Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കാര്യക്ഷമമായ ആരോഗ്യ പരിപാലനവും മിതമായ നിരക്കിലുള്ള ആതുര സേവനവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2016, 10:20 pm IST
inVicharam

 

ആരോഗ്യപൂര്‍ണ്ണവും രോഗവിമുക്തവുമായ ജീവിതം എല്ലാ പൗരന്മാര്‍ക്കും ഉറപ്പാക്കുന്നതിനായി ആരോഗ്യസംരക്ഷണ സംവിധാനങ്ങള്‍ എല്ലാവര്‍ക്കുമായി ലഭ്യമാക്കേണ്ടതുണ്ട്. ആരോഗ്യകരവും ശുചിത്വപൂര്‍ണ്ണവുമായ ജീവിതരീതിയും പിന്തുടരേണ്ടതുണ്ട്. എന്നാല്‍ അനാരോഗ്യകരമായ ജീവിതരീതികള്‍ മൂലം രോഗങ്ങള്‍ വര്‍ദ്ധിക്കുന്ന ഇക്കാലത്ത് ചിലവേറിയ ആതുര ശുശ്രൂഷാരംഗം സാധാരണക്കാര്‍ക്ക് അപ്രാപ്യമായിക്കഴിഞ്ഞു. ചികിത്സാ ചിലവ് താങ്ങാനാവാതെ നിരവധി കുടുംബങ്ങള്‍തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ജോലിചെയ്യുന്ന കുടുംബാംഗത്തിന് തന്നെ അസുഖം ബാധിക്കുന്നതോടെ മിക്ക കുടുംബങ്ങളുടെയും എല്ലാം തന്നെ നഷ്ടമാകുന്നു. ഈ സാഹചര്യത്തെ കൂടുതല്‍ ആഴത്തില്‍ അഖിലഭാരതീയ പ്രതിനിധിസഭ വിലയിരുത്തുകയാണ്.

യോഗ, ദൈനംദിനമുള്ള വ്യായാമം, ശുചിത്വ പരിപാലനം എന്നിവയോടെയുള്ള ജീവിതരീതി മികച്ച ആരോഗ്യം പ്രദാനം ചെയ്യും. കുട്ടികളില്‍ സമയാസമയങ്ങളില്‍ പ്രതിരോധ കുത്തിവെയ്‌പ്പുകള്‍ മുടങ്ങാതെ നല്‍കണം. സമൂഹം എല്ലാത്തരം ലഹരികളില്‍ നിന്നും വിമുകതി നേടുകയെന്നതും പ്രധാനമാണ്. സ്വയംസേവകരും പൊതുസമൂഹവും ഈ ദിശയിലുള്ള ആരോഗ്യസംരക്ഷണ പ്രചാരണത്തിന് പ്രാധാന്യം നല്‍കണം.

നഗരങ്ങളിലെ മികച്ച ആതുരശുശ്രൂഷാ സംവിധാനങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളിലും ഉള്‍പ്രദേശങ്ങളിലും ആരോഗ്യസംവിധാനങ്ങള്‍ കുറവാണ്. മതിയായ സംവിധാനങ്ങളില്ലാത്തതിനാലും ആരോഗ്യ പ്രവര്‍ത്തകരുടെ കുറവുമൂലവും വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് ആരോഗ്യചികിത്സാ സംവിധാനങ്ങള്‍ ലഭ്യമാകുന്നില്ല. രോഗപരിശോധനയ്‌ക്കും ചികിത്സയ്‌ക്കുമുള്ള തിരക്കും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ആരോഗ്യവിദ്യാഭ്യാസ മേഖലയിലെ പഠനച്ചിലവേറുന്നത് ആതുരസേവന രംഗത്തെയും ഗുണമേന്മയെയും വിശ്വാസ്യതയെയും ബാധിക്കുന്നു. ഗുണമേന്മയുള്ള ആതുരസേവനം രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ലഭിക്കേണ്ടതാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകിച്ചും. എല്ലാത്തരത്തിലുമുള്ള ആരോഗ്യസേവനരംഗത്തിന്റെ വികാസം ഗ്രാമീണ മേഖലകളിലും പട്ടികവിഭാഗങ്ങളുടെ മേഖലകളിലുമടക്കം രാജ്യം മുഴുവന്‍ വ്യാപിപ്പിക്കേണ്ടതാണ്. തുടര്‍ചികിത്സകള്‍ക്കും വിദഗ്ധ ചികിത്സയ്‌ക്കും സാങ്കേതിക വിദ്യയുടെ പ്രയോജനം സമര്‍ത്ഥമായി വിനിയോഗിക്കപ്പെടുകയും വേണം.

സാധാരണക്കാര്‍ക്ക് വളരെ മികച്ച രീതിയിലും നീതിപൂര്‍വ്വകവും ചികിത്സ ലഭ്യമാക്കുന്നതിന് രാജ്യമെമ്പാടുമുള്ള മത-സാമൂഹ്യ-സാമുദായിക സംഘടനകളുടെ കീഴിലുള്ള ആശുപത്രികള്‍ക്ക് സാധിക്കുന്നുണ്ട്. ഇത്തരം സംരംഭങ്ങള്‍ക്ക് സര്‍ക്കാരിന്റെ വലിയ പിന്തുണ ആവശ്യമാണ്. ഇത്തരത്തിലുള്ള സംരംഭങ്ങളെ അഖിലഭാരതീയ പ്രതിനിധിസഭ അഭിനന്ദിക്കുകയാണ്. രാജ്യത്തെ വ്യവസായ ഗ്രൂപ്പുകളും സന്നദ്ധ-സാമൂഹ്യ സംഘടനകളും ചാരിറ്റബിള്‍ ട്രസ്റ്റുകളും ഇതേ ദിശയില്‍ ചികിത്സാ രംഗത്തേക്കിറങ്ങണം. പൊതു-സാമൂഹ്യ പങ്കാളിത്തത്തിലും സഹകരണ രംഗത്തുമുള്ള സ്ഥാപനങ്ങളെയും ഈ മേഖലയിലേക്ക് പ്രോത്സാഹിപ്പിക്കണം.

രാജ്യത്തെ ചില സംസ്ഥാനങ്ങളില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ആരംഭിച്ച സൗജന്യ മരുന്നു വിതരണ പദ്ധതികളും കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ മാസം അവതരിപ്പിച്ച പൊതുബജറ്റിലെ 3,000 ജനറിക് മരുന്നുകടകള്‍ ആരംഭിക്കുമെന്ന പ്രഖ്യാപനവും സ്വാഗതാര്‍ഹമായ നീക്കങ്ങളാണ്. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയിലുള്ള മരുന്നുകളും ജനറിക് മരുന്നുകളുടെ പ്രോത്സാഹനവും മരുന്നുവിലയുടെ നിയന്ത്രണവും പേറ്റന്റുകള്‍ സ്വന്തമാക്കുന്നതും ഈ മേഖലയില്‍ പ്രധാനമാണ്. മരുന്നുകളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിനായി മരുന്നുകള്‍ നിരന്തരം പരീക്ഷണ ശാലകളില്‍ പരിശോധനയ്‌ക്ക് വിധേയമാക്കുകയും വേണം. ആയുര്‍വ്വേദം, യുനാനി, മറ്റു ചികിത്സാവിഭാഗങ്ങള്‍ എന്നിവയിലെ അടക്കം മരുന്നുകളുടെ നിലവാരം ഉയര്‍ത്തുന്നതും ചികിത്സാരീതികള്‍ വികസിപ്പിക്കുന്നതും പ്രാധാന്യമുള്ള ഘടകങ്ങളാണ്.

ആരോഗ്യപൂര്‍ണ്ണമായ ജീവിതശൈലിയിലൂടെയും കുട്ടികളുടേയും സ്ത്രീകളുടേയും ആരോഗ്യപരിപാലനത്തിലൂടെയും ലഹരിപദാര്‍ത്ഥങ്ങളില്‍ നിന്നുള്ള മുക്തിയിലൂടെയും പോഷകാഹാരക്കുറവ് ഇല്ലായ്‌മ ചെയ്തും രാജ്യത്തെ എല്ലാ പൗരന്മാരെയും രോഗവിമുക്തമാക്കിത്തീര്‍ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ സന്നദ്ധ സംഘടനകളോടും സ്വയംസേവകരോടും സര്‍ക്കാരുകളോടും അഖിലഭാരതീയ പ്രതിനിധിസഭ ആഹ്വാനം ചെയ്യുകയാണ്. ആരോഗ്യസംരക്ഷണ മേഖലയില്‍ കൃത്യമായ വിഭവസമാഹരണം നടത്തി അടിസ്ഥാന സൗകര്യങ്ങളും മികച്ച നയങ്ങളും നടപടികളും ഒരുക്കി എല്ലാവര്‍ക്കും ഗുണമേന്മയുള്ള ചികിത്സ ലഭ്യമാക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കണം. ചികിത്സാരംഗത്തെ സാമ്പത്തിക ചിലവ് നിയന്ത്രിച്ചും ആരോഗ്യവിദ്യാഭ്യാസ-ഗവേഷണ മേഖലകളില്‍ കൂടുതല്‍ മികച്ച പഠനങ്ങള്‍ നടത്തിയും എല്ലാചികിത്സാ വിഭാഗങ്ങളേയും പ്രോത്സാഹിപ്പിച്ചുകൊണ്ടും സുതാര്യവും നിര്‍ബന്ധപൂര്‍ണ്ണവുമായ ആരോഗ്യപരിപാലനം രാജ്യത്ത് സാധ്യമാക്കണമെന്നും അഖിലഭാരതീയ പ്രതിനിധിസഭ ആവശ്യപ്പെടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

Kerala

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

World

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

പുതിയ വാര്‍ത്തകള്‍

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.