Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ആ മഹാനുഭാവന്‍ ഒപ്പുവെച്ചിരുന്നെങ്കിലോ!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2015, 09:18 pm IST
inVicharam

ആര്‍എസ്എസ്, നരേന്ദ്രമോദി, ബിജെപി. ദിനോസറിന്റെ അവസ്ഥയിലേക്ക് അതിശീഘ്രം നീങ്ങിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസും സിംഹവാലന്‍ കുരങ്ങിന്റെ പിന്‍മുറക്കാരായ കമ്മ്യൂണിസ്റ്റുകളും അസ്ഥിത്വം തേടി അലയുന്ന മറ്റു ബോണ്‍സായി പാര്‍ട്ടികളും സുരാപാനം നടത്തിയ മര്‍ക്കടത്തിന്റെ അവസ്ഥയിലാവും മേല്‍കൊടുത്തിരിക്കുന്ന പേരുകള്‍ കേട്ടാല്‍. വിദേശീയമായതെന്തും ഇവര്‍ക്ക് പത്ഥ്യമാണ്, തദ്ദേശീയമായത് അമേദ്ധ്യവും. ഇസ്രായേല്‍ ബോംബിങ്ങില്‍ സിറിയയില്‍ ആരെങ്കിലും കൊല്ലപ്പെട്ടാല്‍ ഇവര്‍ക്ക് സഹിക്കില്ല. ലോകത്തിന്റെ എങ്ങാണ്ടൊരു കോണില്‍ ആരെങ്കിലും പ്രവാചകനെ നിന്ദിച്ചെന്നു കേട്ടാല്‍ സഭാതലം ഇളക്കിമറിക്കും. സഭാ നടപടികള്‍ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യപ്പെട്ടാല്‍ മാത്രമേ മനസ്സു ശാന്തമാകൂ. സരസ്വതി ദേവി സിംഹവുമായി വേഴ്ച നടത്തുന്നതായി ചിത്രം വരച്ച ചിത്രകാരന് ഭാരതരത്‌നം കൊടുക്കുന്നതില്‍ ആര്‍ക്കും പരാതിയില്ല. അമൃതാനന്ദമയീ മഠം വേശ്യാലയമാണെന്ന് ആക്ഷേപിച്ച ആസ്‌ട്രേലിയക്കാരിക്ക് ജ്ഞാനപീഠം കൊടുത്താല്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അംഗീകാരം. ഇതിനെതിരെ ആരെങ്കിലും വാതുറന്നാല്‍ അവന്‍ വര്‍ഗീയവാദി, ആവിഷ്‌കാര സ്വാതന്ത്ര്യ ധ്വംസകന്‍. ദുഷ്ടധീത്വമേ, സ്വാര്‍ത്ഥപരത്വമേ, നിങ്ങളുടെ അന്ത്യം അരികെ, അരികെ, അരികെ.

പാര്‍ലമെന്റു സമ്മേളനം തുടങ്ങിയാല്‍ കോണ്‍ഗ്രസിന് എവിടെനിന്നെങ്കിലുമൊരു എല്ലിന്‍ കഷണം കിട്ടും. പിന്നെ പ്രതിപക്ഷം മുഴുവന്‍ അതുവച്ചുകൊണ്ടു കടിപിടി കൂടും. അങ്ങനെ കാട്ടിയ ഏറ്റവും പുതിയ സാധനമാണ് മദര്‍ തെരേസയെപ്പറ്റി മോഹന്‍ഭാഗവത് നടത്തിയ പ്രസ്താവന. അതിന്റെ പേരില്‍ സഭകളില്‍ അലമുറയിട്ടു തളര്‍ന്ന ഭാരത ഭാഗ്യഹന്താക്കള്‍ക്കുവേണ്ടിയാണീ ലേഖനം.

വത്തിക്കാന്റെ ലാഭക്കച്ചവടങ്ങളിലൊന്നാണ് ‘വിശുദ്ധപദവിയി’ലേയ്‌ക്കുയര്‍ത്തല്‍. ഒരുപാടു പണം വത്തിക്കാനിലേക്കൊഴുകിയാലേ ഒരു വിശുദ്ധനുണ്ടാവൂ എന്ന് ക്രിസ്ത്യാനികള്‍ തന്നെ സാക്ഷ്യം പറയുന്നു. അതിനുള്ള അടിസ്ഥാന യോഗ്യത രോഗശാന്തിയാണ്. അത് വെറും രോഗശാന്തിയല്ല, അത്ഭുതരോഗ ശാന്തിയാണ്. ഏവുപ്രാസ്യമ്മയുടെ കബറിടത്തില്‍ പ്രാര്‍ത്ഥിച്ച ഒരു കുട്ടിയുടെ കോങ്കണ്ണു മാറിപോലും. അതാണ് അവരെ വിശുദ്ധരാക്കിയത്. തെരേസയെ വിശുദ്ധയാക്കിയ സംഭവം താഴെ കൊടുക്കുന്നു.

പശ്ചിമബംഗാളിലെ തെക്കന്‍ ജിനാപ്പൂര്‍ ജില്ലയിലെ മോണിക്ക ബര്‍സ എന്ന യുവതിയുടെ അണ്ഡാശയത്തില്‍ ഒരു ട്യൂമര്‍ ഉണ്ടായി. മദര്‍ തെരേസയുടെ പ്രത്യേക പ്രാര്‍ത്ഥനയാലും അനുഗ്രഹത്താലും അതു ഭേദമായി എന്ന് പള്ളി അധികാരികള്‍ റിപ്പോര്‍ട്ടുകൊടുത്തു. അത്ഭുതരോഗശാന്തിയ്‌ക്ക് കാരണക്കാരിയായ അവര്‍ വിശുദ്ധപദവിക്കര്‍ഹത നേടി.

ബംഗാള്‍ ആരോഗ്യമന്ത്രിയായിരുന്ന സൂര്യകാന്ത് മിശ്ര ഇതിനെ അസംബന്ധം എന്നു പുച്ഛിച്ചു. മോണിക്കയെ ചികിത്സിച്ച ഡോ.തരുണ്‍ ബിശ്വാസ് പറഞ്ഞു, ”ക്ഷയരോഗബാധയെ തുടര്‍ന്നാണ് ട്യൂമര്‍ ഉണ്ടായത്. നിരവധി പരിശോധനകള്‍ക്കുശേഷമാണ് ഇതുകണ്ടെത്താനായത്. ക്ഷയത്തിന് ഒമ്പതുമാസത്തെ തുടര്‍ചികിത്സ വേണ്ടിവന്നു ഇതുഭേദമാകാന്‍, ഇതില്‍ അത്ഭുതമുണ്ടായിട്ടില്ലെന്ന് ആശുപത്രി രേഖകളുടെ അടിസ്ഥാനത്തില്‍ മന്ത്രി ഉറപ്പിച്ചുപറഞ്ഞു. ബംഗാളിലെ ബേലൂര്‍ഘട്ട് ആശുപത്രിയില്‍ 1998 ലാണ് സംഭവം. പള്ളിക്കാര്‍ പറഞ്ഞതുതന്നെ പറഞ്ഞുകൊണ്ടിരുന്നു. ചികിത്സകള്‍ ഫലിക്കാതെ വന്നപ്പോള്‍ മോണിക്കയുടെ കഴുത്തില്‍ തെരേസയുടെ ഫോട്ടോയുള്ള ലോക്കറ്റ് ധരിപ്പിച്ചു. പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി. ട്യൂമര്‍ അപ്രത്യക്ഷമായി. ഡോക്ടറുടേയും മന്ത്രിയുടേയും അഭിപ്രായങ്ങള്‍ക്ക് ഇന്നുവരെ മറുപടി പറഞ്ഞിട്ടില്ല.

ക്രൈസ്തവസഭകളുടെ ആവിര്‍ഭാവം മുതല്‍ തന്നെ മതപരിവര്‍ത്തനവും തുടങ്ങിയിരിക്കണം. തോമാശ്ലീഹാ വന്നതും അത്ഭുതങ്ങള്‍ കാട്ടി നമ്പൂതിരിമാരെ വരെ മതംമാറ്റിയതും പുതിയ വാര്‍ത്തയൊന്നുമല്ല. ഇക്കാര്യത്തെപ്പറ്റി ഒരറിവും ഇല്ലാത്തവര്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും മാത്രമാണ്. ക്രൈസ്തവസഭ മതംമാറ്റമെന്നു കേള്‍ക്കുന്നതുതന്നെ സംഘപരിവാറിന്റെ ഘര്‍വാപസിയിലൂടെയാണ്. ക്രൈസ്തവരുടെ ശല്യം സഹിക്കാനാവാതെ ചട്ടമ്പിസ്വാമികള്‍ ഗ്രന്ഥരചന നടത്തിയതും ഇക്കൂട്ടര്‍ക്കറിയില്ല.

മതംമാറ്റത്തിന് സഭ തിരഞ്ഞെടുത്ത വഴികള്‍ പലതാണ്. ആതുരസേവനമാണ് തെരേസ തിരഞ്ഞെടുത്തത്. അഗതികളും ആലംബഹീനരുമായവരെ അന്വേഷിച്ചു കണ്ടെത്തി സേവിച്ചു. ഹിന്ദുക്കള്‍ക്കായിരുന്നു മുന്‍ഗണന. അതിനുവേണ്ടി തുടങ്ങിയതാണ് ‘ഉപവിയുടെ സഹോദരിമാര്‍’ എന്ന പ്രസ്ഥാനം. പോള്‍ തേലക്കാടിന്റെ അഭിപ്രായത്തില്‍ കൊല്‍ക്കത്തയുടെ തെരുവില്‍ കിടന്ന് പിഞ്ചുശിശുവിനെ വാരിയെടുത്തു നെഞ്ചോടു ചേര്‍ത്തുകൊണ്ടാണ് തെരേസയുടെ തുടക്കം. പിന്നീട് ഒരുപാടെണ്ണത്തിനെ എടുത്തുവളര്‍ത്തി. ഇത് ആത്മീയമായ പ്രവൃത്തിയാണ്. ആ പ്രവൃത്തിയെ ഘര്‍വാപ്പസിക്കാര്‍ പരിഹസിക്കുന്നത് ശരിയല്ല.

ഇതുപറഞ്ഞ ആളിന്റെ ആത്മീയതയെപ്പറ്റി അറിയണ്ടേ? മുസ്ലിം ഭീകരര്‍ കൈവെട്ടി മാറ്റിയ പ്രൊഫ. ജോസഫിനെ ജോലിയില്‍നിന്നു പിരിച്ചുവിട്ടു. അങ്ങനെ അദ്ദേഹത്തിന്റെ ജീവിതമാര്‍ഗം അടച്ചു. തെണ്ടാന്‍ മനസ്സുവരാതെ നിവൃത്തികേടില്‍ മനംനൊന്ത് അദ്ദേഹത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്തു. ഒടുവില്‍ ‘ഉന്തിന്റെ കൂടെ തൊഴിയും’ എന്ന മട്ടില്‍ കോളജടയ്‌ക്കുന്ന ദിവസം അദ്ദേഹത്തെ പുനര്‍നിയമിച്ചു. അന്നുതന്നെ റിട്ടയര്‍ ചെയ്യുകയും ചെയ്തു. ഈ ക്രൂരപ്രവൃത്തിയിലെ ആത്മീയത അപാരം.

അല്‍ബേനിയയില്‍ സേവിക്കാന്‍ ആരേയും കിട്ടാത്തതുകൊണ്ടാണോ ഇങ്ങോട്ടു വന്നത്? (അവിടെനിന്നു നാടുകടത്തിയതാണെന്ന് കേട്ടിട്ടുണ്ട്). ഭാരതത്തെ സുവിശേഷവല്‍ക്കരിക്കുകയെന്ന പോപ്പിന്റെ പദ്ധതിയുടെ നടത്തിപ്പുകാരി ആയിട്ടാണ് അവര്‍ ഭാരതത്തില്‍ വന്നത്. വൈദേശികമായ എന്തിലും മഹത്വം കാണുന്ന അല്‍പ്പബുദ്ധികള്‍ അവര്‍ക്കു ചുവപ്പു പരവതാനി വിരിച്ചുകൊടുത്തു. അധികാരവും സ്വാധീനവുമുള്ള വലിയവര്‍ അവരുടെ നിര്‍ദ്ദേശങ്ങള്‍ക്കും ഉത്തരവുകള്‍ക്കുമായി കാതോര്‍ത്തുനിന്നു.

ഭാരതത്തിലെ ഹിന്ദുക്കള്‍ അധഃകൃതരെന്ന മുദ്രകുത്തി അവഗണിച്ച ഒരു ജനസമൂഹത്തെ ഗാന്ധിജി ഹരിജന്‍ എന്നുവിളിച്ചു. ഹരിയെന്നത് മഹാവിഷ്ണുവിന്റെ പേരാണ്. അതില്‍ സവര്‍ണത്വം കണ്ടെത്തിയ കോണ്‍ഗ്രസ് അവരെ പട്ടികജാതിയാക്കി. ക്രൈസ്തവസഭ ഇതിനെ മുതലെടുത്തു. സമത്വവും സാഹോദര്യവും വാഗ്ദാനം ചെയ്ത്, സ്വര്‍ഗരാജ്യം തീറെഴുതി തരാം എന്നു പ്രലോഭിപ്പിച്ച് ആ സാധുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു. ദളിത് ക്രിസ്ത്യാനിയെന്ന ഓമനപ്പേരു നല്‍കി. അവരൊക്കെ ഇന്നും സെബാസ്റ്റിയന്‍ പുലയനും മറിയപ്പുലക്കള്ളിയുമായി കഴിയുന്നു. ചതി മനസ്സിലാക്കിയ അവരാണ് ‘ഘര്‍വാപസി’യിലൂടെ തിരിച്ച് സ്വധര്‍മത്തിലേക്ക് പോവുന്നത്. ഇതിനെയാണ് മതപരിവര്‍ത്തനമെന്നു പറഞ്ഞ് പാതിരിമാരും പിണിയാളുകളും ഉറഞ്ഞുതുള്ളുന്നത്. അവരെ പിടിച്ചുനിര്‍ത്തുന്നതിനായി ദളിത് സംവരണം വേണമെന്ന ആവശ്യം ഉന്നയിച്ചു. (നെഹ്‌റു തള്ളിക്കളഞ്ഞതാണിത്)

1995 നവംബര്‍ 18 ന് ദല്‍ഹിയില്‍ സെക്രഡ് ഹാര്‍ട്ട് കത്തീഡ്രലിനു മുന്നില്‍ ഒരു ധര്‍ണ സംഘടിപ്പിച്ചു. നാഷണല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ഓഫ് ഷെഡ്യൂള്‍ഡ് കാസ്റ്റ് ക്രിസ്ത്യന്‍സ് ആയിരുന്നു സംഘാടകര്‍. തെരേസ അതില്‍ പങ്കെടുത്ത് മെഴുകുതിരി കത്തിക്കുകയും പ്രാര്‍ത്ഥനാ ഗാനങ്ങളാലപിക്കുകയും ചെയ്തു. അവരുടെ സഹകരണം ക്രൈസ്തവസഭയുടെ മനോബലമുയര്‍ത്തി. അവരുടെ ഈ കുത്സിത പ്രവര്‍ത്തിയില്‍ വ്യാപകമായ പ്രതിഷേധമുയര്‍ന്നു. 1995 നവംബര്‍ 23 ന് ടൈംസ് ഓഫ് ഇന്ത്യയെഴുതി, ”ദളിത് ക്രിസ്ത്യാനികളുടെ സംവരണാനുകൂല്യത്തിനായി മദര്‍ തെരേസ സമരത്തില്‍ പങ്കെടുത്തതും ധര്‍ണ നടത്തിയതും അവരുടെ ആരാധകരിലും അനുയായികളിലും അമ്പരപ്പുളവാക്കി.”

1995 നവംബര്‍ 25 ന് അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് അവര്‍ ആണയിട്ടു പറഞ്ഞു. അത് സര്‍വമത പ്രാര്‍ത്ഥനയാണെന്നാണ് തന്നോടുപറഞ്ഞതെന്നും തട്ടിവിട്ടു. അന്ന് പ്രസ് കോണ്‍ഫറന്‍സില്‍ ഒപ്പിട്ട ഒരു പ്രസ്താവന വിതരണം ചെയ്തു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു:  Please note that I have never participated in any sitting demonstration demanging reserv-ation for Dalit christrians. നുണയുടെ മലവെള്ളപ്പാച്ചിലിനു തടയിട്ടുകൊണ്ട് സംഘടനയുടെ ജനറല്‍സെക്രട്ടറി ഫാ.ലൂര്‍ദ്ദ് സ്വാമി പറഞ്ഞു, ”ദല്‍ഹി ആര്‍ച്ച് ബിഷപ്പ് റവ.അലന്‍ഡിലാസ്റ്റിക് കത്തുകൊടുത്താണ് അവരെ ക്ഷണിച്ചത്. അതിനുശേഷം ദല്‍ഹി ആക്‌സിലിയറി ആര്‍ച്ച് ബിഷപ്പ് അവരെ നേരില്‍ കണ്ടു സംസാരിച്ചു. വീണ്ടും, ധര്‍ണയുടെ സംഘാടകന്‍ ബ്രദര്‍ ജോസ് ഡാനിയല്‍ എല്ലാ സംശയങ്ങളും മുഖദാവില്‍ തീര്‍ത്തുകൊടുത്തു.”

പത്രങ്ങളായ പത്രങ്ങളെല്ലാം തെരേസയുടെ കള്ളക്കളിയെ അപലപിച്ചു. നീലം മഹാജന്‍സിങ്ങ് ചോദിച്ചു, ”സമരവേദിയില്‍ കുത്തിയിരുന്ന അഗതികളുടെ അമ്മയുടെ തലയ്‌ക്കുമുകളില്‍ കെട്ടിയിരുന്ന, ഡിമാന്റ് ഫോര്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ് ക്രിസ്ത്യന്‍സ് എന്നെഴുതിയിരുന്ന ബാനര്‍ വായിക്കുവാനുള്ള ഇംഗ്ലീഷ് പരിജ്ഞാനം മദര്‍ തെരേസയ്‌ക്കില്ലായിരുന്നോ?”

ഒരു യൂറോപ്യന്‍ പത്രത്തിന്റെ സൗത്ത് ഏഷ്യന്‍ പ്രതിനിധി എഴുതി, ”ശക്തമായ ഭാഷയില്‍ ഞാന്‍ പറയുന്നു, ഭാരതത്തെ ക്രൈസ്തവവല്‍ക്കരിക്കുകയെന്നതു മാത്രമാണ് മദര്‍ തെരേസയുടെ യഥാര്‍ത്ഥ മതം.”

ആസന്നമരണരായ രോഗികളെപ്പോലും അവര്‍ മതംമാറ്റിയിരുന്നു എന്നാണറിവ്. അര്‍ദ്ധബോധാവസ്ഥയില്‍ കിടക്കുന്നവരോട് ”സ്വര്‍ഗത്തില്‍ പോണോ?” എന്നു ചോദിക്കും. ഒരു ഞരക്കം, ഒരു മൂളല്‍, ചെറിയ ചലനം സമ്മതമായി വ്യാഖ്യാനിക്കും. (ഇതൊന്നുമില്ലെങ്കിലും പ്രശ്‌നമില്ല). തുണി വെള്ളത്തില്‍ മുക്കി നെറ്റിയും തലയും തുടയ്‌ക്കും. മറ്റുള്ളവര്‍ അറിയാതിരിക്കാനുള്ള പുതിയ ജ്ഞാനസ്‌നാനം. അതോടെ ഹിന്ദു രോഗി ക്രിസ്ത്യാനിയാവും. അന്ത്യകൂദാശ കൈക്കൊണ്ട് നേരെ സ്വര്‍ഗത്തിലേക്ക്.

ഒരിക്കല്‍ വിദേശികളായ ഒരു ദമ്പതികള്‍ തെരേസയുടെ ആസ്ഥാനത്തു ചെന്നു. ഒരു കുഞ്ഞിനെ ദത്തെടുക്കുകയായിരുന്നു ഉദ്ദേശ്യം. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഫോറം പൂരിപ്പിച്ചപ്പോഴാണ് അവര്‍ പ്രൊട്ടസ്റ്റന്റുകാരാണ് എന്നറിഞ്ഞത്. അവര്‍ വെറുംകൈയോടെ മടങ്ങി. തെരേസയുടെ മതേതരത്വം, സമത്വം, സാഹോദര്യം… വാഴ്‌ത്തപ്പെടേണ്ടതുതന്നെ.

അധികാരത്തിനുവേണ്ടി ഈ രാഷ്‌ട്രത്തിന്റെ സംസ്‌കാരത്തെപ്പോലും തകര്‍ക്കാന്‍ കോണ്‍ഗ്രസിനു മടിയില്ല. ന്യൂനപക്ഷ പ്രീണനം ഭരണശൈലിയില്‍ പെടുത്തി. പതിനൊന്നാം ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം ഒരു ഓര്‍ഡിനന്‍സിലൂടെ ദളിത് ക്രിസ്ത്യന്‍ സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. തെരഞ്ഞെടുപ്പുചട്ട ലംഘനമായ ആ സാധനം പ്രസിഡന്റ് ഡോ.ശങ്കര്‍ദയാല്‍ ശര്‍മ്മയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചു. ആ മഹാനുഭാവന്‍ ഒപ്പിടാതെ അത് തിരിച്ചയച്ചു. അങ്ങനെ കോണ്‍ഗ്രസിന്റെ ദുഷ്ട-ദുര്‍ബുദ്ധി ചീറ്റിപ്പോയി. ഇല്ലായിരുന്നെങ്കില്‍!

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

India

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

India

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

Kerala

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

World

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പുതിയ വാര്‍ത്തകള്‍

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.