ഞാന്‍ നരേന്ദ്ര മോദി എന്ന പ്രധാനമന്ത്രിയെ അങ്ങേയറ്റം വിശ്വസിക്കുന്നു, ബഹുമാനിക്കുന്നു. അദ്ദേഹം ഒരു മികച്ച നേതാവാണ്. അദ്ദേഹം ഭരണത്തില്‍ കയറിയശേഷം വളരെ നല്ല മാറ്റങ്ങള്‍ക്ക് ഭാരതം സാക്ഷ്യം വഹിക്കുകയാണ്. അത് വളരെ ചുരുങ്ങിയ സമയം കൊണ്ടാണ്. ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം കിട്ടിയ കാലം മുതലേ തെറ്റായ കൈകളില്‍ ഒതുങ്ങിയ ഇന്ത്യന്‍ ഭരണം നല്ല രീതിയില്‍ എത്തിക്കാനും സമഗ്ര മേഖലയിലും പുരോഗതി ഉണ്ടാകാനും ഒരുപാട് സമയം വേണ്ടിവരും.
തുടക്കത്തില്‍ തന്നെ അദ്ദേഹത്തെ തങ്ങളുടെ പ്രതീക്ഷക്കൊത്തു വരുന്നില്ല എന്ന് പറഞ്ഞു വിമര്‍ശിക്കുന്നത് ശരിയല്ല. മാറ്റം ഉണ്ടാകും. എന്റെ അഭിപ്രായത്തില്‍ ഇപ്പോഴാണ് ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചത്. ഇനി ഒന്നില്‍നിന്ന് തുടങ്ങി എല്ലാം വൃത്തിയാക്കണം. ഇപ്പോഴും ഒരു കാര്യത്തില്‍ നമ്മള്‍ സ്വതന്ത്രര്‍ അല്ല.
ബിട്ടിഷ് ആശ്രയം ഇപ്പോഴും വേണ്ടിവരുന്ന ഒരു മേഖല ഭാരതത്തിലുണ്ട് . ഇവിടെ പഠിച്ച നേഴ്‌സുമാര്‍ക്കും മറ്റു പ്രൊഫെഷണല്‍സിനും ഒരു യൂറോപ്യന്‍ രാജ്യത്തുപോയി ജോലി ചെയ്യണം എങ്കില്‍ ബ്രിട്ടീഷ് സീല്‍ വേണം, അവരുടെ അംഗീകാരം വേണം.ഇതിനൊക്കെ മാറ്റം ഉണ്ടാവും. ഉണ്ടാവണം. അത് അഴിമതി കൂട്ടമായ , രാജ്യസ്‌നേഹം ഇല്ലാത്ത സ്വാര്‍ത്ഥരായ കോണ്‍ഗ്രസുകാരെക്കൊണ്ട് പറ്റില്ല.
അങ്ങനെയുള്ള പല കാര്യങ്ങള്‍ ഭാരതീയര്‍ക്ക് ശീലമായിപ്പോയി. യുഎന്നോ . യൂറോപ്യന്‍ യുണിയന്‍ പോലുള്ള സംഘടനകളുമായിട്ടുളള ചര്‍ച്ച വഴി അത് പരിഹരിക്കപ്പെടാം. അത് ഒരു വികസനവിപ്ലവം തന്നെ ആയിത്തീരും. ഭാരതീയര്‍ ഏതുരാജ്യത്തും സുഖമായി ജോലി ചെയ്യും. അങ്ങനെ പ്രതീക്ഷിക്കന്‍ എനിക്ക് നരേന്ദ്ര മോദിയെ അല്ലാതെ മറ്റാരും ഒരു ആശ്രയമായി കാണാന്‍ സാധിക്കുന്നില്ല.
















