കോഴിക്കോട്: സ്വര്‍ണ്ണാഭരണങ്ങളുടെ നികുതി നിരക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിലവിലുള്ള നിരക്കിലേക്ക് ഏകീകരിക്കണമെന്നും കോമ്പൗണ്ടിംഗ് സമ്പ്രദായം നില നിര്‍ത്തണമെന്നും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ സമ്മേളനം സര്‍ക്കാരിനോടാവശ്യപ്പെട്ടു.
ജിഎസ്ടി നിലവില്‍ വരുന്നതോടെ ഒരേ നികുതി നിരക്ക് ഏര്‍പ്പെടുത്തുന്നത് ഈ മേഖലക്ക് ആശ്വാസകരമാണ്.
എന്നാല്‍ വ്യാപാരികള്‍ സംസ്ഥാനത്തിലേയും, കേന്ദ്രത്തിലേയും രണ്ട് ഏജന്‍സികള്‍ക്ക് കണക്കുകള്‍ നല്‍കേണ്ടിവരും എന്നത് ചെറുകിട വ്യാപാരികള്‍ക്ക് ഏറെ വിഷമമുണ്ടാക്കുന്നതാണ്. ജിഎസ്ടി നിയമമാകുമ്പോള്‍ രൂപീകരിക്കുന്ന ചട്ടങ്ങളില്‍ ഇതിന് വേണ്ട ഇളവുകള്‍ വരുത്തണമെന്ന് സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പുതിയ ഭാരവാഹികള്‍ പ്രസിഡന്റ് കെ. സുരേന്ദ്രറാവു (കോഴിക്കോട്), ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ (കൊടുവള്ളി, ട്രഷറര്‍ ഹാജി മാഹിന്‍ നെരോത്ത് (ബാലുശ്ശേരി), വൈസ് പ്രസിഡന്റുമാര്‍- സിദ്ധിഖ് തങ്ങള്‍, ശിവദാസന്‍, ഇരവി, നാസര്‍, സെക്രട്ടറിമാര്‍- ഹമീദ്, ഫൈസല്‍, സക്കീര്‍ ഹുസൈന്‍ രവീന്ദ്രന്‍.
















