ഇടുക്കി: ജില്ലയില്‍ 80 വയസ്സ് കഴിഞ്ഞ വോട്ടര്‍മാര്‍ ഏറ്റവും കൂടുതലുള്ള നിയോജകമണ്ഡലം തൊടുപുഴയാണ്. ഇവിടെ 4660 പേരാണ് ഉള്ളത്. ഏറ്റവും കുറവ് പീരുമേട് നിയോജകമണ്‌ലത്തിലാണ്. 1664 പേര്‍ മാത്രമാണ് ഇവിടെ 80 വയസ്സിന് മുകളിലുള്ളത്. ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളുടെയും കണക്കെടുക്കുമ്പോള്‍ 13076 പേരാണ് 80 വയസ്സ് പിന്നിട്ടിരിക്കുന്ന വോട്ടര്‍മാര്‍. ഇതില്‍ 7675 സ്ത്രീകളും 5401 പുരുഷന്‍മാരും ഉള്‍പ്പെടും. ദേവികുളത്ത് 1988 പേരും, ഉടുമ്പന്‍ചോലയില്‍ 2051 പേരും, ഇടുക്കിയില്‍ 2713 പേരും 80 വയസ്സ് കഴിഞ്ഞ വോട്ടര്‍മാരാണ്. 80 വയസ്സ് കഴിഞ്ഞതില്‍ പുരുഷന്‍മാര്‍ ഏറ്റവും കുറവുള്ളത് പീരുമേട് നിയോജകമണ്ഡലത്തിലാണ്. 638 പേരാണ് ഇവിടെയുള്ളത്. ദേവികുളത്ത് 836 പേരും, ഉടുമ്പന്‍ചോലയില്‍ 802 പേരും, ഇടുക്കിയില്‍ 1151 പേരും തൊടുപുഴയില്‍ 1974 പേരുമാണുള്ളത്. ജില്ലയില്‍ മൊത്തം 5401 പുരുഷ വോട്ടര്‍മാരാണ് 80 വയസ്സ് കഴിഞ്ഞിട്ടുള്ളത്. സ്ത്രീ വോട്ടര്‍മാരില്‍ 80 വയസ്സ് കഴിഞ്ഞവര്‍ ഏറ്റവും കൂടുതലുള്ളത് തൊടുപുഴ മണ്ഡലത്തിലാണ,് 2686 പേര്‍. പീരുമേട്ടില്‍ 1026 പേരും, ഇടുക്കിയില്‍ 1562 പേരും, ഉടുമ്പന്‍ചോലയില്‍ 1249 പേരും, ദേവികുളത്ത് 1152 പേരുമാണ് ഉള്ളത്. ജില്ലയില്‍ ആകെ 7675 സ്ത്രീ വോട്ടര്‍മാരാണ് 80 വയസ്സിന് മുകളിലുള്ളത്.
















