Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പാര്‍ട്ടിയും കൗണ്‍സിലറും തമ്മില്‍ ശീതസമരം; വലിയവിള വാര്‍ഡില്‍ വികസനം വഴിമുട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2015, 11:14 pm IST
in Thiruvananthapuram

വലിയവിള: പാര്‍ട്ടിയും കൗണ്‍സിലറും തമ്മില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി തുടര്‍ന്നുവന്ന ശീതസമരം മൂലം വലിയവിള വാര്‍ഡില്‍ വികസനം വഴിമുട്ടി. എടുത്തുപറയാവുന്ന ഒരു വികസന പദ്ധതിയും വലിയവിളയില്‍ നടപ്പിലാക്കാന്‍ സിപിഎം പ്രതിനിധിയായ കൗണ്‍സിലര്‍ക്ക് സാധിച്ചില്ല. കഴിഞ്ഞ മൂന്നുതവണയായി സിപിഎം പ്രതിനിധിയാണ് വലിയവിള വാര്‍ഡില്‍ ഭരണം കയ്യാളുന്നത്.

വലിയവിള വാര്‍ഡിലെ മിക്ക റോഡുകളും പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിട്ടുണ്ട്. ദേവിനഗര്‍, നല്ലിയൂര്‍ക്കോണം, പുലിയനംപുറം തുടങ്ങിയ പ്രദേശങ്ങളിലെ റോഡുകളില്‍ കാല്‍നടയാത്രപോലും ദുസ്സഹമായി. വലിയവിളയില്‍ നിന്ന് ശാസ്തമംഗലം വഴി നഗരത്തിലേക്ക് പോകാന്‍ കെഎസ്ആര്‍ടിസി ബസുകള്‍ വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇവിടെ വല്ലപ്പോഴും വന്നുപോകുന്ന സ്വകാര്യബസുകളെയാണ് ജനം ആശ്രയിക്കുന്നത്. കഴിഞ്ഞ ഒന്നരപതിറ്റാണ്ടായി തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇടതുപക്ഷം പ്രചാരണ തന്ത്രമാക്കുന്ന വലിയവിളയില്‍ നിന്ന് ശാസ്തമംഗലം വഴിയുള്ള യാത്രാക്ലേശം പരിഹരിക്കല്‍ എങ്ങുമെത്തിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

വലിയവിള വാര്‍ഡില്‍ ആകെയുള്ള മുത്തശ്ശി സ്‌കൂളാണ് സര്‍ക്കാര്‍ യുപി സ്‌കൂള്‍. നിരവധി വികസനപദ്ധതികളാണ് ഈ സ്‌കൂളിനുവേണ്ടി പ്രഖ്യാപിക്കുന്നതെങ്കിലും കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇവിടെ കാര്യമായി ഒന്നും ചെയ്യാന്‍ കൗണ്‍സിലര്‍ക്ക് കഴിഞ്ഞില്ല. തലമുറകള്‍ക്ക് അക്ഷരമധുരം പകര്‍ന്ന ഈ സരസ്വതി ക്ഷേത്രത്തെ ഹൈസ്‌കൂളായി ഉയര്‍ത്തണമെന്നത് നാട്ടുകാരുടെ ഏറ്റവും വലിയ സ്വപ്‌നമാണ്. ഇതിനായി വാര്‍ഡ് കൗണ്‍സിലര്‍ക്ക് പലതവണ നിവേദനം നല്‍കിയെങ്കിലും ഫലമുണ്ടായില്ല.

റോഡുകളുടെ വശങ്ങളില്‍ പരമ്പരാഗതമായി നിലനിന്നിരുന്ന ഓടകള്‍ നവീകരിക്കുവാന്‍ തയ്യാറായില്ല. ഇതുമൂലം മാസങ്ങള്‍ക്ക് മുമ്പ് ഉണ്ടായ ശക്തമായ മഴയില്‍ ദേവിനഗര്‍, മൈത്രിനഗര്‍ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. നിരവധി വീടുകളാണ് ഈ മേഖലയില്‍ വെള്ളപ്പൊക്കം മൂലം തകര്‍ന്നത്. തകര്‍ന്നുവീണ വീടുകളുടെ കണക്കെടുപ്പില്‍ നടപടി ഒതുങ്ങിയതല്ലാതെ വെള്ളപ്പൊക്ക നിവാരണത്തിന് ഓടകള്‍ വൃത്തിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.

നഗരസഭയുടെ അതിര്‍ത്തി പ്രദേശത്തു കിടക്കുന്ന വലിയവിള വാര്‍ഡ് വികസനം എത്തിനോക്കാത്ത പ്രദേശമായി അധഃപതിച്ചിരിക്കുന്നു. തെരുവ് വിളക്കുകള്‍ കത്താത്ത, സഞ്ചാരയോഗ്യമായ റോഡുകളില്ലാത്ത, മാലിന്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാത്ത വാര്‍ഡാണിത്. ജനങ്ങള്‍ക്ക് അറിവിന്റെ, വായനയുടെ മധുരം പകരാന്‍ മണ്‍മറഞ്ഞ അക്ഷര സ്‌നേഹികള്‍ സ്ഥാപിച്ച വലിയവിളയിലെ ഗ്രാമ വിലാസ ഗ്രന്ഥശാല ഇന്ന് സിപിഎം പാര്‍ട്ടി ഓഫീസായി മാറ്റപ്പെട്ടിരിക്കുന്നു. ഇവിടെ തെരഞ്ഞെടുപ്പോ അംഗത്വം നല്‍കലോ ഇല്ല. പൂര്‍ണ്ണമായും പാര്‍ട്ടി നിയന്ത്രണത്തില്‍ തകര്‍ച്ച നേരിടുകയാണ് ഗ്രന്ഥശാല. ഇടതു ഭരണത്തില്‍ വീര്‍പ്പുമുട്ടുകയാണ് വലിയവിള വാര്‍ഡും ഈ ഗ്രന്ഥശാലയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

കോമൺവെൽത്ത് ഗെയിംസ്: മലയാളി താരങ്ങളായ ശ്രീശങ്കറിനെയും ബാസിലിനെയും അഭിനന്ദിച്ച്‌ രാഷ്‌ട്രപതി

Kerala

ലീലാമേനോൻ പുരസ്‌കാരത്തിന് എൻട്രി ക്ഷണിച്ചു

Mollywood

മഹാനടന്‍ ജയന്റെ ജീവിതരേഖയുമായി ബിനോയി തങ്കച്ചന്റെ ‘അജയ്യം’

Kerala

പുനര്‍ജനിയിൽ അന്വേഷണം അവസാനിപ്പിച്ച് സർക്കാർ; മുഖ്യമന്ത്രി സതീശന് വിജിലൻസിന്റെ ക്ലീൻ ചിറ്റ്

Kerala

ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിന് ഇന്ന് രണ്ടാണ്ട്; ഓർമ പുതുക്കി പുത്തുമലയിലെ ‘ഹൃദയഭൂമിയിൽ’ അവർ ഒത്തുകൂടി

പുതിയ വാര്‍ത്തകള്‍

ഉത്തരവാദിത്വം എനിക്ക്; നടപടിയെക്കുറിച്ച് വിശകലനം നടത്തുന്നു: സിആർപിഎഫ് തലവൻ

പ്രതികരണ ശേഷിയുള്ള ജനതയ്‌ക്കേ ശക്തമായ ഭരണകൂടം സൃഷ്ടിക്കാനാകൂ : നിവിൻ പോളി

ഭാരതത്തിലെ ആദ്യത്തെ വന്ദേ ഭാരത് കാർഗോ ട്രെയിൻ കോട്ടയിൽ പരീക്ഷണ ഓട്ടം ആരംഭിച്ചു; വേഗത മണിക്കൂറിൽ 145 കിലോമീറ്റർ

ലോകകപ്പ് ഫൈനലിലെ ആക്രമണം, വില്ലന്‍ പരിവേഷം; എന്‍സോയെ റയലിനും വേണ്ട!

റോഡ്രിയും മാഡ്രിഡിലേക്ക്

വൈഭവ് സൂര്യവംശി കുതിക്കുകയാണ്… ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ വന്‍ നേട്ടം

രാജ്യത്തിന് അഭിമാനമായി മലയാളി ലോങ് ജമ്പ് താരം; കോമൺവെൽത്ത് ഗെയിംസിൽ വെള്ളി, സ്വർണം കൈവിട്ടത് വെറും ആറ് സെന്റിമീറ്ററിൽ

കാട്ടുപോത്ത് ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

കോമണ്‍വെത്ത് ഗെയിംസ് 2026: നീരജ് ചോപ്ര ഇന്നിറങ്ങും; മത്സരം ഉച്ചയ്‌ക്ക് 2.25ന്

ഐസ്ക്രീം വില്പന നടത്തുന്ന യുവാവിനൊപ്പം 12 കാരി നാടുവിട്ട സംഭവം, യുവാവിനെതിരെ പോക്സോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.