Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

നിരവധി മാല മോഷണക്കേസുകളിലെ പ്രതികള്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2015, 09:38 pm IST
inThiruvananthapuram

തിരുവനന്തപുരം: വര്‍ക്കല, ആറ്റിങ്ങല്‍ സ്റ്റേഷന്‍ പരിധികളില്‍ അതിരാവിലെ ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന സ്ത്രീകളില്‍നിന്ന് സ്വര്‍ണമാല കവരുന്ന രണ്ടംഗ സംഘം പോലീസ് പിടിയിലായി. റൂറല്‍ എസ്പി ഷെഫിന്‍ അഹമ്മദിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വര്‍ക്കല പോലീസും എസ്പിയുടെ ഷാഡോ ടീമും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്. കടക്കാവൂര്‍ കായിക്കര മാമ്പള്ളി നെല്ലിടയാന്‍ വീട്ടില്‍ സജു (37), അഞ്ചുതെങ്ങ് പുതുവല്‍ പുരയിടം വീട്ടില്‍ വിനോദ് (28) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ സംഘം ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, വര്‍ക്കല പ്രദേശത്തുനിന്നും 15 ഓളം സ്ത്രീകളുടെ മാല പൊട്ടിക്കുകയും ബൈക്കുകള്‍ മോഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

രാവിലെ ഓടാനായി ഇറങ്ങുന്നവരെപ്പോലെ ട്രാക്ക് സ്യൂട്ട് ധരിച്ച് വ്യായാമം ചെയ്യുന്നതായി നടിച്ച് സ്ത്രീകള്‍ അടുത്തെത്തുമ്പോള്‍ അവരുടെ മാല പൊട്ടിച്ച് ബൈക്കില്‍ കയറി രക്ഷപ്പെടുകയാണ് ഇവരുടെ പതിവ്. വ്യക്തമായി സ്ഥലത്തെയും അവിടുത്തെ ആളുകളെയും മാലപൊട്ടിക്കേണ്ടവരെയും കുറിച്ചുള്ള വിവരങ്ങള്‍ ഇവര്‍ക്ക് നല്‍കുന്നതിനായി ഒരു സ്ത്രീയും പുരുഷനും അടങ്ങുന്ന സംഘം കാറില്‍ സഞ്ചരിച്ചിരുന്നു എന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവര്‍ നല്‍കുന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മാല പൊട്ടിക്കല്‍ നടന്നിരുന്നത്. സ്ത്രീകള്‍ സഞ്ചരിക്കുന്ന തരത്തിലുള്ള ഇരുചക്ര വാഹനങ്ങളിലായിരുന്നു പ്രതികള്‍ മാല പൊട്ടിക്കല്‍ നടത്തിയിരുന്നത്. ആറ്റിങ്ങല്‍ കൊല്ലമ്പുഴ ഭാഗത്തുനിന്ന് മോഷ്ടിച്ചെടുത്ത ഹോണ്ടാ ആക്ടീവ സ്‌കൂട്ടറില്‍ വ്യാജനമ്പര്‍ പതിച്ച് വര്‍ക്കല ജനാര്‍ദ്ദനസ്വാമി ക്ഷേത്രത്തില്‍നിന്ന് ഉള്‍പ്പെടെ തുടര്‍ച്ചയായി ഒരുദിവസം 4 മാലകള്‍ പൊട്ടിച്ചതും ഇവരായിരുന്നു.

വര്‍ക്കല എസ്എന്‍ കോളേജിനടുത്ത് ശ്രീനിവാസപുരം ചിത്തിരയില്‍ സരോജത്തിന്റെ അഞ്ചരപവന്റെ മാല പൊട്ടിച്ചെടുത്തെങ്കിലും സ്ത്രീകളുടെ ചെറുത്തുനില്‍പ്പിനെത്തുടര്‍ന്ന് മാല ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടു. ആറ്റിങ്ങല്‍ കൊല്ലമ്പുഴ തോപ്പില്‍ വീട്ടില്‍ അനീഷ് കുറുപ്പിന്റെ ഹോണ്ടാ ആക്ടീവാ മോഷ്ടിച്ചതും ഈ സംഘമാണ്. ചിറയിന്‍കീഴ് ശാര്‍ക്കര ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തുന്നവരില്‍ നിന്ന് മാല പൊട്ടിച്ചതും ആറ്റിങ്ങല്‍ ഭാഗത്തുനിന്ന് മാല പൊട്ടിച്ചതും ഇതേ സംഘമാണെന്ന് തെളിഞ്ഞിട്ടുണ്ട്. മാല പൊട്ടിക്കുന്നതിന് വിവരങ്ങള്‍ എത്തിച്ചിരുന്നവര്‍ സഞ്ചരിച്ചിരുന്ന കാറും ആറ്റിങ്ങലില്‍ നിന്ന് മോഷ്ടിച്ച സ്‌കൂട്ടറും ഇവരുടേതായ മാല പൊട്ടിക്കുന്നതിന് ഉപയോഗിച്ചിരുന്ന മറ്റൊരു സ്‌കൂട്ടറും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

റൂറല്‍ എസ്പി ഷെഫിന്‍ അഹമ്മദ്, ആറ്റിങ്ങല്‍ ഡിവൈഎസ്പി പ്രതാപന്‍ നായര്‍, ഷാഡോ ഡിവൈഎസ്പി സുല്‍ഫിക്കര്‍, വര്‍ക്കല സിഐ ബി. വിനോദ്, എസ്‌ഐ ജെ.എസ്. പ്രവീണ്‍, എസ്പിയുടെ ഷാഡോ ടീം അംഗങ്ങളും മറ്റു പോലീസ് ഉദേ്യാഗസ്ഥരുമാണ് പ്രതികളെ പിടികൂടിയത്. കാറില്‍ സഞ്ചരിച്ചിരുന്ന സംഘത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അവര്‍ ഉടനെ പിടിയിലാകുമെന്നും റൂറല്‍ എസ്പി അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

India

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

India

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

Kerala

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

World

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പുതിയ വാര്‍ത്തകള്‍

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.