തിരുവനന്തപുരം: പതിവിനു വിപരീതമായി കൂടുതല്‍ ബൂത്തുകളില്‍ യന്ത്രത്തകരാര്‍ മൂലം ജില്ലയില്‍ നിരവധി സ്ഥലങ്ങളില്‍ വോട്ടെടുപ്പ് തടസ്സപ്പെട്ടു. തിരുവനന്തപുരം കോര്പ്പറേഷന് പരിധിയിലും നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയിലും ചില പഞ്ചായത്തുകളിലുമാണ് വോട്ടെടുപ്പ് തടസ്സപ്പെട്ടത്. മറ്റു ചില സ്ഥലങ്ങളില്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം വൈകീട്ട് ഏഴു മണിക്കാണ് വോട്ടെടുപ്പ് പൂര്‍ത്തിയാക്കാന്‍ സാധിച്ചത്.
തിരുവനന്തപുരം കോര്പ്പറേഷന് പരിധിയില്‍ ശ്രീവരാഹം, വെട്ടുകാട്, തുമ്പ, വെണ്‍പാലവട്ടം എന്നീ വാര്‍ഡുകളിലെ ബൂത്തുകളിലാണ് യന്ത്രത്തകരാര്‍ മൂലം വോട്ടെടുപ്പ് തടസ്സപ്പെട്ടത്. ശ്രീവരാഹത്തും വെട്ടുകാടും രാവിലെ എട്ടു മണിയോടെയാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് പണിമുടക്കിയത്. ഏതാണ്ട് അര മണിക്കൂറിനുള്ളില്‍ തകരാര്‍ പരിഹരിച്ച് വോട്ടെടുപ്പ് പുനഃസ്ഥാപിച്ചു. തുമ്പ, വെണ്‍പാലവട്ടം എന്നിവിടങ്ങളിലും സമാനമായ സംഭവങ്ങളുണ്ടായി.
വെഞ്ഞാറമ്മൂട് മൂന്നു സ്ഥലങ്ങളിലാണ് യന്ത്രത്തകരാര്‍ മൂലം വോട്ടെടുപ്പ് തടസ്സപ്പെട്ടത്. വാമനപുരം പഞ്ചായത്തിലെ പൂവത്തൂരിലുള്ള കാഞ്ഞിരംപാറ യുപിഎസില്‍ രാവിലെ 9.30 ഓടെയാണ് യന്ത്രത്തകരാര്‍ അനുഭവപ്പെട്ടത്. നെല്ലനാട് തോട്ടവാരത്തുള്ള ഗവ യുപിഎസിലെ ഒന്നാം നമ്പര്‍ ബൂത്തില്‍ രാവിലെ വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ മുതല്‍ യന്ത്രം പ്രവര്‍ത്തനക്ഷമമല്ലാതായി. ഏതാണ്ട 7.45 ഓടെയാണ് കുഴപ്പം പരിഹരിച്ച് വോട്ടെടുപ്പ് ആരംഭിച്ചത്. വെമ്പായം പഞ്ചായത്തില്‍ വെട്ടുപാറ വാര്‍ഡിലെ ചീരാണിക്കര എല്‍പിഎസില്‍ രാവിലെ 8.30ന് യന്ത്രം തകരാറിലായി. ഒമ്പതു മണിയോടെ പരിഹരിച്ചു. നെടുമങ്ങാട് ബ്ലാക്കില്‍ വട്ടപ്പാറ പഞ്ചായത്തിലെ ചിറ്റാഴയിലും യന്ത്രം തകരാറിലായെങ്കിലും അധികം വൈകാതെ കുഴപ്പം തീര്‍ത്ത് വോട്ടെടുപ്പ് പുനഃസ്ഥാപിച്ചു. ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ മാണിക്യപുരം വാര്‍ഡിലെ സെന്റ് തെരേസാസ് സ്കൂളില്‍ പത്തു മണിയോടെ യന്ത്രം നിലച്ചു. അവസാനം 10.30 ഓടെ പുതിയ യന്ത്രം എത്തിച്ച് വോട്ടെടുപ്പ് പുനഃസ്ഥാപിച്ചു.
നെയ്യാറ്റിന്‍കര നഗരസഭയില്‍ കൂട്ടപ്പന, മരുതത്തൂര്‍, പ്ലാവിള എന്നീ വാര്‍ഡുകളിലാണ് യന്ത്രം തകരാറിലായത്. കൂട്ടപ്പന ജെബിഎസ് എല്‍പിഎസ് പാറശ്ശാല പഞ്ചായത്തിലെ ആടുമന്കാട്ടെ കുണ്ടുവിളയിലെ അംഗന്‍വാടിയില്‍ തുടക്കത്തില്‍ തന്നെ യന്ത്രം പിണങ്ങി. 8.15 ഓടെ പുതിയ യന്ത്രം കൊണ്ടുവന്നാണ് ഇവിടെ വോട്ടെടുപ്പ് ആരംഭിച്ചത്. നെയ്യാറ്റിന്‍കര നഗരസഭയിലെ അമരവിള എല്‍പിഎസില്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം വൈകീട്ട് ഏഴു മണിയോടെയാണ് വോട്ടെടുപ്പ് അവസാനിച്ചത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക: