ചങ്ങനാശ്ശേരി: വടക്കേക്കര വള്ളത്തോള്‍ ലൈബ്രറി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം 28ന് രാവിലെ 9.30ന് ലൈബ്രറി അങ്കണത്തില്‍ നടക്കും. സി.എഫ് തോമസ് എംഎല്‍എ ശിലാസ്ഥാപനം നിര്‍വ്വഹിക്കും. മാടപ്പള്ളിപഞ്ചായത്ത് പ്രസിഡന്റ് ബിജിമൂലയില്‍, വൈസ് പ്രസിഡന്റ് ശ്യാമള പൊന്നപ്പന്‍, വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ലാലിമ്മ ടോമി എന്നിവര്‍ അവാര്‍ഡുകള്‍ നല്‍കും. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ സുധാകുര്യന്‍ മുഖ്യപ്രഭാഷണം നടത്തും.ലൈബ്രറി പ്രസിഡന്റ് വര്‍ഗ്ഗീസ് ആന്റണി അദ്ധ്യക്ഷതവഹിക്കും. സി.സനല്‍കുമാര്‍, രാഖി കലേഷ്, ആര്‍.തങ്കമണി, പ്രസന്നകുമാര്‍ കുന്നുംപുറം, കെ.ആര്‍. പ്രകാശ്, ഇ.എന്‍.വാസു, ഷാജി ആന്റണി, കെ.ആര്‍.ഷാജി, പി.ബി.രാജേഷ്, കെ.കെ.കുട്ടപ്പന്‍, ടി.കെ.അനില്‍കുമാര്‍, കെ.ടി.ജോസഫ്, ജിന്‍സന്‍ മാത്യു, തോമസ് ടി മൂലയില്‍ എന്നിവര്‍ പ്രസംഗിക്കും. കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ് ടൂ പരീക്ഷകളിലെ വിജയികള്‍ക്ക് യോഗത്തില്‍ ഉപഹാരങ്ങള്‍ നല്‍കും.
















