പൂഞ്ഞാര്‍: പനച്ചിപ്പാറ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രാങ്കണത്തില്‍ നടക്കുന്ന ആര്‍എസ്എസ് ബാലശാഖയ്‌ക്കുനേരെ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് സണ്ണി കടപ്ലാക്കലിന്റെ നേതൃത്വത്തില്‍ യാതൊരു പ്രകോപനവുമില്ലാതെ ആക്രമണം. ശാഖ നടന്നുകൊണ്ടിരിക്കെ കുട്ടികളെ ആക്രമിക്കുകയും ധ്വജസ്തംഭം നശിപ്പിക്കുകയും ചെയ്തു. ഏതാനും പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ കുട്ടികളെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഇയാള്‍ താലൂക്ക് സംഘകാര്യാലയത്തില്‍ കയറി ഭീഷണി മുഴക്കുകയും ചെയ്തു.
















