ഇടതുപക്ഷം ഈ ശിക്ഷ അര്‍ഹിക്കുന്നു. എന്നിരുന്നാലും ചെയ്യേണ്ട സമയത്തു ചെയ്യേണ്ടത് ചെയ്യാത്ത ഈ സ്പീക്കര്‍ വെറുമൊരു കോണ്‍ഗ്രസ് എംഎല്‍എ ആയി തരംതാണു പോയി. രണ്ടു കൂട്ടരും തെറ്റു ചെയ്തു. രണ്ടു കൂട്ടര്‍ക്കും അര്‍ഹിക്കുന്ന ശിക്ഷ കൊടുക്കണമായിരുന്നു. അതാണ് നീതി ലഡൂ വിതരണം ചെയ്തതു സ്പീകര്‍ കണ്ടില്ല. കേറി പിടിച്ചതും കണ്ടില്ല. തടഞ്ഞു വെച്ചതും കണ്ടില്ല. ആകെ കണ്ടത് കസേര പറന്നതും കമ്പ്യൂട്ടര്‍ തകര്‍ത്തതും. ചിലതു മാത്രം കാണുകയും ചിലതു കാണാതെ ഇരിക്കുകയും ചെയുന്ന സ്പീക്കറുടെ ഈ രീതി വിമര്‍ശിക്കപ്പെടണം.
സിജോ മോന്
കട്ടവനെ ഇനി എന്നാണാവോ ചവിട്ടിപ്പുറത്താക്കുക അതുകൂടി കഴിഞ്ഞുവേണം നിയമസഭയില്‍ കുറച്ചു ചാണകവെള്ളം തളിക്കാന്‍.
ഹര്‍ഷ. കെ.
കോഴക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ധനമന്ത്രി കെ.എം മാണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്തുനിര്‍ത്താതെ നിയമസഭയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവില്ല. നിയമപരമായി മന്ത്രിയായി തുടരാന്‍ മാണിക്ക് യോഗ്യത ഇല്ല. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കാന്‍ മാണി മന്ത്രിസ്ഥാനത്തുനിന്നും മാറി നില്‍ക്കണം. മാണി ബജറ്റ് അവതരിപ്പിച്ചത് വഴി പരാജയപ്പെട്ടത് കേരള ജനതയാണ്. ഇതിനുള്ള മറുപടി അടുത്ത തെരഞ്ഞെടുപ്പില്‍ കേരള ജനത യുഡിഎഫിന് നല്‍കും.
മുഹമ്മദ് ഇക്ബാല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: