Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സഹകരണത്തിന്റെ പുതിയ തീരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2015, 08:13 pm IST
in Vicharam

പ്രസിഡന്റ് മൈക്കല്‍, അങ്ങയുടെ വാക്കുകള്‍ക്ക് നന്ദി.  അങ്ങയുടെ അസാധാരണവും ഊഷ്മളവുമായ ആതിഥ്യം എന്നെ അഗാധമായി സ്പര്‍ശിച്ചു.  ഇത് ഒരു ഹ്രസ്വ സന്ദര്‍ശനമാണെന്നതില്‍ എനിക്ക് ഖേദമുണ്ട്.  കൂടുതല്‍ നാള്‍ ഇവിടെ കഴിയാന്‍ എനിക്ക് ആഗ്രഹവുമുണ്ട്.  ഈ മനോഹര രാജ്യം സന്ദര്‍ശിക്കുന്ന ആരും ഇവിടം വിടാന്‍ മടിക്കും.  ഹ്രസ്വമെങ്കിലും ഈ സന്ദര്‍ശനം വളരെ ഫലപ്രദമായിരുന്നു.  ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ എന്റെ ആദ്യലക്ഷ്യസ്ഥാനം സെയ്‌ഷെല്‍സ് ആണെന്നതില്‍ അത്ഭുതമില്ല.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ അയല്‍ക്കാരില്‍ ഏറ്റവും പ്രധാന പങ്കാളിയായിട്ടാണ് ഞങ്ങള്‍ സെയ്‌ഷെല്‍സിനെ കരുതുന്നത്.  നമ്മുടെ ബന്ധം അനന്യവും സവിശേഷവുമാണ്. പരസ്പര വിശ്വാസത്തില്‍ അധിഷ്ഠിതമാണിത്.  ഒപ്പം ബഹുമാനത്തിന്റെയും തുല്യതയുടെയും ഊഷ്മളതയാര്‍ന്ന ചേതനയും അതിനുണ്ട്.  ജനാധിപത്യത്തിലും ഉള്‍ക്കൊള്ളലിലുമുള്ള നമ്മുടെ ഒരുപോലെയുള്ള മൂല്യങ്ങളില്‍ നിന്നാണ് അത് കരുത്താര്‍ജ്ജിച്ചത്.  നമ്മുടെ ജനങ്ങളുടെ പുരോഗതിയും ഇന്ത്യന്‍ മഹാസമുദ്ര മേഖലയുടെ സമാധാനവും സമൃദ്ധിയും എന്ന പൊതുവായ ഒരു ലക്ഷ്യമാണ് അതിനെ പരിപോഷിപ്പിച്ചത്.

ശ്രദ്ധാര്‍ഹമായ പുരോഗതിയാണ് സെയ്‌ഷെല്‍സ് കൈവരിച്ചത്.  നേട്ടങ്ങളുടെ തോതില്‍ വലിപ്പം തടസ്സമല്ലെന്ന് അത് തെളിയിച്ചു.  ഈ സന്ദര്‍ശനവും പ്രസിഡന്റ് മൈക്കിളുമായുള്ള എന്റെ സംഭാഷണവും ഈ ബന്ധത്തിന്റെ ശക്തിയിലും കരുത്തിലുമുള്ള എന്റെ വിശ്വാസം ഉറപ്പിച്ചു.  സെയ്‌ഷെല്‍സിന്റെ സുരക്ഷാ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്.  സെയ്‌ഷെല്‍സിന് ഒരു ഡോര്‍ണിയര്‍ വിമാനം കൂടി നല്‍കുമെന്ന് പ്രഖ്യാപിക്കാന്‍ എനിക്ക് സന്തോഷമുണ്ട്.  ഇന്നുതന്നെ സെയ്‌ഷെല്‍സിന്റെ തീരനിരീക്ഷണ റഡാര്‍ പദ്ധതി ഉദ്ഘാടനം ചെയ്യുന്നതും അഭിമാനാര്‍ഹമാണ്.  നമ്മുടെ സഹകരണത്തിന്റെ മറ്റൊരു അടയാളം കൂടിയാണിത്.

ഈ മനോഹര ദ്വീപും അതിനു ചുറ്റുമുള്ള ജലത്തെയും സുരക്ഷിതമായി സംരക്ഷിക്കാന്‍ ഈ നടപടികള്‍ വഴി സെയ്‌ഷെല്‍സിനാകും.  ഇന്ത്യന്‍ മഹാസമുദ്ര മേഖലയുടെ ഭദ്രതയ്‌ക്കും സുരക്ഷിതത്വത്തിനും സെയ്‌ഷെല്‍സ് തുടര്‍ന്നും ഗണ്യമായ സംഭാവന നല്‍കും.  ഹൈഡ്രോഗ്രാഫിക് സര്‍വ്വേ സംബന്ധിച്ച് ഇന്ന് നാം ഒപ്പുവച്ച കരാര്‍ സമുദ്രസംബന്ധമായ സഹകരണത്തിന് പുതിയൊരു മാനം നല്‍കും.  ഭാരതത്തില്‍ അര്‍പ്പിച്ചിട്ടുള്ള വിശ്വാസത്തിന് ഞാന്‍ സെയ്‌ഷെല്‍സിന് നന്ദി പറയുന്നു.

ഭാരതം, മാലി ദ്വീപ്, ശ്രീലങ്ക എന്നിവ ഉള്‍ക്കൊള്ളുന്ന സമുദ്രസംബന്ധിയായ സുരക്ഷാ സഹകരണത്തില്‍ സെയ്‌ഷെല്‍സും താമസിയാതെ പൂര്‍ണ്ണതോതില്‍ പങ്കാളിയാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.  ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ സമഗ്ര സഹകരണത്തിന്റെ പ്രാധാന്യം പ്രസിഡന്റ് മൈക്കലും ഞാനും എടുത്തുപറഞ്ഞു.  ഇന്ത്യന്‍ ഓഷ്യന്‍ റിം അസ്സോസിയേഷനില്‍ കൂടുതല്‍ സജീവവും ഉല്‍പ്പാദനപരവുമായ പിന്തുണ ഞങ്ങള്‍ പ്രകടിപ്പിച്ചു.  വികസന കാര്യങ്ങളിലെ നമ്മുടെ സഹകരണം ഉഭയകക്ഷി ബന്ധങ്ങളിലെ കരുത്തുറ്റ തൂണുകൂടിയാണ്.

അംപ്ഷന്‍ ദ്വീപിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ഇന്ന് ഒപ്പുവെച്ച കരാര്‍ നമ്മുടെ ഈ ബന്ധത്തിന് കൂടുതല്‍ ഊര്‍ജ്ജം പകരും.  സെയ്‌ഷെല്‍സിലെ മനുഷ്യവിഭവശേഷി വികസനത്തില്‍ പങ്കാളിയാകുന്നതില്‍ ഞങ്ങള്‍ക്ക് ഏറെ സന്തോഷമുണ്ട്.  ഈ രംഗത്ത് വലിയ തോതില്‍ ഭാരത സഹായം ലഭിക്കുന്ന രാജ്യങ്ങളിലൊന്നാണ് സെയ്‌ഷെല്‍സ്.  ഭാവിയില്‍ ഇത് വര്‍ദ്ധിപ്പിക്കാനും ഞങ്ങള്‍ ഉദ്ദേശിക്കുന്നു.

നീല സമ്പദ്ഘടന എന്ന ആശയം പ്രചരിപ്പിക്കുന്നതില്‍ നേത്വസ്ഥാനത്താണ് സെയ്‌ഷെല്‍സ്.  നമ്മുടെ ഭാവിവെല്ലുവിളികള്‍ നേരിടുന്നതില്‍ സമുദ്രസമ്പദ്ഘടന അവിഭാജ്യ ഘടകമാണെന്ന് ഞങ്ങളും വിശ്വസിക്കുന്നു.  ഈ രംഗത്തെ നമ്മുടെ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് ഒരു സംയുക്ത പ്രവര്‍ത്തക ഗ്രൂപ്പ് സ്ഥാപിക്കാന്‍ പ്രസിഡന്റ് മൈക്കിളും ഞാനും ഇന്ന് സമ്മതിച്ചിട്ടുണ്ട്.  സമുദ്ര പരിസ്ഥിതിയെയും വിഭവങ്ങളെയും കുറിച്ചുള്ള നമ്മുടെ ധാരണ വര്‍ദ്ധിപ്പിക്കുവാന്‍ ഈ സഹകരണം വഴിയൊരുക്കും.

സമുദ്രത്തിന്റെ പുതിയ സാധ്യതകളെ സുസ്ഥിരവും സങ്കുചിതവുമായ രീതിയില്‍ വിനിയോഗിക്കുന്നതിനുള്ള നമ്മുടെ കഴിവുകളെ നാം മെച്ചപ്പെടുത്തണം. ശാസ്ത്ര, സാമ്പത്തിക മേഖലകളിലെ നമ്മുടെ സഹകരണം  മെച്ചപ്പെടുത്തുന്നതില്‍ ഇതൊരു പ്രധാന ചുവടുവെയ്‌പ്പാണ്.  നമ്മുടെ വ്യാപാര നിക്ഷേപ ബന്ധങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിലും പിന്തുണ നല്‍കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

വിവര സാങ്കേതികവിദ്യയും സേവനങ്ങളും വര്‍ദ്ധിച്ച പങ്കുവഹിക്കുന്ന ഒരു ഭാവിയിലേക്കാണ് സെയ്‌ഷെല്‍സ് ഉറ്റുനോക്കുന്നു എന്നതിനാല്‍ ഈ ലക്ഷ്യം കൈവരിക്കാനാകുമെന്നതില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്.  സെയ്‌ഷെല്‍സിന് വാഗ്ദാനം ചെയ്തിട്ടുള്ള 75 ദശലക്ഷം ഡോളറിന്റെ വായ്‌പ മുന്‍ഗണനാ ക്രമത്തില്‍ത്തെന്ന വേഗത്തില്‍ വിനിയോഗിക്കപ്പെടാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

നമ്മുടെ ജനങ്ങള്‍ക്കിടയിലുള്ള ഊഷ്മള ബന്ധത്തിന്റെ മൂല്യത്തെ ഞങ്ങള്‍ അഗാധമായി വിലമതിക്കുന്നു.  കഴിഞ്ഞ ഡിസംബറില്‍ ഭാരതത്തിലേക്ക് നേരിട്ട് വിമാനസര്‍വ്വീസ് നടത്താനുള്ള എയര്‍ സെയ്‌ഷെല്‍സിന്റെ തീരുമാനത്തെ ഞാന്‍ സ്വാഗതം ചെയ്തു.  സെയ്‌ഷെല്‍സിലെ പൗരന്മാര്‍ക്ക് മൂന്ന് മാസക്കാലത്തേക്ക് സൗജന്യ വിസ നല്‍കാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.  തത്‌സമയ വിസാ സംവിധാനവും ലഭ്യമാക്കും.

അന്താരാഷ്‌ട്ര വേദികളില്‍ സെയ്‌ഷെല്‍സ് ഭാരതത്തിന് തുടര്‍ച്ചയായി നല്‍കുന്ന പിന്തുണയ്‌ക്ക് ഞാന്‍ പ്രസിഡന്റ് മൈക്കിളിനെ നന്ദി അറിയിച്ചു.  ഐക്യരാഷ്‌ട്ര സുരക്ഷാ സമിതിയില്‍ ഭാരതത്തിന്റെ സ്ഥിരാംഗത്വത്തിന് വേണ്ടിയുളള പിന്തുണയും ഇതില്‍ ഉള്‍പ്പെടും.  കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച കാഴ്ചപ്പാടുകളില്‍ ഞങ്ങള്‍ക്ക് തീവ്രമായ യോജിപ്പാണുള്ളത്.  അതിന്റെ ദൂഷ്യഫലങ്ങള്‍ക്ക് നമ്മുടെ രണ്ട് രാഷ്‌ട്രങ്ങളും ഇരയാണ്.  അതിനാല്‍ തന്നെ അത് നേരിടുന്നതില്‍ ഞങ്ങള്‍ അങ്ങേയറ്റം പ്രതിബദ്ധരുമാണ്.  ഇതിനായുള്ള ശക്തമായ ദേശീയ കര്‍മ്മ പരിപാടിയുടെ കാര്യത്തിലും ഞങ്ങള്‍ ഒരുപോലെ പ്രതിബദ്ധരാണ്.

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് വികസിത രാജ്യങ്ങളില്‍ നിന്നുള്ള ശക്തവും ബൃഹത്തുമായ ആഗോള ശ്രമങ്ങള്‍ക്കും ഞങ്ങള്‍ ആഹ്വാനം ചെയ്തു.  ചെറിയ ദ്വീപ് രാഷ്‌ട്രങ്ങളുടെ വികസനത്തില്‍ ഞങ്ങളുടെ ഉറച്ചപിന്തുണ ഞങ്ങള്‍ ആവര്‍ത്തിച്ചു.  ഒപ്പം ആഫ്രിക്കയുമായുള്ള നമ്മുടെ പങ്കാളിത്തത്തില്‍ ഭാരതത്തിന്റെ ഉറച്ച പ്രതിബദ്ധതയും പുതുക്കി.  ഊഷ്മളമാര്‍ന്ന സൗഹൃദത്തിന്റെയും ഉല്‍പ്പാദനപരമായ പങ്കാളിത്തത്തിന്റെയും ശക്തമായ ഉദാഹരണമാണ് നമുക്കിടയിലെ ബന്ധം.  ഭാരതം ഈ ബന്ധത്തെ ഏറെ വിലമതിക്കുന്നു.  നമ്മുടെ ബന്ധങ്ങളിലെ പ്രത്യേക ഊഷ്മളത ഊട്ടിയുറപ്പിച്ചതിനുപുറമേ തന്ത്രപരമായ സഹകരണത്തിന്റെ തലത്തിലേക്ക് ഉയര്‍ത്താനും ഈ സന്ദര്‍ശനത്തിനു  കഴിഞ്ഞു.   ഇതിന് പ്രസിഡന്റ് മൈക്കിളിനോടും സെയ്‌ഷെല്‍സ് ജനതയോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു.  ഭാരതത്തിലേയ്‌ക്കുള്ള പ്രസിഡന്റ് മൈക്കിളിന്റെ സന്ദര്‍ശനം എത്രയും വേഗം ഉണ്ടാകട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

Kerala

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

Kerala

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

Mollywood

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

Kerala

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

പുതിയ വാര്‍ത്തകള്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.