തൊടുപുഴ: തൊടുപുഴ നിയോജക മണ്ഡലത്തില്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ യുഡിഎഫിനെ സഹായിക്കാന്‍ സിപിഎം നീക്കം നടത്തുന്നതായി ആക്ഷേപം. മുസ്‌ളിം സമുദായത്തില്‍പ്പെട്ട ആളുകളെയാണ് സിപിഎം മത്സരിപ്പിക്കാനൊരുങ്ങുന്നത്. ശക്തമായ സാന്നിധ്യമായി എന്‍എഡിഎ രംഗത്തുണ്ടാകുമെന്ന് മനസിലാക്കിയ സിപിഎമ്മും ഇടതുപക്ഷവും പി.ജെ ജോസഫിനെ സഹായിക്കുന്ന തീരിതിയാണ് നീക്കം നടത്തുന്നത്. ഇടുക്കിയിലെ മറ്റ് മണ്ഡലങ്ങളില്‍ ഇതുപക്ഷം സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചെങ്കിലും തൊടുപുഴയിലെ കാര്യത്തില്‍ ഒളിച്ചുകളി തുടരുകയാണ്. മുന്‍ ഫുട് ബോള്‍ താരത്തിന്റെ പേരും സിനിമ നടന്റെ പിതാവിന്റെ പേരും സിപിഎം പരിഗണനയിലുണ്ട്. ഈ സ്ഥാനാര്‍ത്ഥികള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും വെല്ലുവിളി ഉയര്‍ത്തില്ല എന്ന നീക്കമാണ് നടത്തുന്നത്.
















