കണ്ണൂര്‍: കേരള ഫോക്‌ലോര്‍ അക്കാദമിയുടെ സഹകരണത്തോടെ പയ്യന്നൂര്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി നടത്തുന്ന അഖില കേരള കോല്‍ക്കളി മഹോത്സവം കോല്‍മ-2016 ന് മഹാദേവ ഗ്രാമത്തില്‍ തുടക്കമായി. ഇന്ന് വൈകിട്ട് 4 മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി കെ സി ജോസഫ് ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും. കേരളത്തിലെ വിവിധ ജില്ലകളില്‍ പ്രചാരത്തിലുള്ള കോല്‍ക്കളി കലാരൂപങ്ങള്‍, ചരടു കുത്തി തിരുവാതിര, പശ്ചിമബംഗാളില്‍ നിന്നുള്ള റായ്ബന്‍ഷെ നൃത്തം, കമ്പടിക്കളി, നൃത്ത കോല്‍ക്കളി, മാപ്പിള കോല്‍ക്കളി, താള കോല്‍ക്കളി, പയ്യന്നൂര്‍ കോല്‍ക്കളി, നാടന്‍ കോല്‍ക്കളി, രാജസൂയം കോല്‍ക്കളി, ആമു ഗുരുക്കള്‍ മാപ്പിള കോല്‍ക്കളി, പുലയര്‍ മഹാസഭ ആദി ദ്രാവിഡര്‍ കോല്‍ക്കളി തുടങ്ങിയവ പരിപാടിയുടെ ഭാഗമായി അവതരിപ്പിക്കും.
















