Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഇടതും വലതും കബളിപ്പിച്ചു ദുരിതക്കടലില്‍ മുങ്ങി മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2015, 08:23 pm IST
inAlappuzha

എ.എം. ജോജിമോന്‍

അമ്പലപ്പുഴ: ഇടതു- വലതു മുന്നണികളുടെ ഒത്തുകളി ഭരണം മൂലം കടല്‍ക്ഷോഭത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവരുടെ പുനരധിവാസം കടലാസില്‍ ഒതുങ്ങി. പുറക്കാട് പഞ്ചായത്തില്‍ അഞ്ചാലുംകാവുമുതല്‍ പഴയങ്ങാടി വരെയുള്ള നിരവധി കുടുംബങ്ങളാണ് പുറക്കാട് എസ്‌വിഡി യുപിഎസ്, കരിലാന്റ് സൊസൈറ്റി, കരൂര്‍ ഗവ. എല്‍പിഎസ് എന്നിവിടങ്ങളില്‍ വര്‍ഷങ്ങളായി കഴിയുന്നത്.

ഇതോടൊപ്പം അമ്പലപ്പുഴ മുതല്‍ നീര്‍ക്കുന്നം വരെയുള്ള നിരവധി കുടുംബങ്ങള്‍ അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള ഹൈസ്‌കൂള്‍, വണ്ടാനം ശിശുവിഹാര്‍, റെയില്‍വേ പുറമ്പോക്ക് എന്നിവിടങ്ങളിലും നരകയാതന അനുഭവിക്കുകയാണ്. ഇത്രയും കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ പുറക്കാട് പഞ്ചായത്തിലെ അപ്പാത്തിക്കരി പാടത്ത് ഐടി പാര്‍ക്കിനായി എല്‍ഡിഎഫ് ഭരണകാലത്ത് നികത്തിയ ഭൂമി മതിയെന്നിരിക്കെ സംസ്ഥാന സര്‍ക്കാരും ഇടതുപക്ഷം ഭരിക്കുന്ന പുറക്കാട് പഞ്ചായത്തും ഇവരുടെ പുനരധിവാസം അട്ടിമറിക്കുകയായിരുന്നു.

വീടുകള്‍ നഷ്ടപ്പെട്ടവര്‍ സംഘടിച്ചതോടെ നാമാ ത്രമായ കുടുംബങ്ങളെ പോ ലും താമസിപ്പിക്കാന്‍ പറ്റാത്തതും താമസയോഗ്യമല്ലാത്തതുമായ തോട്ടപ്പള്ളിയിലെ ചതുപ്പുഭൂമി മണ്ണടിച്ചു നികത്തി നല്‍കുമെന്ന പ്രഖ്യാപനം നടത്തി ഇടതു- വലതു മുന്നണികള്‍ മത്സ്യത്തൊഴിലാളികളെ കബളിപ്പിച്ചു. എന്നാല്‍ ഇവിടെ നികത്തുന്ന ഭൂമി പുറമ്പോക്കില്‍ കഴിയുന്ന തോട്ടപ്പള്ളി നിവാസികള്‍ക്ക് നല്‍കണമെന്ന ആവശ്യവുമായി പരിസരവാസികള്‍ വന്നതോടെ ഈ ഭൂമിയിലും പുനരധിവാസം നടക്കില്ലെന്ന് തെളിഞ്ഞുകഴിഞ്ഞു.

കഴിഞ്ഞ ഇടതുഭരണ കാലത്ത് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ തെരുവില്‍ അലയാന്‍ സാഹചര്യമൊരുക്കി നിരോധിതമേഖലയായ കടല്‍ ഭിത്തിക്ക് പടിഞ്ഞാറ് നൂറുകണക്കിനു വീടുകളാണ് നിര്‍മ്മിച്ചു നല്‍കിയത്. കോടികള്‍ മുടക്കി ഇവിടെ വീടു പണിയുമ്പോള്‍ ഇതിനു പടിഞ്ഞാറ് പുലിമുട്ടുകൂടി നിര്‍മ്മിക്കണമെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം അന്നു ഭരിച്ച ഇടതു സര്‍ക്കാര്‍ നടപ്പാക്കാതിരുന്നതാണ് കടല്‍ ത്തീരവും വീടുകളും നഷ്ടപ്പെടുവാന്‍ ഇടയാക്കിയത്. ഇതിനുശേഷം കടല്‍ ഭിത്തിയും പുലിമുട്ടും വാഗ്ദാനം നല്‍കി അധികാരമേറ്റ കോണ്‍ഗ്രസ് ഈ ജനവാസ മേഖലയെ ഒഴിവാക്കി ആള്‍ത്താമസമില്ലാത്ത പുറക്കാട് എസ്‌വിഡി യുപിഎസിന് പടിഞ്ഞാറുമുതല്‍ പഴയങ്ങാടി വരെ ഏതാനും പുലിമുട്ടുകള്‍ നിര്‍മ്മിച്ചു നല്‍കുകയായിരുന്നു. എന്നാല്‍ ഇത്തരം പുലിമുട്ടിന്റെ നിര്‍മ്മാണം നീര്‍ക്കുന്നം, വളഞ്ഞവഴി, അഞ്ചാലുംകടവ് തുടങ്ങിയ സ്ഥലങ്ങള്‍ മുതല്‍ പഴയങ്ങാടി വരെ നടപ്പാക്കണമെന്ന് മത്സ്യത്തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കാന്‍ തയ്യാറായില്ല. ഇക്കാരണത്താല്‍ തന്നെ കോടിക്കണക്കിന് രൂപയാണ് മത്സ്യത്തൊഴിലാളികളുടെ പേരില്‍ സര്‍ക്കാര്‍ നഷ്ടമാക്കിയത്. ഇതോടെ വീടും സ്ഥലവും നഷ്ടമായ നൂറുകണക്കിന് മത്സ്യത്തൊഴിലാളികളുടെ ജീവിതവും ദുരിതത്തിലായി.

പുറക്കാട് എസ്‌വിഡി യുപി സ്‌കൂളില്‍ നാലുവര്‍ ഷം മുമ്പ് മാറ്റി താമസിപ്പിച്ച കുടുംബത്തിന് വീടും സ്ഥ ലവും നല്‍കാതെ സര്‍ ക്കാര്‍ കബളിപ്പിച്ചപ്പോള്‍ ചേര്‍ത്തലസ്വദേശിയായ വ്യക്തി ഇവര്‍ക്ക് മൂന്നുസെന്റ് സ്ഥലം സൗജന്യമായി നല്‍കി. എന്നാല്‍ അവിടെ വീടു നിര്‍മ്മിച്ചു നല്‍കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല.

സര്‍ക്കാരിന്റെ അവഗണന മൂലം ക്യാമ്പുകളില്‍ നരകയാതനയിലാണ് പല കുടുംബങ്ങളും കഴിയുന്നത്. പ്രായമായ പെണ്‍കുട്ടികളും രോഗം ബാധിച്ച വൃദ്ധജനങ്ങളെയും സംരക്ഷിക്കാനാകാത്ത സ്ഥിതിയിലാണ് മത്സ്യത്തൊഴിലാളികള്‍.

മറ്റു ചിലരാകട്ടെ വാടക വീടുകളില്‍ ഉയര്‍ന്ന വാടക നല്‍കി താമസിക്കുന്നതുമൂലം കടക്കെണിയിലുമാണ്. തെരഞ്ഞെടുപ്പു കാല ത്ത് വോട്ടു ചോദിച്ച് മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ എത്തുന്ന ഇടതു- വലതു മുന്നണികള്‍ക്കെതിരെ കടുത്ത പ്രതിഷേധമാണുയരുന്നത്. കഴിഞ്ഞദിവസം അമ്പലപ്പുഴ കെ.കെ.കുഞ്ചുപിള്ള സ്‌കൂളില്‍ കഴിയുന്ന മത്സ്യത്തൊഴിലാളി കുടുംബത്തെ ഒഴിവാക്കാന്‍ വൈദ്യുതി ബന്ധം വരെ വിച്ഛേദിച്ചു. ഇതിനെ ചോദ്യം ചെയ്യാന്‍ ഇരുമുന്നണികളും തയ്യാറായില്ല എന്നാക്ഷേപവും ശക്തമായിരിക്കുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മനുസ്മൃതി നോക്കി സ്വാമിമാർ പറയുമ്പോൾ ഇനി വർഗീയതയെന്ന് പറഞ്ഞ് നിലവിളിക്കരുത് : ഓണം താത്തക്കുട്ടികൾ വിജയിപ്പിക്കുന്നതിന്റെ കാരണം ഇപ്പ പിടി കിട്ടിയോ

India

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

Kerala

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

India

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

Kerala

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.