തലശ്ശേരി: ശബരിമലയില്‍ ഇന്ന് നിലനില്‍ക്കുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിര്‍ത്തണമെന്നും ഗൂഢോദ്ദേശത്തോടെ ഇന്നു നടത്തിവരുന്ന വിവാദങ്ങള്‍ തള്ളിക്കളയണമെന്നും മഹിളാ മോര്‍ച്ച കര്‍ണ്ണാടക സംസ്ഥാന ജനറല്‍ സെക്രട്ടറി സുനിത പ്രസ്താവിച്ചു. മഹിളാ മോര്‍ച്ച തലശ്ശേരി മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീകളുടെയും ഉന്നമനത്തിനായി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള സുകന്യ സമൃദ്ധി, മുദ്രാബാങ്ക് തുടങ്ങിയ പദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കാന്‍ മുഴുവന്‍ സ്ത്രീകളും പ്രയത്‌നിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പുതിയ മണ്ഡലം കമ്മറ്റി ഭാരവാഹികളായി സ്മിത തിരുവങ്ങാട് (പ്രസിഡണ്ട്), പ്രസീത, എ.സി.ഗീത രഞ്ജിനി (വൈസ് പ്രസിഡണ്ടുമാര്‍), ലസിത പാലക്കല്‍, ആര്‍.പി.രാഖി (ജനറല്‍ സെക്രട്ടറിമാര്‍), ദേവി പെരിങ്ങാടി, വിജയലക്ഷ്മി വാടിക്കല്‍, ശോഭ ചിറക്കര (സെക്രട്ടറി), റീന (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. എ.പി.പത്മിനിടീച്ചര്‍ അധ്യക്ഷത വഹിച്ചു.
















