തൊടുപുഴ:വിദേശ മദ്യം വീട്ടില്‍ വെച്ച് വില്‍പ്പന നടത്തിയ മധ്യവയസ്കന് പിടിയില്‍.പടിഞ്ഞാറേ കോടിക്കുളം മാലാഖ ജയിംസ് എന്നു വിളിക്കുന്ന ജയിംസ്(52)നെയാണ് തൊടുപുഴ ഡിവൈഎസ്പി ജി വേണുവിന്റെ ഷാഡോ പോലീസ് പിടികൂടിയത്.പ്രതിയുടെ വീട്ടില്‍ നിന്നും 4 ലിറ്റര്‍ വിദേശമദ്യവും,60990 രൂപയും പിടികൂടി.ഇന്നലെ പുലര്‍ച്ചെ നാലിനാണ് പ്രതിയെ വീട്ടില്‍ നിന്നും പിടികൂടിയത്. ജയിംസ് മൂന്ന് എക്സൈസ് കേസിലും രണ്ട് പോലീസ് കേസിലും പ്രതിയാണെന്ന് കാളിയാര്‍ പോലീസ് പറഞ്ഞു.പ്രതിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കി.
തൊടുപുഴ ഷാഡോ എസ്ഐ ടിആര്‍ രാജന്,സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അരുണ്‍,എഎസ്ഐ അശോകന്,ഉണ്ണികൃഷ്ണന്,കാളിയാര്‍ അഡീഷണല്‍ എസ്ഐ നാസര്‍,ബെന്നി സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍മാരായ വിജേഷ്,മധുസൂദനപിള്ള,എഎസ്ഐ ഫ്രാന്‍സീസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: