Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2016, 10:06 pm IST
inKannur

കണ്ണൂര്‍: പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ ജില്ലാതല ഉദ്ഘാടനം ഇന്നു രാവിലെ എട്ടിന് ജില്ലാ ആശുപത്രിയില്‍ കോര്‍പറേഷന്‍ മേയര്‍ ഇ.പി. ലത നിര്‍വഹിക്കും. ജില്ലാ കളക്ടര്‍ പി. ബാലകിരണ്‍ അധ്യക്ഷത വഹിക്കും. ഇന്നു കൂടാതെ 21നും തുള്ളിമരുന്ന് നല്‍കും. ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം ജില്ലയില്‍ അഞ്ചുവയസിനു താഴെയുള്ള 1,89,833 കുട്ടികളും അന്യസംസ്ഥാനകാരായ 813 കുട്ടികളുമുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പി.കെ. ബേബി പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികള്‍, സിഎച്ച്‌സികള്‍, പിഎച്ച്‌സികള്‍, കുടുംബ ക്ഷേമ ഉപകേന്ദ്രങ്ങള്‍, അംഗണ്‍വാടികള്‍, സ്‌കൂളുകള്‍, സ്വകാര്യ ആശുപത്രികള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ സ്ഥലങ്ങളിലായി തുള്ളിമരുന്ന് വിതരണത്തില്‍ 1,519 ബൂത്തുകള്‍ ഒരുക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് ജീവനക്കാര്‍, നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍, ആശാ പ്രവര്‍ത്തകര്‍, കുടുംബശ്രീ വളണ്ടിയര്‍മാര്‍, അംഗന്‍വാടി ജീവനക്കാര്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ തുടങ്ങി പ്രത്യേക പരിശീലനം നേടിയ 7992 വോളണ്ടിയര്‍മാരും 523 സൂപ്പര്‍വൈസര്‍മാരും വാക്‌സിന്‍ വിതരണത്തിന് പങ്കാളികളാകും. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ 55 ട്രാന്‍സിറ്റ് ബൂത്തുകളും, 154 മൊബൈല്‍ ബൂത്തുകളും പ്രവര്‍ത്തിക്കും. റോട്ടറി ഇന്റര്‍നാഷണല്‍, ഐഎംഎ, ഐഎപി തുടങ്ങിയ സംഘടനകളുടെ പൂര്‍ണ സഹകരണവും പള്‍സ് പോളിയോ പരിപാടിക്ക് ലഭിക്കുന്നുണ്ടെന്ന് ഡിഎംഒ പറഞ്ഞു.

അഞ്ചു വയസിനുതാഴെയുള്ള എല്ലാകുട്ടികള്‍ക്കും ഒരേ ദിവസം തുള്ളിമരുന്ന് നല്‍കുമ്പോള്‍ കുട്ടികളുടെ കുടലിലുള്ള വാക്‌സിന്‍ വൈറസ് പെരുകുകയും മലവിസര്‍ജനത്തിലൂടെ രോഗമുണ്ടാക്കുന്ന വൈറസിനെ നശിപ്പിക്കുകയും രോഗാണു സംക്രമണം തടഞ്ഞ് പോളിയോ നിര്‍മാര്‍ജനം സാധ്യമാവുകയും ചെയ്യും. 2011 ജനുവരി 13ന് പശ്ചിമ ബംഗാളിലെ ഹൗറയില്‍നിന്നാണ് ഒടുവിലത്തെ പോളിയോ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ നാലുവര്‍ഷമായി രാജ്യത്തൊരിടത്തും പോളിയോ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കേരളത്തില്‍ 2000 ത്തില്‍ മലപ്പുറത്താണ് അവസാനമായി ഒരുകേസ് റിപ്പോര്‍ട്ട് ചെയ്തത്. 2014 ല്‍ ഇന്ത്യയെ പോളിയോ വിമുക്ത രാജ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. സമ്പൂര്‍ണ പോളിയോ നിര്‍മാര്‍ജന രാജ്യമെന്ന സ്ഥാനം നിലനിര്‍ത്താനും ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കാനും പള്‍സ് പോളിയോ തുള്ളിമരുന്ന വിതരണത്തിലൂടെ കഴിയുമെന്നും ഡിഎംഒ പറഞ്ഞു. പത്രസമ്മേളനത്തില്‍ ഡോ. പി.എം. ജ്യോതി, ഡോ. ടി.എസ്. സിദ്ദാര്‍ഥന്‍, കെ.സി. രാജീവന്‍, കെ.എന്‍. അജയ് എന്നിവരും പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്നെ അറസ്റ്റ് ചെയ്തതല്ല , വലിച്ചിഴച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു ; ധ്രുവ് റാഠി

Kerala

തൃശൂരില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ നിലയില്‍

Kerala

വില്‍പനയ്‌ക്കായി സൂക്ഷിച്ചിരുന്ന 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി

India

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

Kerala

അടൂരില്‍ ഡിവൈഎഫ്ഐ-കെഎസ്യു സംഘര്‍ഷം, രാഹുല്‍ മാങ്കൂട്ടത്തിലിന് ഡിവൈഎഫ്ഐക്കാരുടെ മര്‍ദ്ദനം, രാഹുല്‍ എസ്എഫ്ഐക്കാരെ മര്‍ദ്ദിച്ചെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

ആയിരത്തിലധികം ഹൂത്തി തീവ്രവാദികളെ കൊന്നൊടുക്കി യെമൻ സൈന്യം : അൽ-മന്ദേബ് കടലിടുക്കിന് ചുറ്റും മൃതശരീരങ്ങൾ ചിതറിക്കിടക്കുന്നു , കരയുദ്ധം ശക്തമായി

പൊതുജനക്ഷേമം ആഗ്രഹിക്കുന്നവർ സമാധാനപരമായി മാത്രം പ്രതിഷേധിക്കണം ; നിയമം അനുസരിച്ചായിരിക്കണം പ്രതിഷേധം ; പാറ്റാ സമരത്തെ പറ്റി സുപ്രീം കോടതി

അരവണയ്‌ക്ക് പ്രതിസന്ധി ഉണ്ടാകില്ല, ശബരിമലയില്‍ അരി കുറവ് എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കെ ജയകുമാര്‍

എനിക്ക് ശ്വാസം മുട്ടി , ജോൺ ബ്രിട്ടാസിനെ സിആർപിഎഫ് മർദ്ദിച്ചതായി പരാതി ; ജെയ്‌ക്ക് സി തോമസിനും, ആദർശ് എം സജിയ്‌ക്കും പരിക്കേറ്റതായി ആരോപണം

ദൽഹിയിൽ അഴിഞ്ഞാടുന്ന പാറ്റകൾക്കും ഇടതൻമാർക്കും ബംഗ്ലാദേശിലെ തീവ്രസ്ലാമിസ്റ്റുകളുടെ പരസ്യ പിന്തുണ : ഉമറും ഷർജിലും പുണ്യാളൻമാർ

“ബാരിക്കേഡുകൾ നീക്കം ചെയ്യുക, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുക ” : സിജെപി പ്രതിഷേധങ്ങൾക്കിടെ ദൽഹി പോലീസിനോട് സുപ്രീം കോടതി

അഭിജിത് ദിപ്‌കെ പറയുന്നത് പച്ചക്കള്ളം : മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു : നുണയെ തുറന്നുകാട്ടി ദൽഹി പോലീസ്

‘ എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ ബാപ്പ നോക്കിക്കോളും ‘ ; മൂന്ന് പേരുടെ ജീവനെടുത്തിട്ടും അഹങ്കാരത്തോടെ സുഹൈൽ

കാൺപൂരിലെ യൂണിവേഴ്സിറ്റി ഹോസ്റ്റലിന്റെ കുളിമുറിയിൽ  മുതലയെ കണ്ടെത്തി : ഞെട്ടൽ വിട്ടുമാറാതെ വിദ്യാർത്ഥികൾ

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത് : ഇവിടെ ചോദിക്കാനും പറയാനും നീതിന്യായ വ്യവസ്ഥയുണ്ട് : യുഎന്നിന് ഇന്ത്യയുടെ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.