Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വിരണ്ട ആനയുടെ ചവിട്ടേറ്റ് ഒരാള്‍ക്ക് പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2015, 09:33 pm IST
in Thiruvananthapuram

വിരണ്ട ശിവകുമാര്‍ എന്ന ആന തേമ്പാമുട്ടുത്ത് നെയ്യാര്‍ കനാലിലൂടെ ഓടുന്നു

ബാലരാമപുരം: വിരണ്ടോടിയ ആനയെ തളയ്‌ക്കാന്‍ നാല് മണിക്കൂര്‍ പരിശ്രമം. ആനയുടെ ചവിട്ടേറ്റ് ഒരാള്‍ക്ക് പരിക്ക്.ആറുകിലോമീറ്ററോളം ഓടി ആന നാശാനഷ്ടം വരുത്തി. നെല്ലിവിള, മൈലംമൂട്ടില്‍, അഴിപ്പില്‍മേലെ വീട്ടില്‍ വിശ്വംഭരന്‍ നായര്‍ (72) ആണ് ആനയുടെ ചവിട്ടേറ്റ് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. രാവിലെ 8.15 നായിരുന്നു നെല്ലിവിളയിലെ സ്വകാര്യ ഗോഡൗണില്‍ നിന്ന് തടിപിടിക്കുന്നതിനിടെ പാപ്പാന്റെ മര്‍ദ്ദനമേറ്റ ആന വിരണ്ടോടിയത്.

പാപ്പനെ ആക്രമിച്ച് റോഡിലേക്ക് ഓടിയ ആന ജോലിക്ക് പോകുകയായിരുന്ന വിശ്വംഭരന്‍നായരെ തുമ്പിക്കയില്‍ തൂക്കിയെടുത്ത് നെല്ലിവിളയിലെ ഷാജിയുടെ വീടിന്റെ മതിലിലടിച്ചു. മതില്‍ തകര്‍ന്ന് വിശ്വംഭരന്‍നായര്‍ വീട്ടിന്റെ മുന്‍വശത്ത് വീണെങ്കിലും ആന വിരണ്ട് റോഡിലേക്ക് ഓടി.

നെല്ലിവളയില്‍ നിന്നരംഭിച്ച ഓട്ടം ആന വിഴിഞ്ഞം റോഡ് ബാലരാമപുരം ദേശീയപാതയിലെത്തിയെങ്കിലും നാട്ടുകാര്‍ ആന വിരണ്ട് വരുന്നത് റോഡില്‍ നിന്നവരെ അറിയിച്ച് മുന്നേപാഞ്ഞത് വലിയ ദുരന്തം ഒഴിവാക്കി. ദേശീയ പാതിയിലിറങ്ങി ഓടിയ ആന കല്ലമ്പലം, ആലുവിള, റോഡില്‍ കയറി. തേമ്പാമുട്ടം, നെയ്യാര്‍ കനാലില്‍ ചാടിയ ആന വീടുകളുടെ പിന്‍വശത്തും മുന്‍വശത്തും കൂടി ഓടിയത് പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കി.

നെയ്യാര്‍ കനാലില്‍ ചാടിയ ആന കനലിലൂടെ രണ്ട് കിലോമീറ്ററോളം ഓടിയെങ്കിലും കനലിന് കുറുകെ പാലം കടന്ന് പോകുവാന്‍ കഴിയാത്തത് കാരണം തിരികെഓടി സമീപത്തെ പുരയിടത്തില്‍ കയറി ഓട്ടം തുടര്‍ന്നു.

വിവിധ ഭാഗങ്ങളില്‍ റോഡിന് കുറുകെ വാഹനമിട്ട് ആനയെ തടയാന്‍ ശ്രമിച്ചെങ്കിലും ആന ഇതെല്ലാം മറികടന്ന് ഓട്ടം തുടര്‍ന്നു. പലരും റോഡരികില്‍ വാഹനങ്ങളുപേക്ഷിച്ച് ഓടി. സ്‌കൂളില്‍ കുട്ടികളെ അയയ്‌ക്കുന്നതിന് നിന്നവര്‍ ആനയെ കണ്ട് ഓടിയതില്‍ വീണ് പരിക്കേറ്റിരുന്നു.

ആനയ്‌ക്ക് പിന്നാലെ നൂറുകണക്കിന് നാട്ടുകാര്‍ ഓടിയത് പോലീസിനെയും വലച്ചു. ആന ഓടിയ വഴിയില്‍ ബൈക്കിലും ഓടിയും നാട്ടുകാര്‍ ആന വരുന്ന വിവരം വിളിച്ചറിയിച്ച് മുമ്പേ ഓടിയത് വലിയൊരു ദുരന്തം ഒഴിവാക്കാന്‍ സഹായിച്ചു. നെയ്യാര്‍ കനാലില്‍ നിന്നു കയറി ബാലരാമപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്തെ വീടിന്റെ പിന്‍വശത്ത് കയറിയെങ്കിലും ഇടുങ്ങിയ വഴിയിലൂടെ മുന്നോട്ട് പോകുവാന്‍ കഴിയാതെ ആന മതില്‍ തകര്‍ത്ത് രവീന്ദ്രന്റെ വീട്ടിന്റെ പിന്‍വശത്ത് നിലയുറപ്പിച്ചു. രണ്ടുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പാപ്പാന്‍ വിഷ്ണുവും സഹായികളും ചേര്‍ന്ന് ആനയെ കുരുക്കിട്ട് തളച്ചു.

കാരയ്‌ക്കാമണ്ഡപത്ത് മില്ലിട്ടിരിക്കുന്ന പാല സ്വദേശി മണിക്കുട്ടന്റെ ഉടമസ്ഥതയിലുള്ള ശിവകുമാര്‍ എന്ന 24 വയസുള്ള ആനയാണ് ഇടഞ്ഞത്. നെയ്യാറ്റിന്‍കര സിഐ സി.ജോണ്‍, ബാലരാമപുരം എസ്‌ഐ ടി.വിജയകുമാര്‍, നെയ്യാറ്റിന്‍കര എസ്‌ഐ അനില്‍കുമാര്‍ എന്നിവര്‍ തടിച്ച് കൂടിയ ജനക്കൂട്ടത്തെ നിയന്ത്രിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശ്മശാനങ്ങളെ സ്നേഹിക്കുന്നവരാണ് രാമക്ഷേത്രത്തെ എതിർക്കുന്നത് ; കലാപങ്ങളെ നയിക്കുന്നവർക്ക് യമരാജന്റെ വാസസ്ഥലത്തേക്കുള്ള വാതിൽ തുറന്നുകൊടുക്കുമെന്ന് യോഗി

India

തൃണമൂലിനെതിരെ സംസാരിക്കുന്നവരെ കള്ളക്കേസിൽ കുടുക്കുന്ന മമതയുടെ സഹായി ; നിലഞ്ജൻ ദാസിനെ റോഡിലിട്ട് തല്ലിച്ചതച്ച് നാട്ടുകാർ ; മാപ്പ് പറഞ്ഞ് നിലഞ്ജൻ

അമേരിക്ക ഇറാനില്‍ നടത്തിയ ആക്രമണം (ഇടത്ത്) ഖമേനിയുടെ ശവസംസ്കാരച്ചടങ്ങിന്‍റെ ഭാഗമായുള്ള വമ്പിച്ച ഘോഷയാത്ര (വലത്ത്)
World

ഖമേനിയുടെ ശവസംസ്കാരച്ചടങ്ങുകള്‍ അവസാനിച്ചു, പാകിസ്ഥാന് മുഖം നഷ്ടമായി, സമാധാനക്കരാര്‍ ലംഘിച്ച് അമേരിക്കയുടെ വന്‍ ആക്രമണം

Kerala

ഒടുവില്‍ മാതൃഭൂമിയും സമ്മതിച്ചു കേരള സ്റ്റോറി ശരിയാണ്, കേരളത്തില്‍ ലവ് ജിഹാദുണ്ട്….

കൊല്ലപ്പെട്ട അമ്മ നീരജ ശര്‍മ്മ (ഇടത്ത്) അമ്മയെ വാഹനമിടിച്ച് കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ മകള്‍ ആയുഷി ശര്‍മ്മ (വലത്ത്)
India

കണ്ടാല്‍ നിഷ്കളങ്ക…പക്ഷെ ജോലിക്ക് വേണ്ടി സ്വന്തം അമ്മയെ വണ്ടിയിടിച്ച് കൊന്നതിന് ക്വട്ടേഷന്‍ സംഘത്തിന് നല‍്കിയത് ഏഴ് ലക്ഷം രൂപ

പുതിയ വാര്‍ത്തകള്‍

മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ അതിവേഗം വ്യാപിക്കുന്നു ; മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ധർ ; രാജ്യങ്ങൾ ജാഗ്രതയിൽ

സപ്ലൈകോയ്‌ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയം

വയനാട് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് വെള്ളിയാഴ്ച അവധി

മെസ്സി ഇസ്രയേല്‍ പതാക പിടിച്ചുനില്‍ക്കുന്നതായി ഇസ്ലാമിസ്റ്റുകള്‍ പ്രചരിപ്പിക്കുന്ന വ്യാജചിത്രം (ഇടത്ത്)

മെസ്സിയെ പഞ്ഞിക്കിട്ട് ജിഹാദികളുടെ വിമര്‍ശനം; പിന്തുണയുമായി കമ്മികളും…ഫിഫ സഹായത്തോടെ മെസ്സിയും അര്‍ജന്‍റീനയും കപ്പടിക്കുമെന്ന് വരെ ദുഷ്പ്രചാരണം

തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് വമ്പൻ പണി ; ഹിന്ദുക്കളെയും, മുസ്ലീം സ്ത്രീകളെയും ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനസംഘടിപ്പിക്കാൻ പുതിയ നീക്കവുമായി യോഗി സർക്കാർ

കേരളത്തില്‍2024ല്‍ ജനിച്ച കുട്ടികളില്‍ 46.14 ശതമാനവും മുസ്ലീം സമുദായത്തില്‍,ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ ജനനങ്ങളേക്കാള്‍ കൂടുതല്‍ മരണങ്ങള്‍

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ വിജയ് നായകനായ അവസാന ചിത്രം ‘ജനനായക’ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ഇന്തോനേഷ്യ വനിതാ സ്പീക്കര്‍ക്ക് അരികില്‍ ഇരിക്കുന്ന മോദി; ഈ വീഡിയോ വെച്ച് കോണ്‍ഗ്രസിന്റെ ചീപ് വിമര്‍ശനം; കോണ്‍ഗ്രസിനെ പഞ്ഞിക്കിട്ട് പ്രതിപക്ഷം

ഐവിഎഫ് ക്ലിനിക്കുകള്‍ക്കു മേല്‍ പിടിമുറുക്കാന്‍ ദേശീയ വനിതാ കമ്മീഷന്‍, നിയമങ്ങള്‍ അവലോകനം ചെയ്യാന്‍ സമിതി

കടുത്ത നെഞ്ചുവേദനയെന്ന് പറഞ്ഞിട്ടും വരി നിര്‍ത്തി, രോഗി കുഴഞ്ഞുവീണു മരിച്ചു, നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ സംഘര്‍ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.