Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇനിയെങ്കിലും മാണി മാറിനില്‍ക്കട്ടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2015, 10:38 pm IST
in Vicharam

ബാര്‍കോഴക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചാലും മന്ത്രിസ്ഥാനം രാജിവയ്‌ക്കില്ലെന്ന ധനമന്ത്രി കെ.എം.മാണിയുടെ ധാര്‍ഷ്ട്യപൂര്‍വമുള്ള നിലപാട് കോണ്‍ഗ്രസിലും കോണ്‍ഗ്രസിന്റെ തന്നെ ഘടകകക്ഷികളിലും നീരസമുളവാക്കിയിരിക്കുകയാണല്ലോ. ബാര്‍േകാഴക്കേസില്‍ പ്രതിയാക്കപ്പെട്ട മന്ത്രി മാണി നിയമസഭയ്‌ക്കകത്തും പുറത്തും ക്രമസമാധാന പ്രശ്‌നമുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് അഭിഭാഷകരും ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നു. ഇതിന്റെ പേരില്‍ നടക്കുന്ന പ്രക്ഷോഭങ്ങളിലും സമരങ്ങളിലുംപെട്ട് ജനങ്ങള്‍ വലയുന്നത് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

കോടികളുടെ അഴിമതി ആരോപണത്തിന് വിധേയനായിട്ടും തനിക്കെതിരെ എഫ്‌ഐആര്‍ സമര്‍പ്പിക്കപ്പെട്ടിട്ടും രാജിവക്കില്ലെന്നാണ് അരനൂറ്റാണ്ടുകാലം അധികാരത്തിന്റെ ലഹരി നുണഞ്ഞ മന്ത്രി മാണിയുടെ നിലപാട്. എന്നാല്‍ രാജിവയ്‌ക്കില്ലെന്നത് മാണിയുടെ മാത്രം അഭിപ്രായമാണെന്നാണ് യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ പറയുന്നത്.

തനിക്കെതിരെ കോട്ടയം ഡിസിസി പ്രസിഡന്റ് ടോമി കല്ലാനിയും കെപിസിസി വക്താവ് പന്തളം സുധാകരനും നടത്തിയ പ്രസ്താവനകളില്‍ മാണി അസന്തുഷ്ടനാണത്രെ. പന്തളം സുധാകരന്‍ ഫേസ്ബുക്കിലാണ് ‘ഇനി മാണി മാറിനില്‍ക്കട്ടെ’ എന്ന് എഴുതിയത്. പ്രതിഷേധം കാരണം അദ്ദേഹം അത് പിന്‍വലിക്കുകയും ചെയ്തു. പറഞ്ഞത് പന്തളം സുധാകരനാണ് എന്നതുകൊണ്ടുമാത്രം സത്യം സത്യമല്ലാതാകുന്നില്ല; നീതിയല്ലാതാവുന്നില്ല.

മാണി കോഴ വാങ്ങിയെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ തെളിഞ്ഞാല്‍ കോഴ നല്‍കിയ ബിജു രമേശും കേസില്‍ പ്രതിയാകുമെന്ന് ജസ്റ്റിസ് പി.ആര്‍.രാമചന്ദ്രന്‍ നായര്‍ പറയുന്നു! ബാര്‍കോഴക്കേസില്‍ ലോകായുക്തയും സമാന്തര അന്വേഷണം നടത്തുന്നുണ്ട്. ഇത് റദ്ദാക്കണമെന്ന ബിജുരമേശിന്റെ അപേക്ഷയിലാണ് കോടതിയുടെ ഈ നിരീക്ഷണം. മന്ത്രി മാണിക്കെതിരെ കെപിസിസി വക്താവ് പന്തളം സുധാകരനും അജയ് തറയിലും രംഗത്തുവന്നിട്ടും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാണി കുറ്റംചെയ്തിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു.

ഉമ്മന്‍ചാണ്ടിയുടെ ദൃഷ്ടിയില്‍ കോഴ അനുവദനീയമാണ് എന്നല്ലേ ഇത് സൂചിപ്പിക്കുന്നത്. മാണി വിശ്രമത്തിനായി വിരമിച്ച് ധനവകുപ്പ് ഉമ്മന്‍ചാണ്ടിയ്‌ക്ക് കൈമാറണമെന്നാണ് പന്തളം സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്. കെപിസിസി പ്രസിഡന്റ് ഇടപെട്ടാണ് ഇത് പിന്‍വലിപ്പിച്ചത്.

അഴിമതിയാരോപണ വിധേയനായ മാണി പ്രതിപക്ഷ ബഹളത്തിനിടയില്‍ സുപ്രധാനമായ ബജറ്റവതരണം വെറും ചടങ്ങാക്കി മാറ്റിയിട്ടും അദ്ദേഹത്തെ അഭിനന്ദിക്കാനാണ് മുഖ്യമന്ത്രി മുതിര്‍ന്നത്. പ്രതിപക്ഷം സഭയില്‍ വരുത്തിവച്ച അഞ്ചുലക്ഷം രൂപയുടെ നാശനഷ്ടവും ഇനി പൊതുജനങ്ങള്‍ വഹിക്കേണ്ടിവരും.

ഇത്രയെല്ലാം അഴിമതി ആരോപിതനായ മാണിയെ രക്ഷിക്കാന്‍ ശ്രമിച്ചിട്ടും തനിക്കെതിരെ യുഡിഎഫില്‍ ഗൂഢാലോചന നടക്കുന്നുവെന്നാണ് മന്ത്രി മാണിയുടെ ആരോപണം. മന്ത്രി മാണി കോഴവാങ്ങുക മാത്രമല്ല ബജറ്റ് നിര്‍ദ്ദേശങ്ങള്‍ മുന്‍കൂറായി അറിയിച്ച് വമ്പന്മാരില്‍നിന്നും പണം കൈപ്പറ്റിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.അന്‍പതുകൊല്ലത്തെ നിയമസഭാ പാരമ്പര്യമുള്ളതുകൊണ്ടും 13 ബജറ്റുകള്‍ അവതരിപ്പിച്ചതുകൊണ്ടും ഒരാള്‍ ആരോപണങ്ങള്‍ക്കതീതനാകുന്നില്ല.

മാണിക്കെതിരെ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ഗുരുതരമായ അഴിമതിയാരോപണങ്ങളില്‍ സത്യമുണ്ടോ എന്ന ആത്മാര്‍ത്ഥമായ അന്വേഷണമാണ് നടക്കേണ്ടത്. ജനങ്ങള്‍ ആഗ്രഹിക്കുന്നതും അതാണ്.

മാണിയെ സംരക്ഷിക്കുന്നത് കോണ്‍ഗ്രസിന്റെ തന്നെ തകര്‍ച്ചയ്‌ക്ക് വഴിവയ്‌ക്കുമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ആശങ്ക. കെപിസിസി യോഗത്തിലും മാണിക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നിട്ടും മാണിയെ ഉമ്മന്‍ചാണ്ടി സംരക്ഷിക്കുന്നത് അഴിമതി മാണിയുടെ കുത്തകയല്ല, യുഡിഎഫ് മന്ത്രിസഭതന്നെ അഴിമതിയില്‍ ആറാടി നില്‍ക്കുകയാണ് എന്നതിന് തെളിവാണ്. കേരളത്തില്‍ അഴിമതി ഇന്ന് അതിവേഗം പടരുന്ന പകര്‍ച്ചവ്യാധിയാണ്. നേതാക്കള്‍ ‘മാതൃക’ കാട്ടുമ്പോള്‍ ഉദ്യോഗസ്ഥ മാഫിയയും ആ അവസരം ചൂഷണംചെയ്യാന്‍ തയ്യാറാകുന്നു.

ഉന്നതങ്ങളില്‍ നടക്കുന്ന അഴിമതിയെപ്പറ്റി ബോധവാന്മാരായ ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമായിരിക്കും. പക്ഷേ അപ്പോഴും അവര്‍ക്ക് ലഭിക്കുന്നത് ഇപ്പോഴത്തെ മന്ത്രിസഭയുടെ മറ്റൊരു പകര്‍പ്പായിരിക്കില്ലേ? അഴിമതിക്കെതിരെ ജനങ്ങള്‍ നേതാക്കളുടെ മുഖംനോക്കാതെ, കൊടിയുടെ നിറംനോക്കാതെ സംഘടിച്ചാല്‍ മാത്രമേ ഭരണം അഴിമതി വിമുക്തമാകുകയുള്ളൂ.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

Kerala

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

Kerala

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

Mollywood

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

Kerala

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

പുതിയ വാര്‍ത്തകള്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.