തലശ്ശേരി: കോടിയേരി മാടപ്പീടികയില്‍ പ്രവര്‍ത്തിച്ചുവരുന്ന രാജാസ് കല്ലായ് യുപിസ്‌കൂള്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതോത്തരി രജത ജൂബിലി ആഘോഷങ്ങള്‍ക്ക് 22ന് തുടക്കം കുറിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 22ന് രാവിലെ 10 മണിക്ക് ആഘോഷ പരിപാടി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പരിസ്ഥിതി, കാര്‍ഷിക സൗഹൃദ-ലഹരി വിമുക്ത -മാനവ സ്‌നേഹ നാട് എന്ന സന്ദേശമുയര്‍ത്തി വിദ്യാര്‍ത്ഥികളും നാട്ടുകാരും ഏകദിന ഉപവാസനടത്തും. പരിപാടിയില്‍ ഡയറ്റ് പ്രിന്‍സിപ്പാള്‍ സി.എം.ബാലകൃഷ്ണനും മറ്റു പ്രമുഖ വ്യക്തികളുമായി വിദ്യാര്‍ത്ഥികള്‍ക്ക് സംവദിക്കാന്‍ അവസരം ഉണ്ടായിരിക്കും. വളരാം ഈ വഴിയെ പദ്ധതി കണ്ണൂര്‍ ഡെപ്യൂട്ടി കലക്ടര്‍ പി.കെ.സുധീര്‍ ബാബു ഉദ്ഘാടനം ചെയ്യും. ഉച്ചയ്‌ക്ക് 2 മണിക്ക് നടക്കുന്ന സൗഹൃദ സമ്മേളനം പ്രൊഫ. റിച്ചാര്‍ഡ് ഹെ എംപി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 3മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കെ.കെ.രാഗേഷ് ഉദ്ഘാടനം ചെയ്യും. ഡിഇഒ കെ.കെ.ശോഭന മുഖ്യാതിഥിയായിരിക്കും. പത്രസമ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികളായ പ്രൊഫ.അബ്ദുള്‍ റഹ്മാന്‍, കെ.പി.മാധവന്‍ മാസ്റ്റര്‍, പി.കെ.പുഷ്പരാജ്, കെ.സുനില്‍, ഹെഡ്മിസ്ട്രസ് വി.ഷീല, എന്നിവര്‍ പങ്കെടുത്തു.
















