അടിമാലി: കെഎസ്ആര്‍ടിസി കണ്ടക്ടറെ യാത്രക്കാരനായ മദ്യപന്‍ മര്‍ദ്ദിച്ചു. ഇന്നലെ ഉച്ചക്ക് 3 മണിയോടെ ആനച്ചാലിലാണ് സംഭവം നടന്നത്. മുട്ടുകാടുനിന്നും അടിമാലിക്ക് വരുന്ന ബസ്സില്‍ കുഞ്ചിത്തണ്ണിയില്‍ നിന്നും കയറിയ ഇയാള്‍ യാത്രക്കാരോട് അസഭ്യം പറയുകയും മൊബൈലില്‍ ഫോട്ടോ എടുക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത കണ്ടക്ടറെ കയ്യില്‍ പിടിച്ച് തിരിക്കുകയും പ്ലാറ്റ് ഫോം കമ്പിക്കിടയില്‍ ഇടിക്കുകയും ചെയ്തു. യാത്രക്കാരിടപെട്ടാണ് കണ്ടക്ടറെ രക്ഷപെടുത്തിയത്. പ്രതി ഓടി രക്ഷപ്പെട്ടു. ഇയാളെ പോലീസ് അന്വേഷിച്ച് വരികയാണ്. കയ്യിക്ക് പൊട്ടലേറ്റ കണ്ടക്ടറെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
















