ഉളിക്കല്‍: വയത്തൂര്‍ ഊട്ട് ഉത്സവത്തിന്റെ പ്രധാന ദിവസമായ ഇന്ന് വര്‍ണ്ണശബളമായ താലപ്പൊലി ഘോഷയാത്ര നടക്കും നിരവധി ചെറു സംഘങ്ങളായി എത്തുന്ന താലപ്പൊലി ഘോഷയാത്ര ഉളിക്കല്‍ ശ്രീ നാരായണ ഗുരു മന്ദിരത്തില്‍ കേന്ദ്രീകരിച്ച് രാത്രി 8 മണിക്ക് മൈസൂര്‍ നാഗരാജ് ആന്‍ പാര്‍ട്ടിയുടെ നാദസ്വരം, ചെറുതാളം ചന്ദ്രന്‍ നയിക്കുന്ന പഞ്ചാവാദ്യം,ശിങ്കാരിമേളം, അമ്മന്‍ കുടം, കോല്‍ക്കളി, എംകെജി കളരി സംഘത്തിന്റെ ഫയാര്‍ ഷോ, രഥം,ടാബ്ലോകള്‍, നെറ്റിപ്പട്ട കെട്ടിയ ഗജവീരന്റെ അകമ്പടിയോടെ തലപ്പെലി ഘോഷയാത്ര ക്ഷേത്രത്തിലേക്ക് പുറപ്പെടും. രാവിലെ 7.30 ന് ഗീത പാരായണം, വിവിധ മഠങ്ങളില്‍ നിന്ന് നെയ്യ്‌മൃത് എഴുന്നള്ളത്ത്, ഉച്ചക്ക് ആനപ്പുറത്തെഴുന്നള്ളത്ത് തിടമ്പ് നൃത്തം, വൈകിട്ട് പടിയൂര്‍ ദേശവാസികളുടെ ഓമനക്കാഴ്‌ച്ച വരവ് രാത്രി 7.30 ന് ആദ്ധ്യാത്മീക പ്രഭാഷണം, 9 ന് നൃത്തസംഗീത നാടകം എന്നിവ നടക്കും. താലപ്പൊഘോഷയാത്രക്കായി പോലീസ് കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇരിട്ടി ഡി.വൈ.എസ്.പി പി.സുകുമാരന്‍, ഇരിട്ടി സി.ഐ വി.വി.മനോജ്, ഉളിക്കല്‍ എസ്.ഐ ടി.വി പ്രതീഷ് എന്നിവര്‍ക്ക് പുറമെ ആറളം, കരിക്കോട്ടക്കരി, ഇരിട്ടി എസ്.ഐ മരും സുരക്ഷക്കായി നേതൃത്വം നല്‍കും.
















