Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Thiruvananthapuram

വയോധികരെത്തിയിട്ടും വാതില്‍ തുറക്കാതെ വിളപ്പില്‍ പഞ്ചായത്തിന്റെ വൃദ്ധസദനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2015, 09:28 pm IST
inThiruvananthapuram

നിര്‍മാണം പൂര്‍ത്തിയായിട്ടും വയോധികര്‍ക്ക് പ്രവേശനം
അനുവദിക്കാതെ പൂട്ടിയിട്ടിരിക്കുന്ന വിളപ്പില്‍ പഞ്ചായത്തുവക വൃദ്ധസദനം

വിളപ്പില്‍ശാല: ജീവിതസായാഹ്നത്തില്‍ തനിച്ചായിപ്പോയ, ഉറ്റവരും ഉടയവരും കൈവിട്ട വയോധികര്‍ക്ക് അന്തിയുറങ്ങാന്‍ വിളപ്പില്‍ പഞ്ചായത്ത് 35 ലക്ഷംരൂപ ചെലവഴിച്ച് നിര്‍മിച്ച വൃദ്ധസദനം കാടുമൂടി തുടങ്ങി. ഉദ്ഘാടന മാമാങ്കം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും വൃദ്ധസദനം തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ പഞ്ചായത്ത് തയ്യാറായില്ല. ആരോരുമില്ലാത്ത വയോജനങ്ങള്‍ പഞ്ചായത്തിനെ സമീപിച്ചെങ്കിലും അവര്‍ക്കു മുന്നില്‍ വൃദ്ധസദനത്തിന്റെ വാതില്‍ തുറന്നിടാന്‍ അധികൃതര്‍ കൂട്ടാക്കിയില്ല.

2014 ലാണ് വിളപ്പില്‍ പഞ്ചായത്തിലെ തുരുത്തുംമൂല വാര്‍ഡില്‍ തുലാംകോണത്ത് വൃദ്ധസദനത്തിന്റെ നിര്‍മാണം ആരംഭിച്ചത്. പഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍ നിന്നും മെമ്പര്‍മാരുടെ വാര്‍ഷിക ഫണ്ടില്‍ നിന്നും സ്വരൂപിച്ച പണം കൊണ്ടാണ് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയത്. രണ്ട് ബ്ലോക്കുകളിലായി 12 സ്ത്രീകള്‍ക്കും 13 പുരുഷന്മാര്‍ക്കും താമസിക്കാന്‍ വേണ്ട സൗകര്യങ്ങളോടെ നിര്‍മിച്ച മന്ദിരം 2015 ആഗസ്റ്റില്‍ ഉദ്ഘാടനം ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് വൃദ്ധസദനം പ്രവര്‍ത്തനം ആരംഭിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും ഈ അഗതിമന്ദിരത്തിന്റെ വാതില്‍ തുറന്നു കണ്ടില്ല.

പൊതുകിണര്‍ നിര്‍മിക്കാന്‍ വര്‍ഷങ്ങള്‍ക്ക്മുമ്പ് നാട്ടുകാരില്‍ ഒരാള്‍ ദാനമായി നല്‍കിയ ആറുസെന്റ് സ്ഥലത്താണ് സദനം നിര്‍മിച്ചത്. വൃദ്ധസദനത്തില്‍ അഭയം തേടിയെത്തുന്ന അന്തേവാസികള്‍ക്കായി കട്ടില്‍, കിടക്ക, കസേര, അലമാര തുടങ്ങിയ സാധനങ്ങളും വാങ്ങിയിട്ടു. എന്നാല്‍ ഇവിടേക്ക് അത്യാവശ്യം വേണ്ട ജീവനക്കാരെ നിയമിക്കാനോ സാമൂഹ്യക്ഷേമ വകുപ്പില്‍ നിന്ന് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനോ പഞ്ചായത്ത് ഇതുവരെ ശ്രമം ആരംഭിച്ചിട്ടില്ല.

ചുറ്റും കാടുമൂടിയനിലയിലാണ് വൃദ്ധസദനം ഇപ്പോള്‍ നിലകൊള്ളുന്നത്. ഉദ്ഘാടന വേളയില്‍ കാണിച്ച ആവേശം പിന്നിട് കണ്ടില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. മുന്‍വശത്തുമാത്രം മതിലും ഗേറ്റും സ്ഥാപിച്ചിരിക്കുന്ന കെട്ടിടത്തിന്റെ പിന്‍ഭാഗത്തുകൂടി സാമൂഹ്യവിരുദ്ധര്‍ അകത്തുകടന്ന് രാത്രികാല താവളമായി വൃദ്ധസദനത്തെ മാറ്റിയതായും ആക്ഷേപമുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

India

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ
News

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

India

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

India

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി

തലമുറകളുടെ തലക്കനം

സംവരണത്തിന്റെ മതംമാറ്റം വേണ്ടെന്ന് സുപ്രീംകോടതി

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

എം.ജി. മേനോൻ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.