ക്യോട്ടോ: സിറിയയിലെ ഐസ് ഭീകരരെ ആക്രമിക്കുന്ന റഷ്യ ഭീകര്‍ക്കുമേല്‍ മാത്രമേ ആക്രമണം നടത്താവൂ എന്ന് ഫ്രഞ്ച് പ്രധാനമന്ത്രി മാന്വല്‍ വാള്‍സ്. മുമ്പ് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹൊലാണ്ടെയും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ജപ്പാന്‍ സന്ദര്‍ശനത്തിനിടെയാണ് പ്രധാനമന്ത്രി വാള്‍സ് മാധ്യമങ്ങളോട് അഭിപ്രായം പങ്കുവെച്ചത്.
സിറിയയില്‍ ഇസ്ലാമിക രാജ്യവാദികളായ ഭീകരര്‍ക്കെതിരേ വ്യോമാക്രമണം ഉള്‍പ്പെടെ നടത്തുന്ന റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിനെ പ്രശംസിച്ചു. എന്നാല്‍, ഈ ആക്രമണം സാധാരണ ജനങ്ങള്‍ക്കുമേല്‍ ആകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ വേണമെന്ന് വാള്‍സ് പറഞ്ഞു.















