റിയാദ്: മക്കയിലെ മിനായില്‍ ഹജ്ജ് കര്‍മത്തിനിടെ ഉണ്ടായ ദുരന്തത്തില്‍ മരിച്ച ഇറാന്‍ സ്വദേശികളുടെ എണ്ണം 464 ആയി. കാണാതായ ഇറാന്‍ സ്വദേശികളെല്ലാവരും മരിച്ചിരിക്കാമെന്നാണു കരുതുന്നതെന്നും ഇറാന്‍ അധികൃതര്‍ പറഞ്ഞു.
ദുരന്തത്തില്‍ 769 പേര്‍ മരിച്ചതായാണ് സൗദി അധികൃതര്‍ പറയുന്നത്. എന്നാല്‍, മരണസഖ്യ 1000 കവിഞ്ഞിരിക്കാമെന്നാണു കരുതുന്നതെന്നും ഇറാന്‍ അധികൃതര്‍ പറയുന്നു. അപകടത്തില്‍ 934 പേര്‍ക്കാണു പരിക്കേറ്റത്.















