്‍: കാന്തല്ലൂരില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിന്ന ലക്ഷങ്ങള്‍ വിലവരുന്ന ചന്ദനമരം മുറിച്ച് കടത്തി. കഴിഞ്ഞ രാത്രിയാണ് സംഭവം. കാന്തല്ലൂര്‍ പെരടിപള്ളത്തെ റോഡുവക്കില്‍ നിന്ന ചന്ദനമാണ് മുറിച്ച് കടത്തിയത്. വനംവകുപ്പും മറയൂര്‍ പോലീസും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. രണ്ട് ലക്ഷം രൂപയെങ്കിലും വിലവരുന്ന ചന്ദനമാണ് മോഷ്ടിച്ചതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
















