Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സ്‌കൂട്ടറിലെത്തി വീട്ടമ്മയുടെ മാല പിടിച്ചുപറിച്ച രണ്ടുപേര്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2015, 09:16 pm IST
in Thiruvananthapuram

മലയിന്‍കീഴ്: സ്‌കൂട്ടറിലെത്തിയ രണ്ടംഗസംഘം കാല്‍നടയാത്രക്കാരിയായ വീട്ടമ്മയുടെ സ്വര്‍ണമാല പിടിച്ചപറിച്ചു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പിന്തുടര്‍ന്ന് മോഷ്ടാക്കളെ തൊണ്ടി സഹിതം പൊക്കി പോലീസില്‍ ഏല്‍പ്പിച്ചു. കഴിഞ്ഞദിവസം വൈകിട്ട് മലയിന്‍കീഴ് ഊരൂട്ടമ്പലം റോഡില്‍ ഊറ്റുപാറ ബൈബിള്‍ കോളജിന് സമീപമാണ് സംഭവം. മലയിന്‍കീഴ് അമ്പാടി നഗറില്‍ ശിവശക്തി വീട്ടില്‍ ജയന്തി(44)യുടെ 22ഗ്രാം വരുന്ന താലിമാല വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ എതിരെ സ്‌കൂട്ടറിലെത്തിയ സംഘം പൊട്ടിച്ചെടുക്കുകയായിരുന്നു. പിന്‍സീറ്റില്‍ ഇരുന്നയാളാണ് മാലപൊട്ടിച്ചത്. തുടര്‍ന്ന് ജയന്തിയുടെ നിലവിളകേട്ട് അതുവഴി പോയ നാട്ടുകാര്‍ സ്‌കൂട്ടറിനെ പിന്‍തുടര്‍ന്നു. മലയിന്‍കീഴ് ജംഗ്ഷനില്‍ തടഞ്ഞു നിര്‍ത്തി മോഷ്ടാക്കളെ പിടികൂടി. കയ്യില്‍ ഉണ്ടായിരുന്ന കത്തിയും ഹെല്‍മറ്റും ഉപയോഗിച്ച് ഭീകരാന്തീക്ഷം സൃഷ്ടിച്ച് മോഷ്ടാക്കള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ വിട്ടില്ല. മാറനല്ലൂര്‍ അഴകം നെല്ലിക്കാട് ചിറതലയ്‌ക്കല്‍ വീട്ടില്‍ വിജി എന്ന വിജയകാന്ത്(27), തിരുമല പുന്നയ്‌ക്കാമുകള്‍ സബ്‌സ്‌റ്റേഷനു സമീപം വാടകയ്‌ക്ക് താമസിക്കുന്ന ഷിബു സൈമണ്‍(31) എന്നിവരെയാണ് മലയിന്‍കീഴ് പൊലീസിന് കൈമാറിയത്. ഇവര്‍ ഉപയോഗിച്ചിരുന്ന സ്‌കൂട്ടറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇതിന്റെ നമ്പര്‍ വ്യാജമാണെന്ന് പോലീസ് കണ്ടെത്തി. മുളക് പൊടി, കത്തി തുടങ്ങി വന്‍ സന്നാഹങ്ങളുമായാണ് പ്രതികള്‍ മാലപിടിച്ചു പറിക്കാന്‍ ഇറങ്ങി തിരിച്ചത്. കാട്ടാക്കട, മാറനല്ലൂര്‍, കിള്ളി തുടങ്ങിയ പ്രദേശങ്ങളില്‍ കാല്‍നടയാത്രക്കാരായ വീട്ടമ്മമാരുടെ മാലപിടിച്ചുപറിക്കാന്‍ പ്രതികള്‍ മുമ്പും ശ്രമം നടത്തിയിട്ടുണ്ട്. ഇതില്‍ കാട്ടാക്കടയില്‍ ആക്രമണത്തിന് ഇരയായ വീട്ടമ്മയ്‌ക്ക് സാരമായ പരുക്കേറ്റിരുന്നു. വിജയകാന്ത് നിരവധി പിടിച്ചു പറിക്കേസുകളില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇരുപതോളം കേസുകള്‍ പ്രതികളുടെ പേരില്‍ നിരവധി സ്റ്റേഷനുകളില്‍ നിലവിലുണ്ടെന്ന് മലയിന്‍കീഴ് എസ്‌ഐ ഷൈന്‍കുമാര്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി:മുഹമ്മദ് ഹനീഷിനെതിരായ കോടതിയലക്ഷ്യ നടപടികള്‍ തുടരാം

അനുയായികള്‍ തോളിലേറ്റി കോക്രോച്ച് ജനതാപാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയെ കൊണ്ടുപോകുന്നതിനിടയില്‍ ഒരു സംഘം യുവാക്കള്‍ മര്‍ദ്ദിക്കുന്നു
India

കോക്രോച്ച് ജനതാപാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്കെയെ ഒരു സംഘം യുവാക്കള്‍ തല്ലി; സംഭവം ജയ് പൂരിലെ പ്രകടനത്തിനിടയില്‍ (വീഡിയോ)

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

Kerala

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് ഒളിവില്‍

Kerala

രമേശ് ചെന്നിത്തലയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കഞ്ചാവ് കേസിലെ പ്രതിയുടെ സഹോദരനെ നിയമിച്ചെന്ന് വി കെ സനോജ് എം എല്‍ എ

പുതിയ വാര്‍ത്തകള്‍

ജൂണ്‍ 15ന് ചന്ദ്രനെ കാണാന്‍ തയ്യാറായോ? ഈ രാശിക്കാരെ കാത്തിരിക്കുന്നത് ഈ ഭാഗ്യങ്ങള്‍

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി

ടാറ്റ ഐ ഫോണ്‍ ഫാക്ടറിയില്‍ രണ്ട് വര്‍ഷം മുന്‍പുണ്ടായ തീപ്പിടിത്തം (വലത്ത്) കര്‍ണ്ണാടകയിലെ ഹൊസൂരിലുള്ള ടാറ്റയുടെ ഐ ഫോണ്‍ ഫാക്ടറി (ഇടത്ത്)

ടാറ്റയുടെ ബെംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറിയെ തകര്‍ക്കാന്‍ നീക്കമോ? ഭൂഗര്‍ഭ ജലം മലിനമാക്കിയെന്ന് തമിഴ്നാട്; ഐ ഫോണ്‍ ഫാക്ടറിയെ വിട്ടൊഴിയാതെ പ്രശ്നങ്ങള്‍

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.