കട്ടപ്പന: യുവതിയോട് അപമര്യാദയായി പെരുമാറിയ യുവാവ് പിടിയില്‍. കട്ടപ്പന സ്വദേശിയായ 23കാരിയോട് നടുറോഡില്‍ വച്ച് അപമര്യാദയായി പെരുമാറിയ യുവാവിനേയാണ് നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറിയത്. എംജി യൂണിവേഴ്‌സിറ്റി എല്‍ ഡി ക്ലര്‍ക്കായ നേര്യമംഗലം സ്വദേശി അഭിലാഷ്(35) ആണ് പിടിയിലായത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ വൈകുന്നേരം പ്രതി പിടിയിലാവുന്നത്. കട്ടപ്പന പുതിയ ബസ് സ്റ്റാന്റില്‍ നിന്നും പഴയ ബസ് സ്റ്റാന്റിലേക് നടന്നുപോകുകയായിരുന്നു യുവതി. ഇതിനിടയില്‍ വഴിയരികില്‍ നിന്ന യുവാവ് അശ്ലീലചുവയുള്ള സംഭാഷണവുമായി പിന്നാലെ കൂടുകയായിരുന്നു. മോശമായ ആഗ്യങ്ങളും കാണിച്ചതായി യുവതി പരാതിയില്‍ പറയുന്നു. പ്രതിക്ക് യാതൊരു മുന്‍പരിചയവും ഇല്ലാത്ത യുവതി ബസ് കയറുന്നതിനായി തനിച്ച് നടന്നു വരികയായിരുന്നു. ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടുകയായിരുന്നു. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. വിവാഹതിനും രണ്ടുകുട്ടികളുടെ പിതാവുമാണ് പ്രതി.
















