Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കലോല്‍സവങ്ങള്‍ക്കപ്പുറം കലയുടെ പെരുമയുമായി വനിതാ കൂട്ടായ്‌മകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2016, 10:02 pm IST
in Kannur

കണ്ണൂര്‍: സ്‌കൂള്‍ കലോല്‍സവവും ഇടയ്‌ക്ക് ഒരു കേരളോത്സവവും കഴിഞ്ഞാല്‍ കലയെ കൊണ്ടുനടക്കാന്‍ ഇടമില്ലെന്നു പറയുന്നവര്‍ക്കിടയില്‍ വ്യത്യസ്തമായ മാതൃകയുമായി രണ്ട് വനിതാ കൂട്ടായ്‌മകള്‍. പാനൂര്‍ നഗരസഭയില്‍ കോല്‍ക്കളിയുടെയും മുണ്ടേരി ഗ്രാമപഞ്ചായത്തില്‍ തിരുവാതിരയുടെയും പെരുമ തീര്‍ക്കുകയാണ് ഒരു സംഘം വനിതകള്‍.

മറ്റു ജോലികള്‍ ചെയ്യുന്നതിനിടയിലും കോല്‍ക്കളി എന്ന കലാരൂപത്തെ 12 വര്‍ഷമായി ജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടക്കുകയാണ് പാനൂരിലെ വനിതകള്‍. തീര്‍ത്തും യാദൃച്ഛികമായാണ് ഇവര്‍ കോല്‍ക്കളിയെ സ്‌നേഹിക്കാന്‍ തുടങ്ങിയത്. പാനൂര്‍ എലാങ്കോട്ട് ശ്രീകൃഷ്ണക്ഷേത്രത്തിലെ ഉത്സവത്തിന് വ്യത്യസ്തമായ എന്തെങ്കിലും പരിപാടി അവതരിപ്പിക്കണമെന്ന നിര്‍ദ്ദേശമുയര്‍ന്നപ്പോഴാണ് കുടുംബശ്രീ അംഗമായ രാധിക കോല്‍ക്കളിയെക്കുറിച്ച് ചിന്തിച്ചത്. രാധികയുടെ മകന്‍ സ്‌കൂള്‍ വാര്‍ഷികത്തിന് കോല്‍ക്കളി അവതരിപ്പിച്ചിരുന്നു. രാധികയുടെ അമ്മാവനായ നാണു ആശാന്റെ കീഴിലായിരുന്നു പരിശീലനം. സംഘത്തിലെ 14 വനിതകളും മറ്റു ജോലികള്‍ക്ക് പോകുന്നവരായതിനാല്‍ വൈകുന്നേരം 6 മണിമുതല്‍ 9 മണി വരെയായിരുന്നു പരിശീലനം. രണ്ടു മാസത്തെ പരിശീലനത്തിലൂടെ കോല്‍ക്കളിയുടെ ആദ്യപാഠങ്ങള്‍ സ്വായത്തമാക്കിയാണ് എലാങ്കോട്ട് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ അരങ്ങേറ്റം കുറിച്ചത്. ഇപ്പോള്‍ പ്രദേശത്തെ വിവിധ ക്ഷേത്രോത്സവങ്ങളിലും പൊതുപരിപാടികളിലും ഘോഷയാത്രകളിലും ഇവരുടെ കോല്‍ക്കളിയുടെ നിറസാന്നിധ്യമുണ്ട്. തുടക്കത്തില്‍ 10000 രൂപപ്രതിഫലം ലഭിച്ചിരുന്നത് ഇപ്പോള്‍ 15000 വരെയായി. ചെറിയ പരിപാടികള്‍ക്ക് 7000 രൂപ ലഭിക്കുന്നുണ്ട്. സെയില്‍സ് ഗേളായും ഹോട്ടല്‍ ജോലിക്കുമൊക്കെ പോകുന്നതിനും കുടുംബകാര്യങ്ങള്‍ക്കുമൊപ്പമാണ് ഇവരെല്ലാം ഈ കലാരൂപത്തെ കൂടെ കൊണ്ട് നടക്കുന്നത്. സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരടങ്ങിയ സദസ്സിനു മുന്നില്‍ പോലും ശാസ്ത്രീയ തികവോടെ കോല്‍ക്കളി അവതരിപ്പിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ വിലമതിക്കാനാവാത്ത നേട്ടമായി ഈ കലാസ്‌നേഹികള്‍ കാണുന്നു.

മലയാളിയുടെ സായാഹ്നങ്ങള്‍ക്ക് എന്നോ നഷ്ടപ്പെട്ടുപോയ ഗൃഹാതുര സ്മരണകളുണര്‍ത്തുകയാണ് മുണ്ടേരി പഞ്ചായത്തിലെ തിരുവാതിര ഗ്രൂപ്പ്. വൈകുന്നേരങ്ങളില്‍ വീണുകിട്ടുന്ന ഒഴിവുവേളകളാണ് ഇവര്‍ ഏതെങ്കിലുമൊരു അംഗത്തിന്റെ വീട്ടില്‍ തിരുവാതിര പരിശീലനത്തിനായി വിനിയോഗിക്കുന്നത്. ഒന്നര വര്‍ഷം മുമ്പാണ് തിരുവാതിര ഗ്രൂപ്പ് ആരംഭിച്ചത്. ദേശീയ ഗെയിംസിനോടനുബന്ധിച്ച് കണ്ണൂരില്‍ നടന്ന 300 പേരുടെ തിരുവാതിരയിലാണ് ഇവര്‍ ആദ്യമായി ചുവടുവെച്ചത്. ഇപ്പോള്‍ ക്ഷേത്രോത്സവങ്ങളിലും പൊതുപരിപാടികളിലുമൊക്കെ ഇഷ്ടംപോലെ വേദികളായി. ഓണം സീസണില്‍ തിരുവാതിരയ്‌ക്ക് നിറയെ അവസരങ്ങളാണ്. ഒരു പരിപാടിയില്‍ പങ്കെടുത്താല്‍ ഒരാള്‍ക്ക് ചുരുങ്ങിയത് 400 രൂപയെങ്കിലും പ്രതിഫലം ലഭിക്കും. മറ്റു സമയങ്ങളില്‍ സെയില്‍സ് ഗേളായും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലും ജോലിചെയ്താണ് ഇവരും കുടുംബകാര്യങ്ങള്‍ നോക്കുന്നത്. തങ്ങളുടെ പാത പിന്തുടരാനായി പുതുതലമുറയിലെ കൂടുതല്‍ പെണ്‍കുട്ടികള്‍ക്ക് പരിശീലനവും നല്‍കുന്നുണ്ട്. ജോലിത്തിരക്കുകള്‍ കഴിഞ്ഞുകിട്ടുന്ന ഇടവേളകളില്‍ കത്തിച്ചുവെച്ച ഒരു നിലവിളക്കിന് ചുറ്റും കലയുടെ പുതുവെളിച്ചം പകരുകയാണ് ഈ വനിതകള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്) ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ഫാള്‍ട്ടയിലെ മണ്ഡലത്തിലെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ താമരചിഹ്നം ടേപ്പൊട്ടിച്ച് മറച്ചിരിക്കുന്നു. (ഇടത്ത്)
India

തൃണമൂല്‍ ഗുണ്ട ജഹാംഗീര്‍ഖാന്റെ ചിറകരിഞ്ഞ് ബിജെപി, ഫാല്‍ട്ടയില്‍ മിണ്ടാതെ ഉരിയാടാതെ ജഹാംഗീര്‍ഖാന്‍

സംഗീതജ്ഞ ബിന്നികൃഷ്ണകുമാറും മകള്‍ ശിവാംഗി കൃഷ്ണകുമാറും പണ്ട് (ഇടത്ത്) സംഗീതജ്ഞ ബിന്നികൃഷ്ണകുമാറും മകള്‍ ശിവാംഗി കൃഷ്ണകുമാറും ഇപ്പോള്‍ (വലത്ത്)
Kerala

അത്ഭുത സാന്നിധ്യമായി മകള്‍ ശിവാംഗി…ബിന്നികൃഷ്ണകുമാറിനും കൃഷ്ണകുമാറിനും മകള്‍ ദിവ്യാനുഗ്രഹം പോലെ…

India

അമ്മയുടെ നാടായ ഇറ്റലിയില്‍ മോദി ഷൈന്‍ ചെയ്യുന്നതില്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് അസൂയയോ? മെലോണി-മോദി വീഡിയോയെ രാഹുല്‍ അധിക്ഷേപിച്ചതെന്തിന്?

India

ഇസ്ലാമാബാദും, കറാച്ചിയും, ഷാങ്ഹായും, ബെയ്ജിംഗും തകർക്കാൻ ശേഷി ; അഗ്നി 5 നോട് ഏറ്റുമുട്ടാൻ ചൈനയ്‌ക്കും, പാകിസ്ഥാനും മിസൈലുകൾ ഉണ്ടോ ?

India

മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ചന്ദ്രബാബു നായിഡുവിനെ ഒരു ചാരന്‍ സമീപിച്ചു, പക്ഷെ നായിഡു ഉടനെ മോദി ടീമിനെ വിവരമറിയിച്ചു

പുതിയ വാര്‍ത്തകള്‍

40 സൈനികരുടെ ജീവന് പക വീട്ടി അജ്ഞാതൻ ; കശ്മീരിൽ ആസാദി വിപ്ലവം നടത്താനുള്ള ശ്രമത്തിന് പിന്നിലും ഹംസ ബുർഹാൻ

വ്യത്യസ്തനായി വിജയ്, അഴിമതിയുടെ ഊതിവീര്‍പ്പിക്കലില്ല; ആരോഗ്യസേവനത്തിന് വിതരണം ചെയ്ത വാഹനങ്ങളുടെ കണക്ക് പുറത്ത്

രാമക്ഷേത്രം വഴിയുള്ള യുപി സര്‍ക്കാരിന്റെ വരുമാനം 18000 കോടി രൂപയായി ഉയരുമെന്ന് റിപ്പോര്‍ട്ട്

ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് പാകിസ്ഥാന്‍റെ കയ്യില്‍ നിന്നും വീണുകിട്ടിയ ചൈനയുടെ പിഎല്‍15ഇ മിസൈല്‍ ഇന്ത്യന്‍ സൈനികര്‍ പരിശോധിക്കുന്നു

ചൈനീസ് പിഎല്‍-15ഇ മിസൈലിന്റെ മുഴുവന്‍ രഹസ്യങ്ങളും ചോര്‍ത്തി ഇന്ത്യ ; ഇനി ഈ മിസൈല്‍ അയച്ച് പാകിസ്ഥാന് ഇന്ത്യന്‍ വിമാനങ്ങളെ തൊടാന്‍ കഴിയില്ല

നേമത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫിസ്,ബിജെപി യുടെ മണ്ഡലങ്ങളോട് വിവേചനം കാട്ടിയാല്‍ ശക്തമായ പ്രതികരണം: രാജീവ് ചന്ദ്രശേഖര്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം ഈസ്റ്റ് ബംഗാളിന്

എന്തുകൊണ്ടാണ് കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രിക്കസേരയ്‌ക്ക് ഇത്രയും കടിപിടി കൂടിയത്?

വിനോദയാത്രയ്‌ക്ക് പോയ സംഘം സഞ്ചരിച്ച കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് 7 വയസുകാരി മരിച്ചു

മല വെളളപ്പാച്ചില്‍: വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താല്‍ക്കാലിക പാലം തകര്‍ന്നു

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്തെത്തിച്ച് പീഡനം; മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.