Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

മനോജ് വധക്കേസ്: പി.ജയരാജനെ സിബിഐ പ്രതി ചേര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2016, 11:17 pm IST
inKannur

പാനൂര്‍: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാശാരീരിക്ക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ ഇളന്തോട്ടത്തില്‍ മനോജ് വധക്കേസില്‍ സിപിഎം ജില്ലാസെക്രട്ടറി പി.ജയരാജനെ പ്രതിചേര്‍ത്ത് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സിബിഐ ഇന്നലെ റിപ്പോര്‍ട്ടു നല്‍കി. 25-ാംപ്രതിയാണ് ജയരാജന്‍. യുഎപിഎ (18,15,16,19), ഐപിസി 302,120ബി തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുളളത്. രാജ്യദ്രോഹികള്‍ക്കു നേരെ ചുമത്തുന്ന വകുപ്പുകളാണ് യുഎപിഎ പ്രകാരം പി.ജയരാജനെതിരെ സിബിഐ ചേര്‍ത്തിട്ടുളളത്. പി.ജയരാജന് വ്യക്തിപരമായും, രാഷ്‌ട്രീയപരമായും മനോജിനോടു പകയുളളതായി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു. കേസിലെ മറ്റു പ്രതികള്‍ക്ക് മനോജിനോടു വ്യക്തിപരമായി യാതൊരുവിധ പകയുമില്ല. ഒന്നാം പ്രതി വിക്രമനെയാണ് കൃത്യം നടത്താന്‍ പി.ജയരാജന്‍ ചുമതലയേല്‍പ്പിക്കുന്നത്. വിക്രമന്‍ മറ്റുളളവരെ സംഘടിപ്പിച്ചു കൊലപാതകം നടത്തുകയായിരുന്നു. 2014 ആഗസ്ത് 24ന് അഞ്ഞൂറോളം സിപിഎം പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ നിന്നും രാജിവെച്ച് ബിജെപിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു. അതിനു മുന്‍നിരയില്‍ മനോജുണ്ടായിരുന്നതായും കൊലപാതകം നടത്താന്‍ ഇതും കാരണമായതായും സിബിഐ ഡിവൈഎസ്പി ഹരിഓംപ്രകാശ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. സിബിഐയ്‌ക്കു മുന്നില്‍ ഹാജരാവാന്‍ രണ്ടുവട്ടം നോട്ടീസ് നല്‍കിയിട്ടും പി.ജയരാജന്‍ ഹാജരാവാതെ അവധി വാങ്ങുകയും, അതിനുശേഷം മുന്‍കൂര്‍ ജാമ്യത്തിനു കോടതിയെ സമീപിക്കുകയുമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയതോടെ ജയരാജന്‍ പാര്‍ട്ടി നിയന്ത്രണത്തിലുളള കണ്ണൂരിലെ സഹകരണാശുപത്രിയില്‍ ഹൃദയസംബന്ധമായ അസുഖമാണെന്നു പറഞ്ഞ് ചികിത്സ തേടുകയായിരുന്നു. ഇത് അറസ്റ്റ് ഭയന്നുളള സിപിഎം നീക്കമായിരുന്നു. മൂന്നാഴ്ചത്തെ പരിപൂര്‍ണ്ണ വിശ്രമവും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിലവില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് പി.ജയരാജനെ പ്രവേശിപ്പിച്ചിട്ടുള്ളത്. ആസൂത്രണത്തിലെ സുപ്രധാനകണ്ണിയാണ് പി.ജയരാജനെന്ന് സിബിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇയാളെ ചോദ്യം ചെയ്താല്‍ കേസിലെ മറ്റു നേതാക്കളുടെ ബന്ധങ്ങളും പുറത്തുവരും. അതിനാലാണ് നോട്ടീസ് നല്‍കിയിട്ടും ഹാജരാവാതെ പി.ജയരാജന്‍ മുങ്ങി നടന്നത്. ഇന്നു തന്നെ തലശേരി സെഷന്‍സ് കോടതിയില്‍ മുന്‍കൂന്‍ ഹര്‍ജി നല്‍കുമെന്നാണ് പി.ജയരാജന്റെ അഭിഭാഷകന്‍ നല്‍കുന്ന സൂചന. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുളള പി.ജയരാജനെ അറസ്റ്റു ചെയ്യാന്‍ സിബിഐ സന്നദ്ധമാവുകയില്ല. ആശുപത്രിയില്‍ തന്നെ തുടരുമെന്നാണ് സിപിഎം നേതൃത്വം നല്‍കുന്ന വിശദീകരണം. പി.ജയരാജനെതിരെയുളള നീക്കം ആര്‍എസ്എസ് അജണ്ടയാണെന്നും, ഇതു രാഷ്‌ട്രീയമായും നിയമപരമായും നേരിടുമെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കണ്ണൂരില്‍ പറഞ്ഞത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എനിക്ക് ശ്വാസം മുട്ടി , ജോൺ ബ്രിട്ടാസിനെ സിആർപിഎഫ് മർദ്ദിച്ചതായി പരാതി ; ജെയ്‌ക്ക് സി തോമസിനും, ആദർശ് എം സജിയ്‌ക്കും പരിക്കേറ്റതായി ആരോപണം

India

ദൽഹിയിൽ അഴിഞ്ഞാടുന്ന പാറ്റകൾക്കും ഇടതൻമാർക്കും ബംഗ്ലാദേശിലെ തീവ്രസ്ലാമിസ്റ്റുകളുടെ പരസ്യ പിന്തുണ : ഉമറും ഷർജിലും പുണ്യാളൻമാർ

India

“ബാരിക്കേഡുകൾ നീക്കം ചെയ്യുക, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുക ” : സിജെപി പ്രതിഷേധങ്ങൾക്കിടെ ദൽഹി പോലീസിനോട് സുപ്രീം കോടതി

India

അഭിജിത് ദിപ്‌കെ പറയുന്നത് പച്ചക്കള്ളം : മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു : നുണയെ തുറന്നുകാട്ടി ദൽഹി പോലീസ്

Kerala

‘ എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ ബാപ്പ നോക്കിക്കോളും ‘ ; മൂന്ന് പേരുടെ ജീവനെടുത്തിട്ടും അഹങ്കാരത്തോടെ സുഹൈൽ

പുതിയ വാര്‍ത്തകള്‍

കാൺപൂരിലെ യൂണിവേഴ്സിറ്റി ഹോസ്റ്റലിന്റെ കുളിമുറിയിൽ  മുതലയെ കണ്ടെത്തി : ഞെട്ടൽ വിട്ടുമാറാതെ വിദ്യാർത്ഥികൾ

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത് : ഇവിടെ ചോദിക്കാനും പറയാനും നീതിന്യായ വ്യവസ്ഥയുണ്ട് : യുഎന്നിന് ഇന്ത്യയുടെ മറുപടി

ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കരുത് : പാറ്റാ പാർട്ടി നേതാക്കളെ കോടതി വിട്ടയച്ചത് കർശന വ്യവസ്ഥയിൽ

ഹൂത്തികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന : യുദ്ധത്തിൽ അമേരിക്ക പങ്കുചേർന്നേക്കും

സിജെപി പ്രതിഷേധത്തിൽ പങ്കെടുത്താൽ കർശന നടപടി ; ധ്രുവ് രാത്തിയെ പോലീസ് വിട്ടയച്ചു

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ മാരകമായ ഹൂത്തി ആക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങൾ : ഭയനാകം എന്ന് വിശേഷിപ്പിച്ച് ട്രംപ്

‘കള്ളന്മാരുടെ വീട് ‘ എന്ന സിനിമയുടെ നിർമാതാവ് കാജാ ഹുസൈൻ ട്രെയിനിൽ മോഷണത്തിന് പിടിയിൽ

താൻ കടുത്ത മോദി ഭക്ത, മരണം വരെ ബിജെപിയിൽ തുടരും;പാർട്ടി വിടുമെന്ന വാർത്തകൾ തള്ളി കൗൺസിലർ ആർ. ശ്രീലേഖ

നെടുമ്പാശ്ശേരിയിൽ സ്കൂട്ടർ യാത്രികരായ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്നു പേർ മിനിക്കൂപ്പർ ഇടിച്ച് മരിച്ചു: ഡ്രൈവർ സുഹൈൽ ലഹരി ഉപയോഗിച്ചതായി സംശയം

ബ്രഹ്മദത്തന്റെ കൊമ്പുകൾ നിയമവിധേയമായി എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും: പല്ലാട്ട് തറവാട്ടിലെത്തി സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.