പയ്യന്നൂര്‍: അന്യംനിന്നുപോയിക്കൊണ്ടിരിക്കുന്ന അനുഷ്ഠാന കലകളെ പുതിയ തലമുറക്ക് പരിചയപ്പെടുത്തിക്കൊണ്ട് കോതാമൂരിയും ആടിവേടനും അരങ്ങിലെത്തി. കണ്ടോന്താര്‍ ഇടമന യുപി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി കേരളാ ഫോക്ക്‌ലോര്‍ അക്കാദമിയുടെ നേതൃത്വത്തിലാണ് പാരമ്പര്യ കലാരൂപങ്ങള്‍ അവതരിപ്പിച്ചത്. പാണപ്പുഴ വിജേഷ് പണിക്കരും സംഘവും ചേര്‍ന്നവതരിപ്പിച്ച കോതാമൂരിയും ആടിവേടനും എന്ന വടക്കേമലബാറിലെ അനുഷ്ഠാന കലാരൂപത്തെ തനിമ നിലനിര്‍ത്തിക്കൊണ്ട് സ്‌റ്റേജിലവതരിപ്പിച്ചപ്പോള്‍ കഴ്ചക്കാര്‍ക്കത് വേരിട്ട അനുഭവമായിരുന്നു. അക്കാദമി സെക്രട്ടറി എം.പ്രദീപ്കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ.രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.രാജഗോപാല്‍, കെ.വി.അരുണ, ടി.കെ.ദാമോദരന്‍ നമ്പൂതിരി, സ്‌കൂള്‍ പ്രധാനാദ്ധ്യാപിക പി.ഉഷ എന്നിവര്‍ പ്രസംഗിച്ചു.
















