കോട്ടയം: നട്ടാശ്ശേരി വേമ്പിന്‍കുളങ്ങര ശ്രീമഹാവിഷ്ണുക്ഷേത്രത്തില്‍ ഇന്ന് കരക്കാര് തിരുവോണമുണ്ണാനെത്തും. തലമുറകളായി ഇവിടെ നടക്കുന്ന ആചാരമാണിത്.തിരുവോണമുണ്ണാന്‍ മാത്രമല്ല അത്തം നാള് മുതല്‍ ആചാരാനുഷ്ഠാനത്തോടെ പൂക്കളമൊരുക്കുന്നതും ക്ഷേത്രമുറ്റത്തുതന്നെ.പറമ്പുകളില്‍ നിന്നും പാടങ്ങളില്‍ നിന്നും സംഭരിക്കുന്ന നാട്ടുപൂക്കള്കൊണ്ടാണ്് പൂക്കളം തീര്‍ക്കുന്നത്. പൂക്കളമൊരുക്കാന് മുത്തശ്ശിമാര്‍ മുതല്‍ കൊച്ചുകുട്ടികള്‍ വരെ ക്ഷേത്രത്തിലെത്തും.
കേരളത്തിലെ ഭവനങ്ങളില്‍ അത്തം മുതല്‍ ഉത്രാടം വരെ പൂക്കളം തീര്‍ത്ത് തിരുവോണനാളില്‍ തുമ്പക്കുടം കൊണ്ട് പൂജ ചെയ്ത് പൂമാറ്റുന്ന ചടങ്ങ് നടക്കാറുണ്ട്. എന്നാല്‍ നട്ടാശ്ശേരിക്കാര് തങ്ങളുടെ ക്ഷേത്രമുറ്റത്തൊത്തുകൂടി ഭഗവാന്റെ തിരുമുറ്റത്ത് ചാണകം മെഴുകി അവിടെ തിരുവോണനാളില്‍ പൂവട നിവേദിച്ച് പൂമാറ്റും. തുടര്‍ന്ന് എല്ലാവരും കൂടി സദ്യയൊരുക്കും.
ഇന്ന് വെളുപ്പിന് മൂന്നിന് ക്ഷേത്ര നടതുറന്ന് ചടങ്ങുകള്‍ ആരംഭിക്കും. കലാശാഭിഷേകവും വിശേഷാല്‍ പൂജകളും നടക്കും.
തന്ത്രി കടിയക്കോല്‍ കൃഷ്ണന് നമ്പൂതിരി കാര്‍മ്മികത്വം വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: